ഖുശ്ബുവിന്റെ ഉപദേശം ഹന്‍സിക ഒരിക്കലും മറക്കില്ല

By Aswathi

തമിഴകത്തെ 'ചിന്ന ഖുശ്ബു' എന്നാണ് ഹന്‍സിക മൊട്ടുവാണി അറിയപ്പെടുന്നത്. ഇന്റസ്ട്രിയിലെ അടുത്ത സുഹൃത്തുക്കള്‍കൂടെയാണ് ഇരുവരും. ഇപ്പോള്‍ ഖുശ്ബുവിന്റെ ഭര്‍ത്താവ് സുന്ദര്‍ സംവിധാനം ചെയ്യുന്ന 'അരണ്‍മനൈ' എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം ഹന്‍സിക ചെയ്യുന്നുമുണ്ട്.

അരമണ്‍മനൈ എന്ന ചിത്രത്തില്‍ അഭിനയിച്ചതിലൂടെ ഖുശ്ബുവിനെ ഒരുപാട് അടുത്തറിയാന്‍ സാധിച്ചെന്ന് ഹന്‍സിക പറയുന്നു. അവരുടെ അടുത്ത് എനിക്കെന്തും തുറന്നു പറയാം. തന്റെ 'എങ്കേയും കാതല്‍' എന്ന സിനിമ കണ്ടിട്ട് ഖുശ്ബു മാം വിളിച്ചു. അത്രയും വലിയ ഒരു നടിയാണ് വിളിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു- ഹന്‍സിക പറഞ്ഞു.

hansika-and-khushboo

ഹായി അന്‍സിക, ഞാന്‍ ഖുശ്ബു. തന്റെ സിനിമ ഞാന്‍ കണ്ടു, നല്ല സിനിമകള്‍ തിരഞ്ഞെടുത്തഭിനയിക്കാന്‍ എനിക്ക് കഴിയുമെന്ന് ഖുശ്ബു മാം പറഞ്ഞപ്പോള്‍ ഒരുപാട് അഭിമാനം തോന്നിയെന്ന് ഹന്‍സിക പറഞ്ഞു. പിന്നീടാണ് പ്രേക്ഷകര്‍ എന്നെയും ഖുശ്ബു മാമിനെയും താരതമ്യം ചെയ്യാന്‍ തുടങ്ങിയത്.

'എന്നെയും നിന്നെയും കുറിച്ച് പലരും താരതമ്യം ചെയ്യും. പക്ഷെ ഒരിക്കലും തന്റെ വ്യക്തിത്വം മാറ്റാന്‍ പാടില്ല. എന്നെക്കാള്‍ മികച്ച നടിയാണ് താന്‍. നിന്റേതായ ഒരു സ്ഥാനം ഇന്റസ്ട്രിയില്‍ കണ്ടെത്താന്‍ തനിക്ക് സാധിക്കും' എന്നൊക്കെയുള്ള ഖുശ്ബുവിന്റെ ഉപദേശം ജീവിതത്തില്‍ ഒരിക്കലും മറക്കില്ലെന്നാണ് ഹന്‍സിക പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X