ഭാര്യയെയും കൊണ്ട് പോയി മുല്ലപൂ വാങ്ങി കൊടുക്കണം, ഭര്‍ത്താവിന്റെ നടക്കാത്ത ആഗ്രഹങ്ങളെ കുറിച്ച് നടി ഖുശ്ബു

തെന്നിന്ത്യയിലെ പെര്‍ഫെക്ട് കപ്പിള്‍സായി വാഴുകയാണ് ഖുശ്ബുവും ഭര്‍ത്താവ് സുന്ദറും. ഇരുവരും സിനിമയിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെയായി സജീവമായി തുടരുകയാണിപ്പോള്‍. എന്നാല്‍ ഇരുവരുടെയും പ്രണയത്തെ കുറിച്ച് ചോദിച്ചാല്‍ രസകരമായ മറുപടിയാണ് നടി നല്‍കുന്നത്. അടുത്തിടെ ഇരുപത്തി രണ്ട് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം താരങ്ങ്ള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനോട് അനുബന്ധിച്ച് ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ ഭര്‍ത്താവിനെ കുറിച്ചും ജീവിതത്തിലെ റൊമാന്റിക് നിമിഷങ്ങളെ കുറിച്ചുമൊക്കെ നടി പറയുകയാണ്.

 വിവാഹ ജീവിതത്തില്‍ അതിജീവിച്ചവരെയാണ് തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ കാണുന്നത്

വിവാഹ ജീവിതത്തില്‍ അതിജീവിച്ചവരെയാണ് തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ കാണുന്നത്. സുഹാസിനി മണിരത്നം, പൂര്‍ണിമ ഭാഗ്യരാജ്, രജനികാന്ത് -ലത രജനികാന്ത് അങ്ങനെ ഒരുപാട് പേരുണ്ട്. സത്യം പറഞ്ഞാല്‍ വിവാഹ ജീവിതമെന്ന് പറഞ്ഞാല്‍ അതിജീവിക്കുക തന്നെയാണെന്നാണ് ഖുശ്ബുവിന്റെ നിഗമനം. ഒരു ദാമ്പത്യവും പെര്‍ഫക്ട് അല്ല. സെലിബ്രിറ്റികളുടെയും സാധാരണക്കാരുടെയും എല്ലാം ജീവിതം അങ്ങനെ തന്നെയാണ്. പക്ഷേ താരങ്ങളായത് കൊണ്ട് ഞങ്ങളെ മൈക്രോസ്‌കോപ്പ് വച്ച് ആളുകള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് മാത്രം.

ദാമ്പത്യ ജീവിതത്തെ കുറിച്ച് ഖുശ്ബുവിന്റെ വാക്കുകളിങ്ങനെ..

ദാമ്പത്യ ജീവിതത്തെ കുറിച്ച് ഖുശ്ബുവിന്റെ വാക്കുകളിങ്ങനെ..

എന്റെ ഭര്‍ത്താവ് ഒരിക്കലും ഒരു പബ്ലിക് പേഴ്സണ്‍ അല്ല. പബ്ലിക് ആയി എന്തെങ്കിലും പരിപാടി ഉണ്ടെന്ന് പറഞ്ഞാല്‍ പനിയാണെന്ന് പറഞ്ഞ് വാതില്‍ അടച്ചിരിക്കുന്ന സ്വഭാവമാണ്. എന്നാല്‍ ഞാന്‍ അതിന് നേരെ വിപരീതമാണ്. രണ്ടാളും തീര്‍ത്തും വിപരീത ദിശയില്‍ സഞ്ചരിക്കുന്ന ആളുകളാണ്. അതുകൊണ്ടാണ് ഞങ്ങളുടെ ദാമ്പത്യ ജീവിതം ഇത്ര മനോഹരമായി പോകുന്നതെന്നാണ് ഖുശ്ബു പറയുന്നത്. റൊമാന്‍സിന്‍െ കാര്യവും അങ്ങനെ തന്നെയാണ്. ഞാന്‍ വളരെ അധികം റൊമാന്റികാണ്. എന്നാല്‍ എന്റെ ഭര്‍ത്താവിന് റൊമാന്റിക്കിന്റെ ആദ്യത്തെ അക്ഷരം ആര്‍ ആണെന്ന് പോലും അറിയില്ല.

ഭാര്യയെ കുറിച്ച് ചെറിയ ചില ആഗ്രഹങ്ങള്‍ അദ്ദേഹത്തിനുണ്ട്

കാന്റില്‍ ലൈറ്റ് ഡിന്നറിന് പോകാമെന്ന് പറഞ്ഞാല്‍, ശരിക്കും മുഖം പോലും പരസ്പരം കാണില്ല. അതിനെന്തിനാ പോകുന്നത് എന്ന് ചോദിക്കും. റൊമാന്റിക് ഡ്രൈവ് പോകാമെന്ന് പറഞ്ഞാല്‍, അതിലും സുഖം വീട്ടിലല്ലേ എന്ന് ചോദിക്കും. മഴ നനയാമെന്ന് പറഞ്ഞാലുമൊക്കെ അദ്ദേഹം അതില്‍ നിന്നും മാറി നില്‍ക്കുകയേ ചെയ്യുകയുള്ളു. എന്നാല്‍ ഭാര്യയെ കുറിച്ച് ചെറിയ ചില ആഗ്രഹങ്ങള്‍ അദ്ദേഹത്തിനുണ്ടെന്നും ഖുശ്ബു സൂചിപ്പിക്കുന്നു.

മുല്ലപ്പൂവ് വാങ്ങി കൊടുക്കാനൊക്കെയാണ് അദ്ദേഹത്തിന്റെ ആഗ്രഹം

തന്റെ ഭാര്യയെയും കൂട്ടി ഏതെങ്കിലും ബീച്ചില്‍ പോയിരുന്ന് കടല കൊറിക്കാനും മുല്ലപ്പൂവ് വാങ്ങി കൊടുക്കണമെന്നുമൊക്കെയാണ് അദ്ദേഹത്തിന്റെ ആഗ്രഹം. പക്ഷെ അത് സാധ്യമല്ല. ആദ്യത്തെ കാര്യം എനിക്ക് മുല്ലപ്പൂ അലര്‍ജിയാണ്. രണ്ടാമത്തെ കാര്യം ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ബീച്ചില്‍ പോയി സ്വസ്ഥമായി ഇരിക്കാന്‍ സാധിക്കില്ല എന്നതാണ്. അങ്ങനെ പോയാല്‍ ജനങ്ങള്‍ ചുറ്റും കൂടും. പിന്നെ ഞങ്ങള്‍ക്കൊരു പ്രൈവസി ഉണ്ടാവില്ല. അപ്പോള്‍ എന്ത് റൊമാന്‍സ്, വീട്ടില്‍ തന്നെ ഇരിക്കാമെന്ന് വിചാരിക്കും.

അഞ്ച് വര്‍ഷം പ്രണയിച്ചതിന് ശേഷമാണ് ഖുശ്ബുവും സുന്ദറും വിവാഹിതരാവുന്നത്

ഇരുപത്തി രണ്ട് വര്‍ഷത്തോളം നീണ്ട ദാമ്പത്യത്തില്‍ ഞങ്ങള്‍ പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. തിരിച്ചൊന്നും കിട്ടാത്ത പ്രണയം എന്ന് പറയില്ലേ, അതാണ് ഞങ്ങളുടേത്. ഒന്നും പരസ്പരം പ്രതീക്ഷിക്കുന്നില്ല. പ്രണയമാണ് ഇപ്പോഴും. അഞ്ച് വര്‍ഷം പ്രണയിച്ചതിന് ശേഷമാണ് ഖുശ്ബുവും സുന്ദറും വിവാഹിതരാവുന്നത്. വിവാഹം കഴിഞ്ഞിട്ട് 22 വര്‍ഷം.. ഈ ഇരുപത്തിയേഴ് വര്‍ഷക്കാലവും ഞാന്‍ തന്നെയാണ് അദ്ദേഹത്തെ വിളിച്ചുണര്‍ത്തുന്നത്. എവിടെ പോയാലും ഫോണ്‍ വിളിച്ചാണെങ്കിലും എഴുന്നേല്‍പിക്കുമെന്ന് നടി പറയുന്നു.

More from Filmibeat

Read more about: khushbu ഖുശ്ബു
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X