കുറ്റബോധമില്ലാതെ നിങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയുമോ എന്ന് ജയലളിതയോട് ഖുശ്ബു
അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ കര്‍ണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കിയ ജയലളിതയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുസ്ബു. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഖുശ്ബു ജയലളിതയ്‌ക്കെതിരെ ആഞ്ഞടിച്ചത്.
'ഒരു വാക്ക്. കുറ്റവിമുക്തയാക്കിയതുകൊണ്ട്, നിങ്ങളുടെ തെറ്റ് ഇല്ലാതാക്കാന്‍ കഴിയില്ല. കഴിഞ്ഞ 18 വര്‍ഷക്കാലം നിങ്ങള്‍ നിതിന്യായ വ്യവസ്ഥയെ പരിഹസിക്കുകയായിരുന്നു. ഇനി താങ്കള്‍ക്ക് സ്വതന്ത്രയായി നടക്കാം. എന്നാല്‍ നിങ്ങള്‍ക്ക് കുറ്റബോധമില്ലാതെ ഉറങ്ങാന്‍ സാധിക്കുമോ?' എന്ന് ഖുശ്ബു ചോദിക്കുന്നു.

ജയലളിതയ്ക്ക് അനുകൂലമായ വിധി ഉണ്ടായതിലൂടെ പനീര്‍ സെല്‍വം രക്ഷപ്പെട്ടു എന്ന് ഖുശ്ബു മറ്റൊരു ട്വീറ്റില്‍ പറയുന്നു. അദ്ദേഹത്തിനിനി മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിച്ചുവയ്ക്കാം.
എത്ര വലിയ തെറ്റുകള്‍ ചെയ്താലും അന്ധവിശ്വാസം കൊണ്ടും പൂജകള്‍ നടത്തിയാലും ദൈവം രക്ഷിക്കുമെന്ന് ആളുകള്‍ വിശ്വസിക്കുന്നതാണ് എന്നെ ഏറ്റവും കൂടുതല്‍ അസ്വസ്ഥയാക്കുന്നതെന്നും ഖുശ്ബു പറഞ്ഞു.


Click it and Unblock the Notifications