വൈകല്യമുള്ള താരപുത്രന് എങ്ങനെ പെണ്ണ് കിട്ടിയെന്നാണ് സംശയം! പെണ്‍കുട്ടി ഇഷ്ടത്തോടെയാണ് സമ്മതിച്ചത്; നടി മീന

നടന്‍ എന്നതിലുപരി രാഷ്ട്രീയക്കാരന്‍ കൂടിയായ നെപ്പോളിയന്റെ മകന്റെ വിവാഹ വിശേഷങ്ങള്‍ ആണ് ഈ ദിവസങ്ങളില്‍ പുറത്തുവന്നത്. ജനിച്ചത് മുതല്‍ ശാരീരിക വൈകല്യങ്ങളുള്ള താരപുത്രന്‍ ധനുഷിനെ കുറിച്ച് നെപ്പോളിയന്‍ തന്നെ തുറന്നു സംസാരിച്ചിട്ടുണ്ട്. വിവാഹ പ്രായമായപ്പോള്‍ അവന് അനുയോജ്യമായ പെണ്‍കുട്ടിയെ കണ്ടെത്തുകയും കഴിഞ്ഞ ദിവസം അവരെ വിവാഹം കഴിപ്പിക്കുകയും ചെയ്തു.

യാത്ര ചെയ്യാന്‍ പരിമിതികള്‍ ഉള്ളതിനാല്‍ ജപ്പാനില്‍ വച്ചായിരുന്നു കോടികള്‍ ചിലവഴിച്ചുള്ള താരവിവാഹം നടത്തിയത്. തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും പ്രമുഖരായ താരങ്ങളും ഇതില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇതിനിടെ നടിമാരായ സുഹാസിനി, ഖുശ്ബു, മീന എന്നിവര്‍ ധനുഷിനെ കുറിച്ചും അദേഹത്തിന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. ഖലാട്ട തമില്‍ എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു നടിമാര്‍.

dhanush

നെപ്പോളിയന്‍ സിനിമയിലേക്ക് വന്നത് മുതല്‍ എനിക്ക് അദ്ദേഹത്തെ അറിയാം. ഇതുവരെയും അദ്ദേഹത്തിന് യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ചില ആളുകള്‍ കരിയറില്‍ ഉയരുമ്പോള്‍ സ്വഭാവത്തില്‍ മാറ്റം വരുത്തും. എന്നാല്‍ നെപ്പോളിയന്‍ അങ്ങനെയല്ല. അദ്ദേഹം സെന്‍ട്രല്‍ മിനിസ്റ്റര്‍ ആയിരുന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നു. ഒരു മാറ്റവുമില്ല.

നെപ്പോളിയന്‍ വിവാഹം കഴിച്ചതിനുശേഷം ഭാര്യയും കൂട്ടി ലൊക്കേഷനില്‍ വന്നിട്ടുണ്ട്. അതുപോലെ മൂത്ത മകന്‍ ധനുഷ് ജനിച്ചതിന് ശേഷം ചില അസുഖങ്ങള്‍ ഉണ്ടെന്ന് മനസ്സിലായതോടെ അവര്‍ ഭാര്യയും ഭര്‍ത്താവും മകന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. മകനൊപ്പം അവര്‍ സ്‌കൂളില്‍ ഒരുമിച്ചിരുന്ന് പഠിച്ചു. ധനുഷിനെ പെണ്ണ് നോക്കുന്നുണ്ടെന്ന് സുധ എന്നോട് പറയാറുണ്ടായിരുന്നു. അങ്ങനെ ഒരു പെണ്‍കുട്ടിയെ കിട്ടിയപ്പോള്‍ അവര്‍ എന്നെ വിളിച്ച് സന്തോഷം അറിയിച്ചു. ശരിക്കും നമ്മുടെ വീട്ടില്‍ നടന്ന കല്യാണം പോലെയാണ് തോന്നിയിട്ടുള്ളതെന്നാണ് ഖുശ്ബു പറയുന്നത്.

അതേസമയം ധനുഷ് വൈകല്യമുള്ള ആളായതിനാല്‍ അവന്റെ വിവാഹസംബന്ധിച്ച് പല സംശയങ്ങളും ഉയര്‍ന്നു വന്നിരുന്നു. ആരോഗ്യമുള്ള സാധാരണ ആളുകള്‍ക്ക് പോലും പെണ്‍കുട്ടികളെ ഭാര്യയായി കിട്ടുന്നില്ല. അപ്പോള്‍ ഇവര്‍ക്ക് എങ്ങനെ കിട്ടിയെന്നാണ് പലരുടെ സംശയം. താന്‍ കണ്ടതില്‍ വെച്ച് ആ പെണ്‍കുട്ടിക്കും അവരുടെ വീട്ടുകാര്‍ക്കും ഒക്കെ ഈ വിവാഹത്തില്‍ സന്തോഷം മാത്രമേയുള്ളൂവെന്ന് സുഹാസിനി പറയുന്നു.

meena

ആളുകളുടെ ഈ സംശയങ്ങളും ഊഹാപോഹങ്ങളും എല്ലാ വിഷയത്തിലും ഉണ്ടാവും. അത് നല്ല കാര്യത്തിന് ആയാലും ചീത്ത കാര്യത്തിനായാലും ഒക്കെ അങ്ങനെയാണെന്ന് മീനയും സൂചിപ്പിച്ചു. അങ്ങനെയുള്ള ഒരു മകനുവേണ്ടി നെപ്പോളിയനും ഭാര്യയും എത്ര ദൂരം യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. സത്യം പറഞ്ഞാല്‍ ധനുഷിന് കിട്ടിയത് ഏറ്റവും മികച്ച മാതാപിതാക്കളെയാണ്. അവന്റെ കരിയറിനും ജീവിതത്തിനും വേണ്ടി എല്ലാം ഉപേക്ഷിച്ചിട്ടാണ് നെപ്പോളിയനും ഭാര്യയും യുഎസിലേക്ക് പോകുന്നത്. അവിടെ പോയി പുതിയൊരു ജീവിതം തുടങ്ങി.

പിന്നെ പെണ്ണിന്റെ സ്വന്തം ഇഷ്ടപ്രകാരം അത്രയും താല്പര്യത്തോട് കൂടിയാണ് വിവാഹത്തിന് സമ്മതിച്ചത്. അല്ലാതെ ആരും നിര്‍ബന്ധപൂര്‍വ്വം ചെയ്യിപ്പിച്ചതായിട്ട് തോന്നുന്നില്ല. പെണ്ണിനും പയ്യനും ഇഷ്ടപ്പെട്ടതിനു ശേഷം ആദ്യം പെണ്ണിന്റെ വീട്ടുകാരാണ് സമ്മതം അറിയിക്കുന്നത്. പലതവണ അവരോട് ഇതിന് ഒക്കെയാണ് എന്ന് ചോദിച്ചതിന് ശേഷമാണ് വിവാഹവുമായി നടന്‍ മുന്നോട്ട് പോയത്. അതില്‍ കൂടുതല്‍ ഊഹാപോഹങ്ങള്‍ക്ക് ആവശ്യമില്ലെന്നും മീന കൂട്ടിച്ചേര്‍ത്തു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X