കീര്‍ത്തി സുരേഷിന്റെ വമ്പന്‍ പ്രോജക്ടുകള്‍, തെളിവടക്കം!
തെന്നിന്ത്യയിലെ തിരക്കുള്ള നടിമാരിലൊരാളാണിപ്പോള്‍ കീര്‍ത്തി സുരേഷ്. നടി ഇപ്പോള്‍ വിജയ് യുടെ അറുപതാമത്തെ ചിത്രം ഭൈരവയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന റെമോ എന്ന ചിത്രത്തലും കീര്‍ത്തി സുരേഷാണ് നായിക വേഷം അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ ഏഴിന് ചിത്രം തിയേറ്ററുകളില്‍ എത്തും.
എന്നാല്‍ ഈ ചിത്രങ്ങള്‍ കൂടാതെ മൂന്ന് വമ്പന്‍ പ്രോജക്ടുകളാണ് കീര്‍ത്തി സുരേഷിനെ കാത്തിരിക്കുന്നത്. സുര്യയും വിഘ്‌നേശ് ശിവനും ഒന്നിക്കുന്ന ചിത്രം, വിജയ് സേതുപതി-പന്നീര്‍ശെല്‍വം ചിത്രം, അല്ലു അര്‍ജുനെ നായകനാക്കി ലിങ്കു സ്വാമി സംവിധാനം ചെയ്യുന്ന ചിത്രം.

സൂര്യ-വിഘ്‌നേശ് ശിവ ചിത്രം
സൂര്യയും വിഘ്‌നേശ് ശിവനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക വേഷം അവതരിപ്പിക്കുന്നത്. പോടാ പോടി, നാനും റൗഡിതാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം. സൂര്യയുടെ 35ാംമത്തെ ചിത്രം കൂടിയാണിത്.

വിജയ് സേതുപതി-പന്നീര്‍സെല്‍വം
വിജയ് സേതുപതിയെ നായകനാക്കി പന്നീര്‍ സെല്‍വം സംവിധാനം ചെയ്യുന്ന ചിത്രത്തിലും കീര്‍ത്തി സുരേഷാണ് നായിക. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

അല്ലു അര്‍ജുനൊപ്പം
അല്ലു അര്‍ജുന്റെ ആദ്യ തമിഴ് ചിത്രത്തിലും കീര്‍ത്തി സുരേഷാണ് നായിക വേഷം അവതരിപ്പിക്കുന്നത്. ലിങ്കു സ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ബഹുഭാഷ ചിത്രം കൂടിയായിരിക്കും ഇത്.

വിജയ് യ്‌ക്കൊപ്പം
വിജയ് യുടെ അറുപതാമത്തെ ചിത്രത്തിലാണ് കീര്‍ത്തി സുരേഷ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഭൈരവ എന്നാണ് ചിത്രത്തിന്റെ പേര്. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന റെമോ എന്ന ചിത്രത്തിലും കീര്‍ത്തിയാണ് നായിക. ഒക്ടോബര്‍ ഏഴിന് ചിത്രം തിയേറ്ററുകളില്‍ എത്തും.
കീര്‍ത്തി സുരേഷിന്റെ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ...


Click it and Unblock the Notifications











