ആദ്യം നിന്റെ മുഖം നോക്കെടാ പന്നീ! മകള്‍ക്കൊപ്പമുള്ള ചിത്രത്തെ വിമര്‍ശിച്ചയാളോട് ഖുശ്ബു പറഞ്ഞത്?
മലയാളത്തിനും തമിഴകത്തിനും ഒരുപോലെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ഖുശ്ബു. ശക്തമായ കഥാപാത്രങ്ങളുമായാണ് ഓരോ തവണയും താരമെത്താറുള്ളത്. സിനിമയ്ക്കപ്പുറത്ത് രാഷ്ട്രീയത്തിലും സജീവമാണ് ഖുശ്ബു. സ്വന്തം നിലപാട് കൃത്യമായി വ്യക്തമാക്കിയാണ് താരം മുന്നേറുന്നത്. അഭിപ്രായപ്രകടനം നടത്തുന്നതുമായി ബന്ധപ്പെട്ടും താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചെത്തിയ ഖുശ്ബുവിനെ രൂക്ഷമായി വിമര്‍ശിച്ചയാള്‍ക്ക് താരം നല്‍കിയ മറുപടിയാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. പ്രതികരിക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലായ താരത്തിന്റെ കമന്റിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ദീപാവലി ആഘോഷത്തിനിടയിലെ ചിത്രങ്ങളുമായാണ് ഖുശ്ബു എത്തിയത്. അനന്ദിതയ്‌ക്കൊപ്പമുള്ള ചിത്രങ്ങളായിരുന്നു താരം പോസ്റ്റ് ചെയ്തത്. ഇതിനിടയിലായിരുന്നു ഒരാള്‍ മോശം കമന്റുകളുമായെത്തിയത്. താരത്തിന്റെ മറുപടി എത്തിയതിന് പിന്നാലെയായി അയാള്‍ തന്റെ കമന്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. വിമര്‍ശനം കാണാനില്ലെങ്കിലും ഖുശ്ബുവിന്റെ മറുപടി അതേ പോലെ തന്നെ ട്വിറ്ററഇലുണ്ട്. അതാവട്ടെ ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. താരങ്ങള്‍ക്കെതിരെ മോശം കമന്റുകളുമായെത്തുന്ന സംഭവം ഇപ്പോഴും അതേ പോലെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പലരും ഇത്തരക്കാരോട് മൗനം പാലിക്കാറാണ് പതിവ്. എന്നാല്‍ ഖുശ്ബുവാകട്ടെ തന്റെ പ്രതികരണം കൃത്യമായി വ്യക്തമാക്കുകയായിരുന്നു.

ഖുശ്ബുവിന്റെ മറുപടി
സിനിമയിലെ കാര്യങ്ങളെക്കുറിച്ച് മാത്രമല്ല മറ്റുള്ള വിഷയങ്ങളിലെല്ലാം സജീവമായി ഇടപെടുന്നയാളാണ് ഖുശ്ബു. ബാലതാരമായി സിനിമയിലേക്കെത്തിയ ഖുശ്ബു സിനിമയിലും സീരിയലിലുമൊക്കെ അഭിനയിച്ചതോടെ കരിയറും മാറി മറിയുകയായിരുന്നു. ഇടയ്ക്ക് രാഷ്ട്രീയത്തില്‍ സജീവമായപ്പോള്‍ സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയത്. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് താരം. ദീപാവലി ആഘോഷത്തിനിടയിലെ ചിത്രം പങ്കുവെച്ചായിരുന്നു താരം കഴിഞ്ഞ ദിവസം എത്തിയത്. പന്നിയെന്ന സംബോധനയോടെയായിരുന്നു താരം വിമര്‍ശകന് മറുപടി നല്‍കിയത്. താരത്തിന്റെ ചുട്ടമറുപടി എത്തിയതോടെയാണ് അക്കൗണ്ട് ഉള്‍പ്പടെ പിന്‍വലിച്ച് വിമര്‍ശകന്‍ അപ്രത്യക്ഷനായത്.

കൈയ്യടിച്ച് ആരാധകര്‍
താരത്തിന്റെ മറുപടി പൊളിച്ചുവെന്നും ഇത്തരക്കാര്‍ അര്‍ഹിക്കുന്ന തരത്തിലുള്ള പ്രതികരണം തന്നെയാണ് ഇതെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. താരങ്ങള്‍ക്കെതിരെ എന്തും പറയാമെന്ന സ്ഥിതിവിശേഷം ഇന്നും അതുപോലെ തുടരുന്നുണ്ട്. പലരും പ്രതികരിക്കാത്തതിനാലണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ആ അവസ്ഥ മാറണമെങ്കില്‍ താരങ്ങള്‍ തന്നെ മുന്നിട്ടിറങ്ങണമെന്നുമുള്ള അഭിപ്രായവും ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്. വിമര്‍ശകന്‍ കമന്റും അക്കൗണ്ടും സഹിതം അപ്രത്യക്ഷനായെങ്കിലും താരം മറുപടി പിന്‍വലിച്ചിരുന്നില്ല.

അമ്മയുടെ സിനിമ കാണാറില്ല
സംവിധായകനും നടനുമായ സുന്ദര്‍ സിയെയാണ് ഖുശ്ബു വിവാഹം ചെയ്തത്. അവന്തികയും അനന്ദികയുമാണ് ഇവരുടെ മക്കള്‍. മാതാപിതാക്കള്ഡക്ക് പിന്നാലെയായി ഇവരും സിനിമയിലേക്കെത്തുമോയെന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു ഇടക്കാലത്ത് ആരാധകര്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ താന്‍ അമ്മയുടെ സിനിമ കാണാറില്ലെന്നായിരുന്നു ഇളയമകളായ അനന്ദിത പറഞ്ഞത്. അതിന് പിന്നിലെ കാരണത്തെക്കുറിച്ചും മുന്‍പ് താരപുത്രി വ്യക്തമാക്കിയിരുന്നു. അമ്മയെ അമ്മയായി കാണാനാണ് താല്പര്യമെന്നും അഭിനേത്രിയായി കാണാന്‍ തനിക്ക് കഴിയാറില്ലെന്നുമായിരുന്നു താരപുത്രി പറഞ്ഞത്. അച്ഛന്റെ കാര്യം അങ്ങനെയല്ല അച്ഛന്‍ അഭിനയിച്ച സിനിമകളൊക്കെ താന്‍ കാണാറുണ്ടെന്നും താരപുത്രി പറഞ്ഞിരുന്നു.

ഫോട്ടോയെടുക്കുന്നവരോട്
അമ്മയോടുള്ള ഇഷ്ടത്തെക്കുറിച്ച് പലരും വാചാലരാവാറുണ്ടെന്നും അതൊക്കെ കാണുമ്പോള്‍ തനിക്ക് അത്ഭുതം തോന്നാറുണ്ടെന്നും അനന്ദിത പറഞ്ഞിരുന്നു. അമ്മയ്‌ക്കൊപ്പവും അല്ലാതെയുമൊക്കെയായി പുറത്ത് പോവുമ്പോള്‍ പലരും ഫോട്ടോയെടുക്കുന്നതിനായി വരാറുണ്ട്. അപ്പോഴൊക്കെ താന്‍ പോസ് ചെയ്യാറുമുണ്ട്. എന്നാല്‍ അനുവാദം ചോദിക്കാതെ ഫോട്ടോ പകര്‍ത്തുന്നവരോട് താല്‍പര്യമില്ലെന്നും താരപുത്രി വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











