അനുഷ്‌കയുടെ ഗതി വരാന്‍ ആഗ്രഹിക്കുന്നില്ല, സംവിധായകനോട് നോ പറഞ്ഞ് കീര്‍ത്തി സുരേഷ്!
Recommended Video

മലയാളത്തില്‍ അരങ്ങേറി അന്യഭാഷയില്‍ ശ്രദ്ധേയരായ നിരവധി മലയാളി താരങ്ങളുണ്ട്. മോഹന്‍ലാല്‍ ചിത്രം ഗീതാഞ്ജലിയിലൂടെ നായികയായി അരങ്ങേറിയ കീര്‍ത്തി സൂരേഷ് ഇപ്പോള്‍ മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ശ്രദ്ധേയ താരമാണ്.
വിജയ്, സൂര്യ, വിശാല്‍, വിക്രം എന്നിവരുടെ നായികയായ കീര്‍ത്തി തെലുങ്ക് നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന മഹാ നടി എന്ന ചിത്രത്തിലെ നായികയാണ്. തെലുങ്കിലും മലയാളത്തിലുമായി പുറത്തിറങ്ങുന്ന ചിത്രത്തില്‍ ദുല്‍ഖറും പ്രധാന വേഷത്തിലെത്തുന്നു. അതേസമയം കഥാപാത്രത്തിന് വേണ്ടി സംവിധായകന്‍ മുന്നോട്ട് വച്ച് നിര്‍ദേശം കീര്‍ത്തി നിരസിച്ചതായാണ് താരത്തേക്കുറിച്ച് ഗോസിപ്പ് കോളങ്ങളില്‍ നിറയുന്ന പുതിയ വാര്‍ത്ത.

വണ്ണം കൂട്ടണം
സാവിത്രിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കീര്‍ത്തി സുരേഷിനോട് വണ്ണം കൂട്ടാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടിരുന്നു. താരം ശരീര ഭാരം വര്‍ദ്ധിപ്പിക്കുയും ചെയ്തിരുന്നു. എന്നാല്‍ സാവിത്രിയുടെ ജീവിതത്തില്‍ ഇടയ്ക്ക് കുറച്ചധികം വണ്ണംവെച്ചിരുന്നു. ഇതിന് വേണ്ടി കുറച്ചൂടെ ശരീരം ഭാരം വര്‍ദ്ധിപ്പിന്‍ കീര്‍ത്തി സുരേഷിനോട് ആവശ്യപ്പെട്ടിരുന്നു.

നോ പറഞ്ഞ് കീര്‍ത്തി സുരേഷ്
എന്നാല്‍ ഇനിയും വണ്ണം കൂട്ടണമെന്ന സംവിധായകന്‍ നാഗ് അശ്വിന്റെ നിര്‍ദേശത്തോട് കീര്‍ത്തി സുരേഷ് നോ പറഞ്ഞു. അനുഷ്‌കയുടെ അനുഭവമാണ് കീര്‍ത്തിയെ നോ പറയാന്‍ പ്രേരിപ്പിച്ചതെന്നാണ് തെലുങ്ക് സിനിമ ലോകത്തെ അണിയറ സംസാരം.

അനുഷ്‌കയ്ക്ക് കിട്ടിയ പണി
സൈസ് സീറോ എന്ന സിനിമയ്ക്ക് വേണ്ടി അനുഷ്‌ക ശരീര ഭാരം വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ ഡയറ്റുകൊണ്ട് വ്യായാമം കൊണ്ടും വണ്ണം കുറയാത്തതിനേത്തുടര്‍ന്ന വിദേശത്ത് പോയി ചികിത്സ നടത്തിയായിരുന്നു ശരീരം ഭാരം കുറച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അനുഷ്‌കയുടെ അതേ ടെക്‌നിക്
ബാഹുബലി 2ന്റെ ചിത്രീകണത്തിന് വേണ്ടി വണ്ണം കുറയ്ക്കാന്‍ സാധിക്കാതെ വന്നതോടെ ഗ്രാഫിക്‌സിന്റെ സഹായത്തോടെ അനുഷ്‌കയുടെ വണ്ണം കുറച്ച് സ്‌ക്രിനില്‍ എത്തിക്കുകയായിരുന്നു. ഇതേ വിദ്യ കീര്‍ത്തി സുരേഷിന്റെ വണ്ണം വര്‍ദ്ധിപ്പിക്കാനും ഉപയോഗിക്കാന്‍ ഒരുങ്ങുകയാണ് മഹാ നടിയുടെ സംവിധായകന്‍.

തെന്നിന്ത്യന്‍ നായിക സാവിത്രി
ഒരു കാലത്ത് വെള്ളിത്തിരയില്‍ വിസ്മയം സൃഷ്ടിച്ച നായികയായിരുന്നു സാവിത്രി. തെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി തുടങ്ങി ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷയിലും അഭിനയിച്ച നടിയാണ് സാവിത്രി. ഈ സാവിത്രിയുടെ കഥയാണ് മഹാ നടി എന്ന ചിത്രം പറയുന്നത്.

ജെമിനി ഗണേശനായി ദുല്‍ഖര്‍
നടന്‍ ജെമിനി ഗണേശനായി ചിത്രത്തില്‍ അഭിനയിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണ്. ജെമിനി ഗണേശന്റെ ഭാര്യമാരില്‍ ഒരാളായിരുന്നു സാവിത്രി. ദുല്‍ഖറിന്റെ കരിയറില്‍ ആദ്യമായിട്ടാണ് ജീവിച്ചിരുന്ന ഒരു വ്യക്തിയായി വെള്ളിത്തിരയില്‍ എത്തുന്നത്.

കീര്‍ത്തി തിരക്കിലാണ്
തമിഴിലെ സൂപ്പര്‍ താരങ്ങളുടെ നായികയായ കീര്‍ത്തി ഇപ്പോള്‍ തിരക്കിലാണ്. ഭൈരവ എന്ന ചിത്രത്തില്‍ നായികയായ കീര്‍ത്തി പൊങ്കല്‍ റിലീസായ താനാ സേര്‍ന്ത കൂട്ടം എന്ന ചിത്രത്തില്‍ സൂര്യയുടെ നായികയാണ്. വിക്രമിന്റെ നായികയായി സ്വാമി 2വിലും വിശാലിന്റെ നായികയായി ശണ്ടക്കോഴി 2വിലും അഭിനയിക്കുന്നു.


Click it and Unblock the Notifications











