»   » അയാളുടെ മുഖത്തടിച്ചതില്‍ തെറ്റില്ല; ചാനല്‍ പരിപാടിക്കിടെ കൈവെച്ചത് ന്യായീകരിച്ച് ഖുശ്ബു

അയാളുടെ മുഖത്തടിച്ചതില്‍ തെറ്റില്ല; ചാനല്‍ പരിപാടിക്കിടെ കൈവെച്ചത് ന്യായീകരിച്ച് ഖുശ്ബു

By: Nihara
Subscribe to Filmibeat Malayalam

ചാനല്‍ പരിപാടിക്കിടെ ഒരാളുടെ മുഖത്തടിച്ചത് ന്യായീകരിച്ച് ഖുശ്ബു. തമിഴ് ചാനല്‍ പരിപാടിക്കിടയില്‍ ഖുശ്ബു ഒരാളെ കൈവെച്ചത് ഏറെ വിവാദമായിരുന്നു. നിജങ്ങള്‍ എന്ന പരിപാടിക്കിടയിലാണ് സംഭവം നടന്നത്. കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന തരത്തിലുള്ള കൗണ്‍സിലിംഗ് പരിപാടിയാണിത്.

പരിപാടിക്കിടയില്‍ ഖുശ്ബു ഒരാളെ അടിച്ച സംഭവം ഏറെ വിവാദമായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സിനിമാ താരങ്ങളുള്‍പ്പടെയുള്ളവര്‍ പ്രതിഷേധിച്ചിരുന്നു. വേര്‍ പിരിഞ്ഞ ദമ്പതികളെ കൗണ്‍സിലിംഗിലൂടെ കൂട്ടിയിണക്കാനും മറ്റ് കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വേണ്ടിയാണ് ഇത്തരം പരിപാടികള്‍ നടത്തുന്നതെങ്കിലും ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.

Khushbu

പരിപാടി അവതരിപ്പിക്കുന്നവര്‍ക്ക് അത്തരമൊരു ധാര്‍മ്മിക വശമില്ലെന്നാണ് പ്രധാന ആക്ഷേപം. ഇതിനിടയിലാണ് ഖുശ്ബു ഒരാളെ അടിക്കുകയും ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നുവെങ്കിലും ഖുശ്ബു മൗനം പാലിച്ചു. ഇപ്പോള്‍ ഇതാദ്യമായാണ് വിഷയത്തില്‍ ഖുശ്ബു പ്രതികരണം രേഖപ്പെടുത്തുന്നത്. ട്വിറ്ററിലൂടെയാണ് ഖുശ്ബു പ്രതികരണം രേഖപ്പെടുത്തിയിട്ടുള്ളത്. ചില സമയങ്ങളില്‍ അടി കിട്ടേണ്ടത് ആവശ്യമാണ് അത് പല കാര്യങ്ങളും ഓര്‍ക്കാന്‍ കാരണമാവുമെന്നും ഖുശ്ബി ട്വിറ്ററില്‍ കുറിച്ചു.

English summary
Kushbu responds to trolls and abuses on social media in the first time through Twitter.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam