twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭര്‍ത്താവിനൊപ്പം ആഘോഷമാക്കിയ പ്രിയപ്പെട്ട സ്ഥലം! അവിടേക്ക് പോകാന്‍ പറ്റിയിരുന്നെങ്കിലെന്ന് ഖുശ്ബു

    |

    ബോളിവുഡില്‍ അഭിനയിച്ച് തുടങ്ങിയതാണെങ്കിലും തെന്നിന്ത്യന്‍ സിനിമാലോകത്തേക്ക് എത്തിയതോടെയാണ് നടി ഖുശ്ബു നായികയാവുന്നത്. തമിഴിലും മലയാളത്തിലുമൊക്കെയായി ഒത്തിരിയധികം ഹിറ്റ് സിനിമകള്‍ സമ്മാനിച്ച ഖുശ്ബുവിനെ കുറിച്ച് ആരാധകര്‍ക്കും അറിയാവുന്നതാണ്. ലോക്ഡൗണ്‍ കാലത്ത് അച്ഛനെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞ ഖുശ്ബുവിന്റെ പഴയ അഭിമുഖത്തിന്റെ വീഡിയോ വൈറലായിരുന്നു.

    അതെല്ലാം വീണ്ടും വാര്‍ത്തകളില്‍ നിറയുകയും ചെയ്തിരുന്നു. ലോക്ഡൗണ്‍ കാലം തിരക്കുകളൊന്നും ഇല്ലാത്തതിനാല്‍ കുടുംബത്തിനൊപ്പം കഴിയുകയായിരുന്നു. പുറത്തിറങ്ങാന്‍ കഴിയാത്തതിനാല്‍ വീടിനുള്ളില്‍ നിന്ന് തന്നെ പാചക പരീക്ഷണങ്ങളും സൗന്ദര്യവര്‍ദ്ധക വസ്തുകള്‍ ഉണ്ടാക്കിയും ഖുശ്ബു ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തനിക്കേറെ പ്രിയപ്പെട്ട അവധിക്കാലത്തെ കുറിച്ച് സൂചിപ്പിച്ച് എത്തിയിരിക്കുകയാണ് നടി.

    khushbu

    ഇന്‍സ്റ്റാഗ്രാമിലൂടെ ഭര്‍ത്താവ് സുന്ദറിനൊപ്പമുള്ള ചിത്രമായിരുന്നു ഖുശ്ബു പോസ്റ്റ് ചെയ്തിരുന്നത്. വളരെ കുറഞ്ഞ സമയം കൊണ്ട് ഈ പോസ്റ്റ് വൈറലായിരിക്കുകയാണ്. മാത്രമല്ല കൊറോണ കാരണം പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രിയപ്പെട്ട യാത്രകള്‍ താനും മിസ് ചെയ്യുന്നുണ്ട് ഖുശ്ബുവിന്റെ പോസ്റ്റില്‍ നിന്നും വ്യക്തമായിരിക്കുന്നത്.

    ഭര്‍ത്താവ് സുന്ദറിനൊപ്പം അവധിക്കാലം ചെലവഴിച്ച മാലിദ്വീപിലെ അവധിദിനങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഖുശ്ബു ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. 'അവിടേക്ക്് മടങ്ങി പോകാന്‍ പറ്റിയിരുന്നെങ്കില്‍' എന്ന ആഗ്രഹവും ചിത്രത്തിനൊപ്പം നടി സൂചിപ്പിച്ചിരുന്നു. ജീവിതത്തിലെ ഏറ്റവും മികച്ച അവധി ദിനങ്ങളില്‍ ഒന്നായിരുന്നു അതെന്ന് കൂടി ഖുശ്ബു പറയുന്നു.

    khushbu

    ഇന്ത്യക്കാര്‍ക്ക് മുന്‍കൂര്‍ വിസ വേണ്ടാത്തതിനാല്‍ ഇവിടെ നിന്നുള്ള സഞ്ചാരികളുടെ പറുദീസ ആയിട്ടാണ് മാലിദ്വീപ് അറിയപ്പെടുന്നത്. കൊറോണ നിയന്ത്രണങ്ങള്‍ നീക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ട്രാവല്‍ ബബിള്‍ സ്ഥാപിച്ചിരിക്കുകയാണ്. ആരോഗ്യ പ്രോട്ടോകോള്‍ ഏര്‍പ്പെടുത്തി കൊണ്ട് കഴിഞ്ഞ ജൂലൈ പതിനഞ്ചിന് മാലിദ്വീപ് വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തിരുന്നു.

    Read more about: khushbu ഖുശ്ബു
    English summary
    Khushbu Sundar About Her Favorite Vacation Place
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X