ഖുശ്ബുവിനെ പോലെ ഹരമാവാൻ മകളും; ലിറ്റിൽ ഖുശ്ബുവെന്ന് ആരാധകർ; വൈറലായി അവന്തികയുടെ ചിത്രങ്ങൾ

തമിഴ്, തെലുങ്ക് സിനിമകളിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നായിക നടിയാണ് ഖുശ്ബു. ഖുശ്ബുവിനെ പോലെ ആഘോഷിക്കപ്പെട്ട മറ്റൊരു നടി തമിഴ്നാട്ടിൽ അക്കാലത്ത് വിരളമായിരുന്നു. ആരാധന മൂത്ത് ഭക്ഷണ സാധനങ്ങൾ വരെ ഖുശ്ബുവിന്റെ പേരിലറിയപ്പെട്ട സമയവും ഉണ്ടായിരുന്നു. സൂപ്പർ സ്റ്റാറുകളുടെയെല്ലാം നായികയായി ഖുശ്ബു 90 കളിൽ അഭിനയിച്ചു. ഹിറ്റുകളുടെ ഒരു നിര തന്നെ ഖുശ്ബുവിന് അവകാശപ്പെടാനുണ്ട്. ഖുശ്ബുവിന് വേണ്ടി ആരാധകർ മുമ്പൊരിക്കൽ ക്ഷേത്രവും പണിതിരുന്നു.

സ്ത്രീകൾ ലൈംഗിക തൊഴിലിന് പോവുന്നത് തെറ്റല്ലെന്ന പ്രസ്താവന നടിയിൽ നടത്തിയോടെ ഈ ക്ഷേത്രം തകർക്കപ്പെടുകയായിരുന്നു. ഏറെ നാൾ പരാമർശത്തിന്റെ പേരിൽ‌ കേസ് നടന്നു. മുംബൈയിലെ ഒരു മുസ്ലിം കുടുംബത്തിലാണ് ഖുശ്ബു ജനിച്ചത്.

Khushboo

ബാലതാരമായി സിനിമയിലേക്ക് വന്ന താരം പിന്നീട് ഖുശ്ബുവെന്ന് പേര് മാറ്റി. ഹിന്ദി സിനിമകളിൽ പരാജയം രുചിച്ചതോടെയാണ് ഖുശ്ബു തെന്നിന്ത്യയിലേക്ക് മാറുന്നത്. ചെന്നെെയിലേക്ക് തന്റെ ജീവിതം തന്നെ ഖുശ്ബു പറിച്ചു നട്ടു.

തമിഴ് ഫിലും മേക്കറും നടിമായ സുന്ദർ സിയാണ് ഖുശ്ബുവിന്റെ ഭർത്താവ്. 2000 ത്തിലായിരുന്നു ഖുശ്ബുവിന്റെയും സുന്ദർ സിയുടെയും വിവാഹം. അവന്തിക അനന്തിത എന്നീ രണ്ട് മക്കളും രണ്ട് പേർക്കും പിറന്നു. 23 വർഷത്തോളമായി സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് ഇരുവരും.

ഖുശ്ബുവിന്റെ മകൾ അവന്തികയുടെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ടാറ്റൂ ചെയ്ത് മോഡേൺ ഡ്രസിലാണ് അവന്തികയെ പുതിയ ഫോട്ടോയിൽ കാണുന്നത്. നിരവധി പേർ ഫോട്ടോയ്ക്ക് താഴെ താരപുത്രിയെ പുകഴ്ത്തി. ലിറ്റിൽ ഖുശ്ബുവെന്നാണ് ആരാധകർ അവന്തികയെ വിശേഷിപ്പിച്ചത്.

ലണ്ടനിൽ വെച്ച് ആക്ടിം​ഗ് കോഴ്സ് പഠിച്ചയാളാണ് അവന്തിക. എന്നാൽ മകൾ സ്വന്തം നിലയിൽ കരിയറിൽ വളരട്ടെയെന്നും താനും സുന്ദറും ആർക്കും റെക്കമന്റ് ചെയ്യുകയോ മകളെ ലോഞ്ച് ചെയ്യുകയോ ഇല്ലെന്നാണ് ഖുശ്ബു മുമ്പ് വ്യക്തമാക്കിയത്. താരങ്ങളുടെ മക്കൾ വാഴുന്ന സിനിമാ ലോകത്ത് ഖുശ്ബുവും സുന്ദറും എടുത്ത തീരുമാനം അഭിനന്ദിക്കപ്പെട്ടിരുന്നു.

ഖുശ്ബുവിന്റെ ഇളയ മകൾ അനന്തിത ചെറിയ പ്രായത്തിൽ തന്നെ സംരഭകയുമായി. അൻമോൽ എന്ന ബ്രാൻഡിൽ മേക്കപ്പ് പ്രൊഡക്ടുകളുടെ ബിസിനസാണ് അനന്തിത തുടങ്ങിയത്. വെളുത്ത നിറത്തിനുള്ള മേക്കപ്പ് പ്രൊഡക്ടുകൾക്കപ്പുറം സാധാരണ സ്കിൻ ടോണുകൾക്കുള്ള പ്രൊഡക്ടുകളാണ് അനന്തിക കൊണ്ട് വന്നത്.

Khushbu Daughter

സിനിമകളിൽ പഴയത് പോലെ സജീവമല്ല ഖുശ്ബുവിന്ന്. സിനിമാ കരിയറിനപ്പുറം രാഷ്ട്രീയത്തിൽ ഖുശ്ബു സജീവ സാന്നിധ്യമാണ്. ബിജെപി പാർട്ടിയിലാണ് ഖുശ്ബു പ്രവർത്തിക്കുന്നത്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ തന്റെ കുടുംബത്തെക്കുറിച്ച് ഖുശ്ബു സംസാരിച്ചിരുന്നു.

സുന്ദറിനും മക്കൾക്കും അമ്മയ്ക്കും ഒപ്പമുള്ള ജീവിതം എപ്പോഴും ഇത് പോലെ തുടരണമെന്നാണ് തന്റെ ആ​ഗ്രഹമെന്ന് ഖുശ്ബു അന്ന് പറഞ്ഞു. ഞാൻ എത്ര ജൻമങ്ങൾ എടുത്താലും അവർ എന്റെ കൂടെ വേണമെന്നാണ് ആ​ഗ്രഹമെന്ന് ഖുശ്ബു പറഞ്ഞു. അടുത്തിടെ തന്റെ പിതാവിൽ നിന്നും ലൈം​ഗിക ചൂഷണമുണ്ടായെന്ന് ഖുശ്ബു തുറന്ന് പറഞ്ഞത് വാർത്തയായിരുന്നു.

പിതാവുമായി വർഷങ്ങളായി അകൽച്ചയിലാണ് ഖുശ്ബു. പണം മാത്രമാണ് പിതാവിന്റെ ലക്ഷ്യമെന്നും ഖുശ്ബു മുമ്പ് തുറന്നടിച്ചിട്ടുണ്ട്. തമിഴിലെയും തെലുങ്കിലെയും തിരക്കേറിയ നടിയായിരിക്കെയും ഇടയ്ക്ക് വന്ന ചില മലയാള സിനിമകൾ ഖുശ്ബു ചെയ്തിട്ടുണ്ട്. വാരിസ് എന്ന തമിഴ് ചിത്രമാണ് ഖുശ്ബു അഭിനയിച്ച പുതിയ സിനിമ. സിനിമയിലെ ഖുശ്ബുവിന്റെ സീനുകൾ വെട്ടിക്കുറച്ചത് ചർച്ചയായിരുന്നു.

Read more about: khushbu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X