ഭാര്യാഭര്‍ത്താക്കന്മാരെ പോലെ കഴിഞ്ഞ പ്രഭുവും ഖുശ്ബുവും; വിവാഹിതെന്ന് പോലും പ്രഭു മറന്നു; വില്ലനായത് അച്ഛന്‍

By Desk

തെന്നിന്ത്യന്‍ സിനിമയിലെ എക്കാലത്തേയും വലിയ നായികമാരില്‍ ഒരാളാണ് ഖുശ്ബു. മുംബൈയിലായിരുന്നു ഖുശ്ബുവിന്റെ ജനനം. നിഖത് ഖാന്‍ എന്നാണ് ഖുശ്ബുവിന്റെ യഥാര്‍ത്ഥ പേര്. വളരെ ചെറിയ പ്രായത്തില്‍ തന്നെ ഖുശ്ബു സിനിമയിലെത്തിയിരുന്നു. ബാലതാരമായിട്ടാണ് ഖുശ്ബു സിനിമയിലെത്തുന്നത്. ദ ബേണിംഗ് ട്രെയിന്‍ ആയിരുന്നു ആദ്യ സിനിമ. സിനിമയിലെത്തിയപ്പോള്‍ ഖുശ്ബു എന്ന് പേര് മാറ്റുകയായിരുന്നു.

പതിനാലാം വയസില്‍ തന്നെ ഖുശ്ബു നായികയായി അഭിനയിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ തന്റെ പതിനാറാം വയസില്‍ തെന്നിന്ത്യന്‍ സിനിമയിലേക്ക് ചേക്കേറുന്നതോടെയാണ് ഖുശ്ബുവിന്റെ കരിയര്‍ മാറി മറിയുന്നത്. തുടക്കം തെലുങ്കിലായിരുന്നു. പിന്നീട് 1988 ല്‍ ധര്‍മ്മത്തിന്‍ തലൈവന്‍ എന്ന ചിത്രത്തിലൂടെയാണ് തമിഴിലെത്തുന്നത്. നടന്‍ പ്രഭുവാണ് ഖുശ്ബുവിനെ നായികയായി റെക്കമന്റ് ചെയ്യുന്നത്.

Khushbu

1991 ല്‍ ഇരുവരും വീണ്ടും ഒരുമിച്ചു. ചിന്ന തമ്പിയ്ക്ക് വേണ്ടി. ആ സിനിമ വന്‍ വിജയം നേടി. ഇതോടെ ഖുശ്ബു താരത്തില്‍ നിന്നും സൂപ്പര്‍ നായികയിലേക്ക് വളരാന്‍ ആരംഭിച്ചു. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായി മാറി ഖുശ്ബുവും പ്രഭുവും. എന്നാല്‍ ഓഫ് സ്‌ക്രീനില്‍ അതേ സമയം തന്നെ ഖുശ്ബുവും പ്രഭുവും പ്രണയത്തിലാവുകയും ചെയ്തു. എന്നാല്‍ ഖുശ്ബുവുമായി അടുപ്പത്തിലാകുമ്പോള്‍ പ്രഭു വിവാഹിതനായിരുന്നു.

സിനിമകള്‍ ഹിറ്റാകുന്തോറും ഇരുവരും തമ്മിലുള്ള പ്രണയവും ശക്തമായിക്കൊണ്ടിരുന്നു. ആരാധകര്‍ ഖുശ്ബുവിന്റേയും പ്രഭുവിന്റേയും ജോഡിപ്പൊരുത്തത്തിന് കയ്യടിക്കുമ്പോള്‍ പ്രഭുവിന്റെ കുടുംബജീവിതത്തെ അത് സാരമായി തന്നെ ബാധിച്ചു തുടങ്ങിയിരുന്നു. പ്രഭുവും ഖുശ്ബുവും ലിവിംഗ് ടുഗദറിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ ഇരുവരും രഹസ്യമായി വിവാഹം കഴിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ചിത്രങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ ഖുശ്ബുവും പ്രഭുവും മൗനം പാലിച്ചു.

ഗോസിപ്പ് കോളങ്ങള്‍ വായടക്കി വെക്കാതായതോടെ പ്രഭുവിന്റെ അച്ഛനും ഇതിഹാസ താരവുമായ ശിവാജി ഗണേശന്‍ ഇടപ്പെട്ടു. പ്രഭുവിനെ അദ്ദേഹം താക്കീത് ചെയ്തു. അച്ഛനെ അതിയായി ബഹുമാനിച്ചിരുന്ന പ്രഭുവിന് അദ്ദേഹത്തെ നിഷേധിക്കുക അസാധ്യമായിരുന്നു. അങ്ങനെയാണ് പ്രഭുവും ഖുശ്ബുവും തമ്മിലുള്ള പ്രണയത്തിന് വിരാമമാകുന്നത്. പതിയെ എല്ലാം കെട്ടടങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രഭുവുമായി ഉണ്ടായിരുന്ന അവിഹിത ബന്ധത്തെക്കുറിച്ച് ഖുശ്ബു പ്രതികരിക്കുകയുണ്ടായി.

Khushbu

''20 വര്‍ഷം മുമ്പ് നടന്നത് എല്ലാം കഴിഞ്ഞതാണ്. ഇപ്പോള്‍ അതേക്കുറിച്ച് സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല. ഞങ്ങള്‍ വളര്‍ന്നു. ഞങ്ങളുടെ കുടുംബങ്ങളും പരസ്പരം ബഹുമാനിക്കുന്നുണ്ട് ഇപ്പോള്‍. ഞങ്ങളും പരസ്പരം സൗഹൃദം പുലര്‍ത്തുന്നു. കഴിഞ്ഞതെല്ലാം കഴിഞ്ഞു. എനിക്കാരേയും വേദനിപ്പിക്കാന്‍ താല്‍പര്യമില്ല'' എന്നാണ് ഖുശ്ബു പറഞ്ഞത്.

എന്തായാലും ഖുശ്ബു പിന്നീട് സംവിധായകന്‍ സുന്ദര്‍ സിയുമായി പ്രണയത്തിലായി. ഇരുവരും 2000 ല്‍ വിവാഹം കഴിക്കുകയും ചെയ്തു. രണ്ട് പെണ്‍മക്കളാണ് ഇരുവര്‍ക്കുമുള്ളത്. 2010 ല്‍ ഖുശ്ബു രാഷ്ട്രീയത്തിലും പ്രവേശിച്ചു. കോണ്‍ഗ്രസ് വക്താവായിരുന്ന ഖുശ്ബു പിന്നീട് ബിജെപിയിലേക്ക് എത്തുകയായിരുന്നു. ഇപ്പോള്‍ ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലെ അംഗമാണ് ഖുശ്ബു. അഭിനയത്തിലും സജീവമായി തന്നെയുണ്ട് ഖുശ്ബു ഇപ്പോള്‍.

More from Filmibeat

Read more about: khushbu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X