For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി ഖുശ്ബുവിന് വിവാഹാലോചന, താരത്തിന്റെ മറുപടി വൈറലാകുന്നു

  |

  തെന്നിന്ത്യയിലും ബോളിവുഡിലും ഒരു പോലെ തിളങ്ങിയ താരമാണ് നടി ഖുശ്ബു. 1980 ൽ ബാലതാരമായിട്ടാണ് സിനിമ ജീവിതം തുടങ്ങുന്നത്. ഹിന്ദിയിലൂടെയാണ് അരങ്ങേറ്റമെങ്കിലും പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി തെന്നിന്ത്യൻ ഭാഷ ചിത്രങ്ങളിൽ സജീവമാവുകയായിരുന്നു . കമൽ ഹാസൻ, രജനികാന്ത്, സത്യരാജ്, പ്രഭു എന്നിവരോടൊപ്പം തമിഴിൽ തിളങ്ങാൻ നടിക്ക് കഴിഞ്ഞിരുന്നു.

  Khushbu

  ചിരിക്കാന്‍ പറ്റുന്ന സീനുകള്‍ ആസ്വദിച്ച് ചെയ്തപ്പോഴും അതിന് മുകളിൽ ഒരു വേദന തോന്നി, ഇന്ദ്രൻസ് പറയുന്നു

  മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞിരുന്നു, 1991 ൽ പുറത്ത് ഇറങ്ങിയ അങ്കിൾ ബൺ എന്ന ചിത്രത്തിലൂടെയാണ് ഖുശ്ബു മലയാളത്തിലെത്തുന്നത്. 2013 ൽ പുറത്തിറങ്ങിയ 'കൗ ബോയി'ആണ് ഖുശ്ബു ഏറ്റവും ഒടുവിൽ അഭിനയിച്ച മലയാള ചിത്രം. 2012 ൽ പുറത്ത് ഇറങ്ങി. ചിത്രമായ ദിലീപ് ചിത്രമായ മിസ്റ്റർ മരുമകനിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴ്, തെലുങ്ക് സിനിമകളിൽ ഖുശ്ബു ഇപ്പോഴും സജീവമാണ്.

  മോഹൻലാലിനെ ഇഷ്ടമല്ലെയെന്ന് ആരാധകനോട് മമ്മൂട്ടി, താരത്തിന്റെ വാക്ക് വൈറൽ, പൊളിയാണെന്ന് പ്രേക്ഷകർ

  സോഷ്യൽ മീഡിയയിൽ സജീവമാണ് ഖുശ്ബു . സോഷ്യൽ മീഡിയ പേജിലൂടെ തന്റെ വിശേഷങ്ങൾ നടി പങ്കുവെയ്ക്കാറുണ്ട്. മികച്ച ഫോളോവേഴ്സും ഖുശ്ബുവിന് ഉണ്ട്. ഇപ്പേൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഖുശ്ബുവിന്റെ ചിത്രത്തിന് ഒരു ആരാധകൻ നൽകിയ കമന്റും ഇതിന് നടി നൽകിയ മറുപടിയുമാണ്. ട്വിറ്ററിലാണ് ഈ രസകരമായ സംഭാഷണം നടന്നത്. "എനിക്ക് നിങ്ങളെ കല്യാണം കഴിക്കണം മാഡം" എന്നായിരുന്നു ആരാധകന്റെ കമന്റ്. അതിനു രസകരമായ മറുപടിയാണ് ഖുശ്‌ബു നൽകിയത്. "ഓഹ്.. ക്ഷമിക്കണം.. നിങ്ങൾ വൈകിപ്പോയി, കൃത്യമായി പറഞ്ഞാൽ ഒരു 21 വർഷം വൈകി. പക്ഷേ എന്തായാലും ഞാൻ എന്റെ ഭർത്താവിനോട് ഒന്ന് ചോദിക്കട്ടെ" എന്നായിരുന്നു നടിയുടെ മറുപടി. നിമിഷ നേരം കൊണ്ട് ട്വീറ്റ് വൈറലാവുകയായിരുന്നു.

  സുമലത നൃത്തം ചെയ്യുന്ന ചിത്രം വരയ്ക്കാൻ സാധിച്ചില്ല, ന്യൂഡൽഹിയെ കുറിച്ച് ഷിബു ചക്രവർത്തി

  തോടിസി ബേവഫായി എന്ന ചിത്രത്തിലൂടെ ആയിരുന്നു നടി കരിയർ ആരംഭിച്ചത്. 1981 ൽ ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. മയാളം ഹന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലായി 200 ഓളം സിനിമകളിൽ ഖുശ്ബു അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിൽ മാത്രമല്ല രാഷ്ചട്രീയത്തിലും സജീവമാണ് ഖുശ്ബു, ബിജെപി നേതാവാണ് താരം. ഈ അടുത്ത കാലത്താണ് കോൺഗ്രസ് വിട്ട് ബിജെപിയിലേയ്ക്ക് വന്നത്. ഇത് വലിയ ചർച്ചയായിരുന്നു. തമിഴ്നാട്ടില ശക്തയായ കോൺഗ്രസ് നേതാവായിരുന്നു ഖുശ്ബു. ഡിംഎംകെ വിട്ടാണ് ഖുശ്ബു കോൺഗ്രസിൽ എത്തുന്നത്.

  വേദിക എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ, സുമിത്രയ്ക്ക് മുന്നിൽ വീണ്ടും തോറ്റു

  തിരുച്ചിറപ്പള്ളിയിൽ ഖുശ്‌ബുവിനായി ആരാധകർ അവർക്ക് വേണ്ടി ഒരു അമ്പലം പണികഴിപ്പിച്ചിട്ടുണ്ട്. കൂടാെത നടിയുടെ പേരിലായി തമിഴ് നാട്ടിൽ ഖുശ്‌ബു എന്നൊകരു ഇഡ്ഡലിയുണ്ട്. അത് പോലെ ഖുശ്‌ബു എന്ന പേരിൽ സാരി ബ്രാൻഡും നില നിൽക്കുന്നുണ്ട്.. 2010 മെയ്‌ പതിനാലിന് ചെന്നൈയിൽ കരുണാനിധിയുൾപ്പെടെ പ്രമുഖ നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ വച്ച് ഖുശ്‌ബു ഡി.എം.കെ യിൽ ചേർന്നത്.

  John Brittas about why Mammootty not get Padma Bhushan

  നടനും സംവിധായകനുമായ സുന്ദർ ആണ് ഖുശ്ബുവിന്റെ ഭർത്താവ്. 2000ൽ ആയിരുന്നു ഇവരുടെ വിവഹം. അവന്ദിക, അനന്ദിത എന്നീ രണ്ട് മക്കളുണ്ട്. ഇവർ ചെന്നൈയിൽ സ്ഥിരതാമസമാണ്.

  Read more about: khushbu
  English summary
  Khushbu 's hilarious reply to a fan In Marriage proposal, Khushbu Sundar's hilarious reply to a fan In Marriage proposal,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X