നികുതിയുടെ കാര്യത്തില്‍ വീഴ്ച പറ്റിയിട്ടില്ല, വിജയ് വാങ്ങിയ പ്രതിഫലം; കണക്ക് പുറത്തുവിട്ട് ഖുശ്ബു
തെന്നിന്ത്യൻ സിനിമ ലോകത്ത് വൻ ചർച്ച വിഷയമായ സംഭവമായിരുന്നു നടൻ വിജുടെ വസതിയിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡ്. കഴിഞ്ഞ ദിവസം ഐടി താരത്തിന് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തിരുന്നു. ഇപ്പേഴിത താരം ചിത്രങ്ങൾക്ക് കൈപ്പറ്റിയ പ്രതിഫലത്തിന്റെ വിവരങ്ങൾ പുറത്തു വിട്ട് നടി ഖുശ്ബു സുന്ദർ. ക്ലീന്‍ ചിറ്റ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് നടി പ്രതിഫലത്തിനെ കുറിച്ചുള്ള കണക്കുകൾ പുറത്തു വിട്ടത്.
നികുതിയുടെ കാര്യത്തിൽ താരം ഒരു വിട്ട്വീഴ്ചയും വരുത്തിയിട്ടില്ലെന്ന് ഖുശ്ബു വ്യക്തമാക്കുന്നു.ബിഗില്‍ എന്ന ചിത്രത്തിന് വിജയ് 50 കോടിയാണ് പ്രതിഫലം വാങ്ങിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിന് 80 കോടി രൂപയുമാണ് താരത്തിന്റെ പ്രതിഫലം. ഏപ്രിൽ 9 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ആദയനികുതി വകുപ്പിന്റെ റെയ്ഡിനെ തുടർന്ന് പ്രതിഫലത്തെ കുറിച്ചുള്ള വിരങ്ങൾ പുറത്തു വിട്ടത്.

നടൻ വിജയ് നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്ന് ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു . ബിഗിൽ, മാസ്റ്റർ എന്നീ ചിത്രങ്ങളുടെ പ്രതിഫലത്തിന് കൃത്യമായി നികുതി അടച്ചിട്ടുണ്ടെന്നും വ്യക്തമാക്കി . ഇതിനെ തുടർന്ന് താരത്തിന്റെ ചെന്നൈയിലെ വസതിയിലെ ആദായനികുതി വകുപ്പ് സീൽ ചെയ്ത മുറി തുറന്നു കൊടുക്കുകയും ചെയ്തു.

വിജയുടെ ഏറ്റവും പുതിയ ചിത്രമായ മാസ്റ്റേഴ്സിന്റ ലൊക്കേഷനിൽ വെച്ചായിരുന്നു വിജയ് യെ ആദ്യം ആദായനികുതി ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തത്. ബിഗിലിന്റെ നിര്‍മാണത്തിന് പണം പലിശയ്ക്ക് നല്‍കിയ അന്‍പുചെഴിയാന്റെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 77 കോടി രൂപ പിടിച്ചെടുത്തിരുന്നു. ബിഗിൽ സിനിമയിൽ അഭിനയിച്ചതിന് താരത്തിന് മൂപ്പത് കോടി രൂപ നൽകിയെന്ന് നിർമ്മാതാക്കളായ എ.ജി.എസ് ഗ്രൂപ്പിന്റെയും പണമിടപാടുകാരനായ അന്‍പുചെഴിയും മൊഴി നൽകിയിരുന്നു. പ്രതിഫലത്തിന്റെ ഭൂരിഭാഗവും ഭൂമിയായും കെട്ടിടമായിട്ടുമാണ് താരം കൈപ്പറ്റിയതെന്നായിരുന്നു ഇവരുടെ മൊഴി.

ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ആദ്യം വിജയുടെ ചെന്നൈയിലെ വസതിയായ പനയൂരിൽ റെയ്ഡ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നീണ്ട 30 മണിക്കൂർ നടനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ അനധികൃത പണമോ സ്വത്തോ കണ്ടെത്താനായില്ല. വിജയെ പിന്തുണച്ച് ആരാധകരും സഹപ്രവർത്തകരും രംഗത്തെത്തിയിരുന്നു. ലൊക്കേഷനിൽ മടങ്ങി എത്തിയ വിജയെ കാണാൻ ആരാധകരുടെ ഒരു വലിയ കൂട്ടം തന്നെ എത്തിയിരുന്നു. കാരവാനിന്റെ മുകളിൽ കയറി ആരാധകർക്കൊപ്പമുളള സെൽഫി എടുത്തിരുന്നു. ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വിജയ് ചിത്രം മാസ്റ്റർ അണിയറയിൽ ഒരുങ്ങുകയാണ്. മാനഗരം, കൈദി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജാണ് സിനിമ സംവിധാനം ചെയ്യുന്നത്. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ വിജയുടെ വില്ലനായി എത്തുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം വിജയ് സേതുപതിയാണ്.മാളവികാ മോഹനാണ് നായികയായി എത്തുന്നത്. ഗൗരി കിഷന്‍, കൈദി താരം അര്‍ജുന്‍ ദാസ്, ശാന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെര്‍മിയാഹ് തുടങ്ങിയവരാണ് മാസ്റ്ററിലെ മറ്റു പ്രധാന താരങ്ങള്‍. അനിരുദ്ധ് രവിചന്ദാണ് സംഗീതം. ചിത്രത്തിലെ ആദ്യ ഗാനം പുറത്തു വന്നിരുന്നു. ഡപ്പാംകൂത്ത് പാട്ടാണ് പുറത്തു വന്നത്. സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായിരുന്നു ഇത്.


Click it and Unblock the Notifications