ഞങ്ങൾക്കായിരുന്നു പ്രാധാന്യം; നായിക എത്തിയതോടെ എല്ലാം മാറി; എന്തിന് വന്നെന്ന് തോന്നി; വിമർശിച്ച് ഖുശ്ബു

വിവാദ​ങ്ങൾ തുടരെ വരാറുണ്ടെങ്കിലും തെന്നിന്ത്യൻ സിനിമാ രം​ഗത്ത് താരമൂല്യത്തിൽ ഇപ്പോഴും മുൻപന്തിയിൽ നയൻതാരയാണ്. നയൻതാരയുടെ താരമൂല്യം ഒരു സിനിമയ്ക്ക് നൽകുന്ന ജനശ്രദ്ധയും ചെറുതല്ല. സൂപ്പർതാരങ്ങൾക്കൊപ്പം ഒന്നിലേറെ സിനിമകളിൽ അഭിനയിക്കാനും നയൻതാരയ്ക്കായി. പ്രത്യേകിച്ചും രജിനികാന്തിനൊപ്പം നാല് സിനിമകൾ നയൻതാര ചെയ്തു. ഇപ്പോഴിതാ രജിനികാന്തിന്റെ അണ്ണാത്തെ എന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് നടി ഖുശ്ബു.

അണ്ണാത്തെയിൽ താൻ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന് ഖുശ്ബു പറയുന്നു. തിരിഞ്ഞ് നോക്കുമ്പോൾ അണ്ണാത്തെ ചെയ്യേണ്ടിയിരുന്നോ എന്ന് തോന്നുന്നു. ഞങ്ങളോട് കഥ പറയുമ്പോൾ രജിനി സർക്ക് പെയർ‌ ഇല്ല. അതിനാൽ ഞങ്ങൾക്ക് പ്രാധാന്യം ഉണ്ടായിരുന്നു. സെക്കന്റ് ഹാഫിൽ സഹോദരിയെ തേടി പോകുന്നത് ഒരു സൈഡിൽ ഞാനും മറ്റൊരു സൈഡിൽ മീനയുമാണ്. രജിനി സാറിന് വൺ സൈഡ് ലൗ ആയി ചെറിയൊരു കഥാപാത്രമുണ്ട്, ചെറിയ ആർട്ടിസ്റ്റ് ചെയ്താൽ മതിയാവും എന്ന് പറഞ്ഞു.

ഡ്യുയറ്റ് സോങ് ഒന്നും ഇല്ല. ഞങ്ങൾ ഇരുന്ന് ചർച്ച ചെയ്തു. ഈ ആർട്ടിസ്റ്റാണെങ്കിൽ നന്നാകും ആ ആർട്ടിസ്റ്റാണെങ്കിൽ നന്നാകും എന്നൊക്കെ പറഞ്ഞു. പെട്ടെന്ന് ഒരു നായിക വന്നു. ഡ്യൂയറ്റ് സോങും വന്നു. കഥ മാറി. അതോടെ ഞങ്ങളുടെ കഥാപാത്രം കാരിക്കേച്ചറായി. ഇന്റർവെല്ലോടെ കഥാപാത്രം കഴിഞ്ഞു. തന്റെ കഥാപാത്രം എന്തിന് വരുന്നു പോകുന്നു എന്ന് മനസിലാകുന്നില്ലെന്നും ഖുശ്ബു വ്യക്തമാക്കി.

അണ്ണാത്തെയിൽ രജിനികാന്തിന്റെ നായികയായി എത്തിയത് നയൻതാരയാണ്. നയൻതാരയെയാണ് പേരെടുത്ത് പറയാതെ ഖുശ്ബു പരാമർശിച്ചത്. കീർത്തി സുരേഷ്, രജിനികാന്ത് എന്നിവരാണ് അണ്ണാത്തെയിൽ പ്രധാന വേഷം ചെയ്തത്. ചേട്ടനും സഹോദരിയും ആയാണ് ഇരുവരും ചിത്രത്തിൽ അഭിനയിച്ചത്. നയൻ‌താര കൂടി ചിത്രത്തിൽ എത്തിയത് അന്ന് വാർത്തയായിരുന്നു. രജിനികാന്ത്, നയൻതാര, കീർത്തി സുരേഷ്, ഖുശ്ബു, മീന എന്നീ വലിയ താരങ്ങൾ അണിനിരക്കുന്ന സിനിമയ്ക്ക് വേണ്ടി ആരാധകർ കാത്തിരുന്നു.

Nayanthara  Khushbu

എന്നാൽ അണ്ണാത്തെ ജനപ്രീതി നേടിയില്ല. ഖുശ്ബു, മീന എന്നിവർക്ക് സിനിമയിൽ പ്രാധാന്യവും ഇല്ലായിരുന്നു. ഒരു കാലത്തെ രജിനികാന്തിന്റെ ഹിറ്റ് ജോ‍ഡിയാണ് മീനയും ഖുശ്ബുവും. നയൻതാരയുടെ താരപ്രഭ കാരണം മറ്റ് ചില സിനിമകളിലും ചില നടിമാർക്ക് പ്രാധാന്യം കുറഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് നടി മംമ്ത മോഹൻദാസ് അടുത്തിടെ സംസാരിക്കുകയുണ്ടായി. രജിനികാന്തിന്റെ കുചേലൻ എന്ന സിനിമയുടെ ​ഗാന രം​ഗത്തിൽ അഭിനയിക്കാൻ‌ പോയപ്പോഴുണ്ടായ അനുഭവമാണ് മംമ്ത പങ്കുവെച്ചത്.

ചിത്രത്തിലെ നായികയുടെ എതിർപ്പ് കാരണം തന്നെ ​ഗാന രം​ഗത്തിൽ നിന്ന് മാറ്റി നിർത്തിയെന്നും ചെറിയ ഷോട്ടുകൾ മാത്രം എടുത്തെന്നും മംമ്ത തുറന്ന് പറഞ്ഞു. നയൻതാരയുടെ പേര് പറഞ്ഞില്ലെങ്കിലും നായിക നയൻതാരയാണെന്ന് ഏവർക്കും മനസിലായി.സ്വന്തം കഴിവിൽ വിശ്വാസമുള്ള അഭിനേതാക്കൾ ഒരിക്കലും ഇങ്ങനെ ചെയ്യില്ലെന്നും മംമ്ത അന്ന് അഭിമുഖത്തിൽ പറഞ്ഞു. പരാമർശം വലിയ തോതിൽ ചർച്ചയാവുകയും നയൻതാരയ്ക്ക് നേരെ വിമർശനം വരികയും ചെയ്തു.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X