സ്നേഹം നിറഞ്ഞ ചുറ്റുപാടിലാണ് വളർന്നത്, വഴക്കും ഉപദ്രവവും ബഹളവും കണ്ടിട്ടില്ല, അന്ന് രവിയെ കണ്ടപ്പോൾ...; കെനിഷ
തമിഴ് സിനിമയിലെ ഹോട്ട് ടോപ്പിക്ക് ഇപ്പോൾ നടൻ രവി മോഹന്റെ വിവാഹമോചനവും കാമുകിയെന്ന് പറയപ്പെടുന്ന ഗായിക കെനിഷ ഫ്രാൻസിസിനൊപ്പം പൊതു വേദിയിൽ പ്രത്യക്ഷപ്പെട്ടതുമാണ്. ഭാര്യ ആർതിയുമായുള്ള തന്റെ വിവാഹബന്ധം വേർപ്പെടുത്തുകയാണെന്ന് കഴിഞ്ഞ വർഷമാണ് നടൻ പ്രഖ്യാപിച്ചത്. ഒരിക്കലും സിനിമാ ലോകത്ത് നിന്ന് കേൾക്കുമെന്ന് പ്രതീക്ഷിച്ച വാർത്തയായിരുന്നില്ല അത്. വിവാഹമോചനത്തിന് കാരണക്കാരി നടന്റെ പെൺസുഹൃത്ത് കെനിഷയാണെന്ന് അന്ന് മുതൽ പ്രചരിക്കുന്നുണ്ടെങ്കിലും അതിൽ എത്രത്തോളം സത്യമുണ്ടെന്നത് വ്യക്തമായിരുന്നില്ല.
എന്നാൽ ഗോസിപ്പുകൾ സത്യമാണെന്ന് ഉറക്കെ വിളിച്ച് പറയുന്ന തരത്തിലാണ് കഴിഞ്ഞ ദിവസം പൊതുവേദിയിൽ കെനിഷയ്ക്കൊപ്പം രവി പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ രവി മോഹനുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് കെനിഷ തുറന്ന് പറയുന്ന വീഡിയോയാണ് ചർച്ചയാകുന്നത്.

ഗായിക എന്ന രീതിയിൽ വളർന്ന് വരാൻ തനിക്ക് എല്ലാവിധ പ്രോത്സാഹനവും നൽകിയവരിൽ ഒരാളാണ് രവി മോഹനെന്ന് മാസങ്ങൾക്ക് മുമ്പ് നൽകിയൊരു അഭിമുഖത്തിൽ കെനിഷ വ്യക്തമാക്കി. കെനിഷയുടെ ആദ്യ മ്യൂസിക്ക് വീഡിയോ ലോഞ്ച് ചെയ്തത് രവിയായിരുന്നു. നടൻ ജീവയും ഭാര്യയും കാർത്തി അടക്കമുള്ള നടന്മാരും അന്ന് രവിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതിന്റെ ഫോട്ടോകൾ കെനിഷയും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
മ്യൂസിക്കിനോട് പാഷനുള്ളയാളാണ് ജീവ. അദ്ദേഹം എന്റെ മ്യൂസിക്ക് വീഡിയോയുടെ ലോഞ്ചിൽ പങ്കെടുക്കാൻ സ്വന്തം സുഹൃത്തുക്കളെയെല്ലാം ക്ഷണിച്ചിരുന്നു. പക്ഷെ ആരൊക്കെയാണ് വരാൻ പോകുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ മാത്രമല്ല വേറെയും നിരവധി ആർട്ടിസ്റ്റുകളുടെ ലോഞ്ചും അന്ന് ഉണ്ടായിരുന്നു. ഓരോരുത്തരേയും ഓരോ താരങ്ങളാണ് ലോഞ്ച് ചെയ്തത്.
എന്റെ പാട്ട് വാളിൽ പ്രദർശിപ്പിച്ചു. ശേഷം ജയം രവിയാണ് എന്നെ ലോഞ്ച് ചെയ്യാൻ പോകുന്നതെന്ന് ആങ്കർ അനൗൺസ് ചെയ്തു. അപ്പോഴാണ് ജയം രവി ഗസ്റ്റായി വന്നിട്ടുണ്ടെന്ന് ഞാൻ അറിയുന്നത്. എനിക്ക് ഒരു ഷോക്കായിരുന്നു... കാരണം ഞാൻ ജയം രവിയുടെ വലിയ ഫാനാണ്. അവരോടും ഞാൻ അത് പറഞ്ഞു. എന്റെ മ്യൂസിക്ക് വീഡിയോ പ്രദർശിപ്പിച്ചശേഷം ആരും കയ്യടിച്ചില്ല.
തിയേറ്റർ മുഴുവൻ നിശബ്ദതയായിരുന്നു. ആർക്കും പാട്ട് ഇഷ്ടപ്പെട്ടിട്ടില്ലെന്നാണ് ഞാൻ കരുതിയത്. ഒരു ഭയവും സങ്കടവുമെല്ലാം വന്നു. പാട്ട് കേട്ട് നിങ്ങൾ അത്ഭുതപ്പെട്ടിരിക്കുകയാണെന്ന് എനിക്കറിയാം... പക്ഷെ എല്ലാവരും അത് ചെയ്ത ആളെ അഭിനന്ദിക്കൂവെന്ന് രവി പറഞ്ഞതോടെ എല്ലാവരും കയ്യടിച്ചു. അദ്ദേഹം എത്ര സ്വീറ്റാണെന്ന് അന്ന് മനസിലായി. ജയം രവി എന്നെ ലോഞ്ച് ചെയ്തതിലും വലുതായി എനിക്ക് മറ്റൊന്നും കിട്ടാനില്ല.

ജയം രവി മാത്രമല്ല കാർത്തിയൊക്കെ അന്ന് വന്നിരുന്നു. എന്റെ പാട്ട് ലോഞ്ച് ചെയ്യാൻ ജയം രവി സ്റ്റേജിൽ എത്തിയതോടെ മറ്റ് ഏതോ ലോകത്ത് എത്തിയ പ്രതീതി ആയിരുന്നു എനിക്ക്. നമുക്ക് വേണ്ടിയല്ല അവരാരും അന്ന് ആ ചടങ്ങിന് എത്തിയത്. ജീവയ്ക്ക് വേണ്ടിയാണ്. ജീവയുടെ ഭാര്യ സുപ്രിയയുടേയും വലിയ ഫാനാണ് ഞാൻ കെനിഷ പറയുന്നു. തന്റെ കുടുംബത്തെ കുറിച്ചും ഗായിക മനസ് തുറന്നു... അച്ഛൻ തമിഴാണ്. അദ്ദേഹത്തിന് വിദ്യാഭ്യാസം ലഭിച്ചിട്ടില്ല.
ആശാരി ജോലിയാണ് ചെയ്തിരുന്നത്. സോഫ, കസേര എന്നിവയൊക്കെ നിർമ്മിക്കാൻ എന്നേയും അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്. അമ്മ കെനിയക്കാരിയാണ്. ആഫ്രിക്കയിൽ നിന്ന് അമ്മ ബാംഗ്ലൂരിലേക്ക് വന്നതാണ്. അവരുടേത് വളരെ നല്ല ലവ് സ്റ്റോറിയാണ്. പതിനെട്ട് വയസുള്ളപ്പോൾ ബാംഗ്ലൂരിൽ ഒരു പ്രോജക്ടിനായാണ് അമ്മ വന്നത്.
അച്ഛൻ ചാരിറ്റി അസോസിയേഷനിൽ സജീവമായിരുന്നു. അങ്ങനെയാണ് ഇരുവരും കണ്ടുമുട്ടിയത്. സ്നേഹം നിറഞ്ഞ കുടുംബത്തിലാണ് ഞാൻ ജനിച്ച് വളർന്നത്. അതുകൊണ്ട് തന്നെ അബ്യൂസ്, വഴക്ക്, അടി, ചീത്ത വാക്കുകൾ എന്നതൊന്നും കേട്ടിട്ടില്ല. അതൊന്നും ശീലവുമില്ല.
ഞാൻ മാത്രമെ അവർക്ക് മകളായി ഉള്ളു. കുട്ടിക്കാലം കെനിയയിൽ ആയിരുന്നു. പിന്നീട് കുടുംബസമേതം ബാംഗ്ലൂരിലേക്ക് തിരിച്ച് വന്ന് സെറ്റിൽഡായി. ഉപരിപഠനം ലണ്ടനിലായിരുന്നു. അമ്മയുടെ സംഗീതമാണ് എനിക്ക് കിട്ടിയത്. അച്ഛനും ചെറിയ രീതിയിൽ പാടുമായിരുന്നു പഠിച്ച് നോടിയില്ലെങ്കിലും സംഗീതം വിടരുതെന്ന് അമ്മ നിരന്തരം പറഞ്ഞിരുന്നുവെന്നും കെനിഷ പറയുന്നു.


Click it and Unblock the Notifications











