നടി ഖുശ്ബു ആശുപത്രിയില്‍! പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്ന് മാധവനും സഞ്ജയ് ദത്തും! ട്വീറ്റ് കാണാം!
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് ഖുശ്ബു. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് ഈ താരം മുന്നേറുന്നത്. സിനിമയിലും സീരിയലിലും സജീവമായി മുന്നേറുന്നതിനിടയിലായിരുന്നു താരം രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. പൊതുപരിപാടികളിലൊക്കെ അവര്‍ പങ്കെടുക്കാറുണ്ട്. ഏപ്രില്‍ 23ന് നടന്ന ലോകസഭ തിരഞ്ഞെടുപ്പിന്‍രെ വോട്ടെണ്ണലായിരുന്നു മെയ് 23ന് നടന്നത്. ലീഡ് നിലയെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചുമൊക്കെയുള്ള വിലയിരുത്തലുകളും മറ്റുമായി പലരും സജീവമായിരുന്നു. ഇതിനിടയിലാണ് ചിലര്‍ ഖുശ്ബുവിന്റെ അസാന്നിധ്യത്തെക്കുറിച്ച് ചോദിച്ചത്.
ഇതിനിടയിലാണ് ആശുപത്രി ചിത്രം പങ്കുവെച്ച് ഖുശ്ബു എത്തിയത്. താരം ആശുപത്രിയിലാണെന്ന കാര്യം സ്തിരീകരിച്ച് കോണ്‍ഗ്രസ് വക്താവും എത്തിയിരുന്നു. ക്ഷീണിതയായ താരത്തെയാണ് ചിത്രത്തില്‍ കണ്ടത്. വോട്ടെണ്ണലുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളിലൊന്നും പങ്കെടുക്കാന്‍ താരത്തിന് കഴിയില്ലെന്നും അവര്‍ ആശുപത്രിയിലാണെന്നുമായിരുന്നു അവര്‍ പറഞ്ഞത്. ഇതിന് പിന്നാലെയായി താനും ഈ അവസരം മിസ് ചെയ്യുമെന്നും നമ്മള്‍ ചില കാര്യങ്ങള്‍ പ്ലാന്‍ ചെയ്യും. പ്രകൃതി അത് അനുവദിക്കണമെന്നില്ലല്ലോയെന്നുമായിരുന്നു താരം ചോദിച്ചത്.

പെട്ടെന്നുണ്ടായ തളര്‍ച്ചയെത്തുടര്‍ന്നാണ് ഖുശ്ബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. വോട്ടെണ്ണലും അതിന് ശേഷമുള്ള വിലയിരുത്തലുകളുമെല്ലാം ഇത്തവണ തനിക്ക് മിസ്സായെന്ന് താരം പറഞ്ഞപ്പോള്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരാനുമാണ് ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഖുശ്ബുവിന്‍രെ ട്വീറ്റ് വൈറലായി മാറിയിരുന്നു.മാധവനും സഞ്ജയ് ദത്തുമുള്‍പ്പടെ നിരവധി പേരാണ് താരത്തിന്‍രെ ആരോഗ്യ സ്ഥിതി അന്വേഷിച്ച് എത്തിയിട്ടുള്ളത്. പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെയെന്നും ഇവര്‍ കുറിച്ചിരുന്നു. ട്വീറ്റ് കാണാം.


Click it and Unblock the Notifications