»   » 10 സെക്കന്‍റില്‍ 100 ഭാവം, 'സാവിത്രി'യുടെ കഷ്ടപ്പാടിനെക്കുറിച്ച് കീര്‍ത്തി സുരേഷ്!

10 സെക്കന്‍റില്‍ 100 ഭാവം, 'സാവിത്രി'യുടെ കഷ്ടപ്പാടിനെക്കുറിച്ച് കീര്‍ത്തി സുരേഷ്!

Posted By:
Subscribe to Filmibeat Malayalam

തമിഴിലും തെലുങ്കിലുമായി ചിത്രീകരിക്കുന്ന സാവിത്രിയുടെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മലയാളത്തിന്റെ സ്വന്തം താരങ്ങളായ ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ സാവിത്രിയേയും ജമിനി ഗണേശനെയും അവതരിപ്പിക്കുന്നത്.

മഞ്ജിമയെ മലയാള സിനിമ കൈവിട്ടോ? അച്ഛന്റെ പരിചയം പോലും താരപുത്രിക്ക് സഹായകമായില്ലേ?

ദിലീപേട്ടനെന്നാണ് മഞ്ജു വാര്യര്‍ വിളിക്കുന്നത്, സോഷ്യല്‍ മീഡിയയിലെ താരമായി ലേഡി സൂപ്പര്‍ സ്റ്റാര്‍!

ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ഇരുവരുടേയും ആരാധകര്‍. സാവിത്രി സിനിമയുടെ ചിത്രീകരണത്തിനിടയില്‍ കീര്‍ത്തിക്ക് പരിക്കേറ്റുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. താരത്തിന് ഒന്നും പറ്റിയിട്ടില്ലെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചതോടെയാണ് വ്യാജ പ്രചാരണം അവസാനിച്ചത്.

സാവിത്രിയാവാന്‍ ഏറെ ബുദ്ധിമുട്ടി

തെലുങ്ക് സിനിമയിലെ മുന്‍നിര അഭിനേത്രികളിലൊരാളായ സാവിത്രിയെ അവതരിപ്പിക്കുന്നതിന് വേണ്ടി താന്‍ ഏറെ ബുദ്ധിമുട്ടിയെന്ന് കീര്‍ത്തി സുരേഷ് പറയുന്നു. പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്.

എല്ലാവര്‍ക്കും അറിയാം

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സാവിത്രിയെ അവതരിപ്പിക്കുകയെന്നത് ഏറെ വെല്ലുവിളി നിറഞ്ഞൊരു കാര്യമായിരുന്നു. ഓണ്‍ സ്‌ക്രീനിലെ ജീവിതത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാമെങ്കിലും ഓഫ് സ്‌ക്രീന്‍ ജീവിതത്തെക്കുറിച്ച് അധികം പേര്‍ക്കും അറിയില്ല.

10 സെക്കന്റില്‍ നൂറ് ഭാവം

പത്ത് സെക്കന്റില്‍ 100 ഭാവങ്ങള്‍ വിരിയുന്ന സാവിത്രിയുടെ അഭിനയം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഏറെ ബുദ്ധിമുട്ടിയാണ് താന്‍ ആ കഥാപാത്രമായി മാറിയതെന്ന് താരം പറയുന്നു.

നന്നാക്കാന്‍ ശ്രമിച്ചു

അങ്ങേയറ്റം മനോഹരമാക്കി ചെയ്യാനാണ് താന്‍ ശ്രമിച്ചത്. ഇനി പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്. ഈ സിനിമയിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ തമിഴില്‍ തുടക്കം കുറിക്കുകയാണ്. തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ ചിത്രത്തിനായി.

English summary
Keerthy Suresh: Savitri is the most demanding character I have taken up in her career so far.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam