»   » കീര്‍ത്തി സുരേഷിന് തമിഴകത്തൊരു സഹോദരനുണ്ട്, നാത്തൂനായി നയന്‍താരയും, സഹോദരന്‍ ഹാപ്പിയാണ്!

കീര്‍ത്തി സുരേഷിന് തമിഴകത്തൊരു സഹോദരനുണ്ട്, നാത്തൂനായി നയന്‍താരയും, സഹോദരന്‍ ഹാപ്പിയാണ്!

Posted By:
Subscribe to Filmibeat Malayalam

തമിഴകത്തിന്റെ സ്വന്തം താരപുത്രിയായി മാറിയിരിക്കുകയാണ് കീര്‍ത്തി സുരേഷ്. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി അരങ്ങേറുന്നതിനിടയിലാണ് മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരം താരപുത്രിയെ തേടിയെത്തിയത്. മലയാള സിനിമയിലൂടെയാണ് കീര്‍ത്തി സുരേഷ് വെള്ളിത്തിരയിലേക്ക് എത്തിയത്. എന്നാല്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം തമിഴകത്തേക്ക് പ്രവേശിച്ച താരത്തിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നതാണ് വാസ്തവം. അത്രയധികം അവസരങ്ങളാണ് ഈ താരപുത്രിയെ തേടിയെത്തിയത്.

ബാലതാരമായി സിനിമയിലേക്കെത്തിയ കീര്‍ത്തി സുരേഷ് വര്‍ഷങ്ങള്‍ക്ക് ശേഷം നായികയായി തിരിച്ചെത്തിയപ്പോള്‍ അത്ര മികച്ച സ്വീകാര്യതയായിരുന്നില്ല ലഭിച്ചത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലും റാഫി ചിത്രമായ റിംഗ് മാസ്റ്ററിലുമാണ് താരം അഭിനയിച്ചത്. വിചാരിച്ചത്ര ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രങ്ങളായിരുന്നു ഇത് രണ്ടും. ഈ രണ്ട് സിനിമകള്‍ക്ക് ശേഷം തമിഴകത്തെത്തിയ കീര്‍ത്തിയെ തേടി മികച്ച അവസരങ്ങള്‍ എത്തിയതോടെ താരം തെന്നിന്ത്യയുടെ സ്വന്തം താരപുത്രിയായി മാറുകയായിരുന്നു.

കീര്‍ത്തി സുരേഷിന്റെ സഹോദരന്‍

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരറാണിയായി മാറിയ കീര്‍ത്തി സുരേഷിന് പുതിയൊരു സഹോദരനെ ലഭിച്ചിട്ടുണ്ട്. താരം തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടയിലാണ് സംവിധായകന്‍ വിഘ്‌നേഷ് ശിവനെ സഹോദരനായാണ് കാണുന്നതെന്ന് കീര്‍ത്തി വ്യക്തമാക്കിയത്.

സംവിധായകന് നല്‍കിയ വിശേഷണം

പുതിയ സിനിമയായ താനെ സേര്‍ന്ത കൂട്ടത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടയിലാണ് കീര്‍ത്തി വിഘ്‌നേഷിനെ സഹോദരന്‍ എന്ന് സംബോധന ചെയ്തത്. സംസാരത്തിലുടനീളം ഈ വിശേഷണം തുടരുകയായിരുന്നു.

നയന്‍താരയുടെ നാത്തൂന്‍

തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മില്‍ പ്രണയത്തിലാണെന്ന കാര്യം പരസ്യമായ രഹസ്യമാണ്. അങ്ങനെ വരുമ്പോള്‍ നയന്‍താര കീര്‍ത്തി സുരേഷിന്റെ നാത്തൂനായി വരില്ലേയെന്നാണ് ചിലരുടെ സംശയം.

സൂര്യയ്‌ക്കൊപ്പം അഭിനയിച്ചു

തമിഴ് സിനിമയുടെ മുന്‍നിര താരങ്ങളിലൊരാളായ സൂര്യയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്‍രെ ത്രില്ലിലാണ് കീര്‍ത്തി സുരേഷ്. സൂര്യയ്ക്ക് ഒപ്പം അഭിനയിക്കാന്‍ അവസരമൊരുക്കിത്തന സംവിധായകന് താരം നന്ദിയും അറിയിച്ചിട്ടുണ്ട്.

കീര്‍ത്തിയെ സഹോദരിയാക്കി

സംസാരത്തിലുടനീളം സഹോദരനെന്ന് കീര്‍ത്തി വിശേഷിപ്പിച്ചപ്പോള്‍ വിഘ്‌നേഷ് തിരിച്ച് കീര്‍ത്തിയെ സഹോദരിയാക്കി. 10 തവണയോളം കീര്‍ത്തി തന്നെ ബ്രദറെന്ന് വിളിച്ചു, നന്ദി കീര്‍ത്തി സിസ്റ്ററേ എന്നായിരുന്നു വിഘ്‌നേഷിന്റെ മറുപടി.

വിക്രമിനൊപ്പം സാമി2ല്‍

വിക്രമും ത്രിഷയും തകര്‍ത്തഭിനയിച്ച ചിത്രമായ സാമിയുടെ രണ്ടാം ഭാഗത്തില്‍ കീര്‍ത്തി സുരേഷാണ് നായികയായി എത്തുന്നത്. നേരത്തെ ത്രിഷയെയായിരുന്നു നായികയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ സാങ്കേതികമായ കാരണങ്ങളാല്‍ താരം ഈ സിനിമയില്‍ നിന്നും പിന്‍മാറുകയായിരുന്നു.

താനെ സേര്‍ന്തകൂട്ടം ലേഡീസ് ഫാന്‍സ് ഷോ

താനെ സേര്‍ന്ത കൂട്ടത്തിന് വേണ്ടി ലേഡീസ് ഫാന്‍സ് ഷോ സംഘടിപ്പിച്ചിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും ദുരൈസിങ്കത്തിന് ആരാധകര്‍ ഏറെയുണ്ട്. ജനുവരി 12നാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്.

English summary
Thane Senrtha Koottam audio launch, Keerthy Suresh speech getting viral.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X