»   » തെന്നിന്ത്യയിലെ നമ്പര്‍ വണ്‍ താരറാണി കീര്‍ത്തി സുരേഷ് ഇനി വിക്രമിനൊപ്പം സാമി 2ല്‍ !!

തെന്നിന്ത്യയിലെ നമ്പര്‍ വണ്‍ താരറാണി കീര്‍ത്തി സുരേഷ് ഇനി വിക്രമിനൊപ്പം സാമി 2ല്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമയിലെ തന്നെ നമ്പര്‍ വണ്‍ താരറാണിയായി മാറിയിരിക്കുകയാണ് കീര്‍ത്തി സുരേഷ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെയാണ് കീര്‍ത്തി സുരേഷ് നായികയായി രംഗപ്രവേശം ചെയ്തത്. മുന്‍പ് ബാലതാരമായി കുബേരനില്‍ കീര്‍ത്തി ദിലീപിനൊപ്പം അഭിനയിച്ചിരുന്നു. ആദ്യ ചിത്രമായ ഗീതാഞ്ജലി അത്ര മികച്ച പ്രതികരണം നേടിയില്ലെങ്കിലും അടുത്ത ചിത്രമായ റിംഗ് മാസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ നിന്നും തമിഴിലേക്കും തെലുങ്കിലേക്കും പ്രവേശിച്ചത്.

തെന്നിന്ത്യന്‍ സിനിമയിലെ തന്നെ പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച താരമെന്നുള്ള റെക്കോര്‍ഡ് കീര്‍ത്തിക്ക് സ്വന്തമാണ്. വിജയ്, ശിവ കാര്‍ത്തികേയന്‍, സൂര്യ എന്നിവരുടെ നായികയായി ഇതിനോടകം തന്നെ അരങ്ങേറിയ കീര്‍ത്തി വിക്രമിനോടൊപ്പമാണ് അടുത്തതായി അഭിനയിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

വിക്രമിനൊപ്പം കീര്‍ത്തി സുരേഷ്

പോലീസ് സിനിമകളുടെ തോഴനായ ഹരിയും വിക്രമും ആദ്യമായി ഒന്നിച്ച് സാമി സൂപ്പര്‍ ഹിറ്റായിരുന്നു. 2003 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ത്രിഷയായിരുന്നു ചിത്രത്തിലെ നായിക.

ത്രിഷയുടെ റോളില്‍ ആരെത്തും

സാമിയുടെ ആദ്യ ഭാഗത്തിലെ അതേ റോളില്‍ രണ്ടാം ഭാഗത്തിലും ത്രിഷ എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കീര്‍ത്തി സുരേഷിന്റെ റോളിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ിതുവരെ പുറത്തുവിട്ടിട്ടില്ല.

തെന്നിന്ത്യന്‍ താരറാണിയായി മാറിയ കീര്‍ത്തി

സൂര്യ നായകനാകുന്ന താന സെറന്ത കൂട്ടത്തിലാണ് കീര്‍ത്തി സുരേഷ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിജയ് ചിത്രമായ ഭൈരവയ്ക്ക് പിന്നാലെയാണ് സൂര്യ ചിത്രത്തില്‍ കീര്‍ത്തിക്ക് ക്ഷണം ലഭിച്ചത്.

തെലുങ്കില്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കുന്നു

മലയാളത്തിന്റെ സ്വന്തം താരമായ ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്കില്‍ അരങ്ങേറുന്ന ചിത്രമായ സാവിത്രിയില്‍ കീര്‍ത്തിയാണ് നായികയാവുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ തെലുങ്ക് അഭിനേത്രി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ സാവിത്രിയായാണ് കീര്‍ത്തി വേഷമിടുന്നത്.

പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒന്നാമതാണ്

സിനിമയിലെത്തിയിട്ട് ഒരുപാട് നാളായില്ലെങ്കിലും കോളിവുഡിലെ മികച്ച താരമായി വലരെ പെട്ടെന്നാമ് കീര്‍ത്തി സുരേഷ് മാറിയത്. മോഹന്‍ലാലിനോടൊപ്പം ഗീതാഞ്ജലിയില്‍ തുടങ്ങി പിന്നീട് ദിലീപിനൊപ്പം റിംഗ് മാസ്റ്റര്‍. പിന്നീട് ഈ അഭിനേത്രിയെ മലയാളത്തില്‍ കണ്ടിട്ടില്ല. തമിഴിലും തെലുങ്കിലുമായി നിറഞ്ഞു നില്‍ക്കുന്ന കീര്‍ത്തി സുരേഷ് വളരെ പെട്ടെന്നാണ് പ്രേക്ഷക ഹൃദയം കീഴടക്കിയത്.

English summary
Keerthy Suresh is also playing one of the female leads in the movie. Keerthy is the current hot favourite in Kollywood. She has already acted with some of the leading stars like Vijay in Bairavaa and Sivakarthikeyan in Rajini Murugan and Remo. She is currently shooting for Suriya’s upcoming movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam