ഇൻസ്പെയർ ലേഡി തന്നെ തന്നെയാണ് ഖുശ്ബു!! തൊണ്ണൂറുകളിലെ സ്വപ്ന സുന്ദരിയായി ഖുശ്ബു എത്തിയപ്പോൾ...
തൊണ്ണൂറുകളിൽ തെന്നിന്ത്യൻ ബോളിവുഡ് പ്രേക്ഷകരെ ആവേശത്തിലാക്കിയ താരമാണ് ഷുശ്ബു. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ ഇന്ത്യയൻ സിനിമയിൽ കൈനിറയെ ആരാധകരാണ് ഈ താരത്തിനുള്ളത്. ഇപ്പോഴും ഇന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമാണ് താരം. പോസിറ്റീവ് നെഗറ്റീവ് റോളുകൾ ഖുഷ്ബുവിന്റെ കൈകളിൽ ഭഭ്രമാണ്. താരത്തിന്റെ ആദ്യകാല സിനിമകൾ ഇപ്പോഴും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാകാറുണ്ട്.
നടി എന്നതിലുപരി മികച്ച രാഷ്ട്രീയ നേതാവ് കൂടിയാണ് ഖുശ്ബു. സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരം. തന്റെ നിലപാടുകൾ ശക്തമായി തന്നെ താരം തുറന്നടിക്കുന്നു . ഇതാണ് ഖുശ്ബുവിനെ വ്യത്യസ്തമാക്കുന്നത്. ഒകരു ശക്തയായ സ്ത്രീയ്ക്ക് ഉദാഹരമാണ് താരം.

ആരാധകരെ ഞെട്ടിച്ച് താരം
ഇപ്പോൾ സോഷ്യൽ മീഡീയയിൽ വൈറലാകുന്നത് നടി ഖുശ്ബുവിന്റെ ഒരു മനോഹരമായ ഡാൻസാണ്. ഒരു അവാർഡ് പരിപാടിയിലാണ് കാഴ്ചക്കാരെ ഞെട്ടിപ്പിച്ചുകൊണ്ടുളള താരത്തിന്റെ പ്രകടനം. അവാർഡ് സ്വീകരിക്കാനായി എത്തിയപ്പോഴായിരുന്നു ഖുശ്ബു പ്രധാന വേഷത്തിലെത്തിയ നട്ടമൈ എന്ന ചിത്രത്തിവെ കൊട്ടാപക്കു കൊഴന്തു വെന്താലയെ എന്ന ഗാനത്തിന് ചുവട് വെയ്ക്കാൻ ആവശ്യപ്പെട്ടത്.

ഖുശ്ബു തകർത്തു
ഒരു മടിയും കൂടാതെ താരം ചുവട് വെയ്ക്കുകയായിരുന്നു. വർഷങ്ങൾക്കു മുൻപ് താരം ചുവട് വെച്ച അതേ ലാഹവത്തോടെയാണ് ഇപ്പോഴും നൃത്തം ചെയ്തത്. ഈ പ്രായത്തിലും ഇത്രയും മനോഹരമായി ചുവട് വയ്ക്കാൻ താരത്തിന്റെ കഴിവിനെ പ്രശംസിച്ച് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. വേദിയിലിരുന്ന അതിഥികൾക്കും അത്ഭുതം സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രകടനമായിരുന്നു താരത്തിന്റേത്.

ഇൻസ്പെയർ വുമൻ
സിനിമയിൽ ഇൻസ്പയർ വുമൻ എന്ന അവാർഡായിരുന്നു താരം അർഹയായത്. സിനിമയിൽ മാത്രമല്ല വ്യക്തി ജീവിതത്തിലു മറ്റുളളവർക്ക് ഖുശ്ബുവിനെ മാത്യകയാക്കം. സിനിമ നടി എന്നതിലുപരി മികച്ച രാഷ്ട്രീയ പ്രവർത്തക കൂടിയാണ്. തനിയ്ക്ക് പറയാനുള്ളത് എവിടെയായലും താരം തുറന്നടിക്കും. പെതു പ്രവർത്തന ജീവിതത്തിലും അങ്ങനെ തന്നെയാണ്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അപമര്യാദയായ പെരുമാറിയ സംഭവത്തിൽ പരിസരം നോക്കാതെ അയാൾക്ക് നേരെ പ്രതികരിച്ചത് വൻ വാർത്തയായിരുന്നു. അൾക്കൂട്ടത്തിൽ വെച്ചായിരുന്നു അയാളുടെ മുഖത്ത് താരം തല്ലിയത്.

സിനിമയിൽ സജീവം
പൊതുപ്രവർത്തനവും സിനിമയും ഒരുപോലെതാരം കൊണ്ടു പോകുന്നു. തെന്നിന്ത്യൻ സിനിമ ലോകം അടക്കി വാണിരുന്ന ഖുശ്ബു തമിഴിലാണ് കുടുതൽ സജീവം. തമിഴിലും തെലുങ്കിലുമാണ് താരം സജീവമാണ്. 2013 ൽ പുറത്തു വന്ന കൗബോയ് ആണ് മലയാളത്തിൽ പുറത്തു വന്ന താരത്തിന്റെ അവസാന ചിത്രം. 1991 അങ്കിൾ ബൺ എന്ന ചിത്രത്തിലൂടെയാണ് താരം ഖുശ്ബു മലയാളത്തിലെത്തുന്നത്..


Click it and Unblock the Notifications