»   » അമ്മൂമ്മയെ ഞെട്ടിച്ച് കീര്‍ത്തി സുരേഷ്, ഷൂട്ടിങ്ങിനിടയില്‍ ലൊക്കേഷനിലെത്തി !!

അമ്മൂമ്മയെ ഞെട്ടിച്ച് കീര്‍ത്തി സുരേഷ്, ഷൂട്ടിങ്ങിനിടയില്‍ ലൊക്കേഷനിലെത്തി !!

Posted By: Nihara
Subscribe to Filmibeat Malayalam

മേനക സുരേഷിന്റെ അമ്മ സരോജ അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി കൊച്ചു മകള്‍ സെറ്റിലെത്തിയത്. അമ്മൂമ്മ അഭിനയിക്കുന്നത് കണ്ട് മണിക്കുറൂകളോളം സെറ്റില്‍ ചെലവഴിച്ചാണ് താരപുത്രി തിരിച്ചു പോയത്. ദാദ 87 സിനിമയുടെ ഷൂട്ടിങ്ങിലാണ് അപ്രതീക്ഷിത സംഭവങ്ങള്‍ നടന്നത്. ചാരുഹസനൊപ്പമാണ് സരോജ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. മുന്‍പ് ശിവകാര്‍ത്തികേയനും കീര്‍ത്തി സുരേഷും ഒരുമിച്ച് അഭിനയിച്ച ചിത്രമായ റെമോയിലും സരോജം വേഷമിട്ടിരുന്നു.

ചിത്രത്തിലെ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അമ്മൂമ്മയെ കാണാന്‍ കൊച്ചുമകള്‍ എത്തിയത്. നാല് മണിക്കൂറോളം സെറ്റില്‍ ചെലവഴിച്ചതിനു ശേഷമാണ് കീര്‍ത്തി മടങ്ങിയത്. സരോജത്തിന്റെ ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത് നേരിട്ടു കാണുന്നതിനോടൊപ്പം തന്നെ ചാരു ഹസന്റെ അനുഗ്രഹവും വാങ്ങിയാണ് കീര്‍ത്തി സുരേഷ് മടങ്ങിയത്. തുടങ്ങിയത് മലയാള സിനിമയിലൂടെയാണെങ്കിലും തെന്നിന്ത്യയുടെ തന്നെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് കീര്‍ത്തി സുരേഷ്.

Keerthy

പ്രിയദര്‍ശന്‍ ചിത്രമായ ഗീതാഞ്ജലിയിലൂടെയാണ് സുരേഷ് കുമാറിന്റെയും മേനക സുരേഷിന്റെയും ഇളയ പുത്രി സിനിമയില്‍ അരങ്ങേറിയത്. തുടക്കത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മികച്ച വേഷങ്ങള്‍ ഈ താരത്തെ തേടിയെത്തി. എന്നാല്‍ അന്യഭാഷയിലേക്ക് പ്രവേശിച്ചതോടെ കീര്‍ത്തി മലയാള സിനിമ ഉപേക്ഷിച്ച പോലെയായി. മുന്‍നിര നായകര്‍ക്കൊപ്പമെല്ലാം അഭിനയിച്ച കീര്‍ത്തിയെ തേടി നിരവധി അവസരങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.

English summary
Keerthy Suresh surprised her grandmother Saroja by turning up on the set of the latter's film Dhadha 87. The film has veteran Charuhasan playing the central role of a don and Saroja plays his pair. Saroja, who is Keerthy's maternal grandmother, Menaka, had previously acted alongside her granddaughter in a small role in Remo.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam