»   » രംഭയെ നേരിട്ട് പോയി കണ്ടു; വിവാഹ മോചന വാര്‍ത്തയെ കുറിച്ച് ഖുശ്ബു പറയുന്നു

രംഭയെ നേരിട്ട് പോയി കണ്ടു; വിവാഹ മോചന വാര്‍ത്തയെ കുറിച്ച് ഖുശ്ബു പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

കഴിഞ്ഞ രണ്ട് ദിവസമായി തെന്നിന്ത്യന്‍ താരം രംഭയുടെ വിവാഹ മോചന വാര്‍ത്തയാണ് പാപ്പരാസികള്‍ക്കിടയിലെ ചൂടുള്ള വാര്‍ത്ത. വിവാഹ മോചനം ഒഴിവാക്കാന്‍ രംഭ ചെന്നൈ കുടുംബ കോടതിയ സമീപിച്ചു എന്നായിരുന്നു വാര്‍ത്തകള്‍.

ഞാന്‍ കോടതിയില്‍ പോകുന്നത് ആരെങ്കിലും കണ്ടോ; രംഭ ചോദിയ്ക്കുന്നു

എന്നാല്‍ വാര്‍ത്ത നിഷേധിച്ച് രംഭ രംഗത്തെത്തി. തങ്ങള്‍ക്കിടയില്‍ എല്ലാം നല്ല രീതിയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത് എന്ന് രംഭ പറഞ്ഞുവെങ്കിലും പാപ്പരാസികള്‍ വിശ്വസിക്കാന്‍ തയ്യാറായില്ല. ഇപ്പോഴും വാര്‍ത്ത പ്രചരിച്ചുകൊണ്ടിരിയ്ക്കുന്നു.

rambha-khushboo

ഒടുവിലിതാ രംഭയ്ക്ക് പിന്തുണയുമായി ഖുശ്ബു രംഗത്തെത്തിയിരിയ്ക്കുന്നു. വാര്‍ത്ത കണ്ടതോടെ കാനഡയില്‍ പോയി രംഭയെ നേരിട്ടു കണ്ടു എന്നും, രണ്ട് മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം രംഭ സന്തോഷവതിയാണെന്നും കുശ്ബു ട്വിറ്ററിലൂടെ അറിയിച്ചു.

ഇന്റസ്ട്രിയിലെ രംഭയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് കുശ്ബു. ഒത്തിരി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുമുണ്ട്. സ്വയംവരം, മിന്‍സാര കണ്ണ എന്നിവ അതില്‍ പെടുന്നു.

ഖുശ്ബുവിന്റെ ഫോട്ടോസിനായി

English summary
Khushboo strikes out rumours on Rambha
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam