അന്ന് നടന്‍ പ്രഭുവിന്റെ കൂടെ ഇന്ന് സുന്ദറിന്റെ കൂടെ! 21 വയസിലെ ചിത്രം പങ്കുവെച്ച നടി ഖുശ്ബുവിനോട് ആരാധകര്‍
മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഒരുപോലെ സജീവമായി അഭിനയിച്ച് കൊണ്ടിരുന്ന നടിയാണ് ഖുശ്ബു. ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് കൂടി ചുവടുറപ്പിച്ച നടി സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഏറ്റവും പുതിയതായി തന്റെ രണ്ട് കാലഘട്ടത്തിലുള്ള ഫോട്ടോസാണ് ഖുശ്ബു ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഇരുപത്തിയൊന്ന് വയസിലെ ഫോട്ടോ പങ്കുവെക്കുന്ന പുതിയൊരു ചലഞ്ച് സമൂഹമാധ്യമങ്ങളിലൂടെ നടക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് താന്‍ ഇരുപത്തിയൊന്ന് വയസിലുള്ള ചിത്രവുമായി ഖുശ്ബു എത്തിയത്. മാത്രമല്ല മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം അമ്പത്തിയൊന്ന് വയസിലുള്ള മറ്റൊരു ചിത്രം കൂടി ഇതിനൊപ്പം ചേര്‍ത്തതോടെ ആരാധകരും ഞെട്ടിയെന്ന് പറയാം.

21 മുതല്‍ 51 വരെ (51 വയസിലെ ഫോട്ടോ എടുത്തതാണ് 2021 ല്‍ എടുത്തതാണ്). ഈ യാത്ര അവിശ്വസനീയമായി തോന്നുന്നു എന്നാണ് ഫോട്ടോയ്ക്ക് ഖുശ്ബു നല്‍കിയ ക്യാപ്ഷന്‍. ഇത് മാത്രമല്ല എട്ട് വയസ് മുതല്‍ അമ്പത് വയസ് വരെയുള്ള ചിത്രങ്ങള്‍ ഒറ്റ ഫ്രെയിമിലാക്കി നടി കാണിക്കുകയും ചെയ്തിരിക്കുകയാണ്.
ഇത് കണ്ടതോടെ നൂറ് കണക്കിന് കമന്റുകളാണ് ഖുശ്ബുവിനെ തേടി എത്തുന്നത്. വയസ് പിന്നേട്ട് പോവുകയാണെന്ന് പറയുന്നത് ഇതൊക്കെ കാണുമ്പോഴാണ്. ഖുശ്ബു പഴയതിലും കൂടുതല്‍ സുന്ദരിയായി വരുന്നു.
മുന്‍പ് നടി ഹന്‍സികയെ കാണാന്‍ ഖുശ്ബുവിനെ പോലെയുണ്ടെന്ന് ആളുകള്‍ പറയുമായിരുന്നു. എന്നാലിപ്പോള്‍ ഖുശ്ബു ഹന്‍സികയെ പോലെയായി എന്ന് പറയാം. 51 വയസിലും ഇങ്ങനെയിരിക്കാന്‍ സാധിക്കുമോ? നിത്യഹരിത വസന്തം എന്നൊക്കെ പറയുന്നത് ഇതാണ്. വസ്ത്രങ്ങള്‍ മാറിയതല്ലാതെ മുഖത്തിനോ ഭംഗിയ്‌ക്കോ യാതൊരു മാറ്റവുമില്ലെന്ന ആരാധകരുടെ കമന്റിനിടയില്‍ നടിമാരും ഖുശ്ബുവിന്റെ സുഹൃത്തുക്കളുമൊക്കെയുണ്ട്. അന്നും ഇന്നും എന്നും എന്നാണ് നടി കനിക കമന്റിട്ടിരിക്കുന്നത്.
ചിലര്‍ നടിയുടെ രാഷ്ട്രീയത്തെ കുറിച്ചും പറയുന്നുണ്ട്. ബിജെപിയുടെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഖുശ്ബുവിനെ കെണ്ട് വരണം. ഞങ്ങള്‍ അതിനായി അഭിവാദ്യം ചെയ്യുകയാണെന്നായിരുന്നു ഒരാളുടെ കമന്റ്.

എന്നാല്‍ ചിലര്‍ നടിയെ കളിയാക്കുന്ന കമന്റുകളുമായിട്ടും എത്തിയരുന്നു. അന്ന് നടന്‍ പ്രഭുവിന്റെ കൂടെയായിരുന്നെങ്കില്‍ ഇന്ന് സുന്ദറിന്റെ കൂടെയാണ്. അതല്ലാതെ വേറൊരു മാറ്റവും കാണാനില്ലെന്നാണ് ഒരാള്‍ വിമര്‍ശനത്തോട് കൂടി ഖുശ്ബുവിനെ പരിഹസിച്ചത്. മുന്‍പ് നടന്‍ പ്രഭുവും ഖുശ്ബുവും പ്രണയത്തിലായിരുന്നു. ഇതിനെ ചുറ്റിപ്പറ്റിയാണ് കമന്റുകള്‍ വരുന്നത്.
ചിന്ന തമ്പി എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഖുശ്ബുവും നടന്‍ പ്രഭുവും തമ്മില്‍ ഇഷ്ടത്തിലാവുന്നത്. നാലര വര്‍ഷത്തോളം ഇരുവരും ലിവിങ് റിലേഷനില്‍ ജീവിക്കുകയും ചെയ്തായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിവാഹത്തിന് പ്രഭുവിന്റെ പിതാവും മുന്‍കാല നടനുമായ ശിവാജി ഗണേശന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് ഇരുവരും വേര്‍പിരിയുകയായിരുന്നു.
പ്രഭുവുമായി വേര്‍പിരിഞ്ഞതിന് ശേഷം 2000 ത്തിലാണ് നടനും സംവിധായകനും നിര്‍മാതാവുമായ സുന്ദര്‍ സിയും ഖുശ്ബുവും വിവാഹിതരാവുന്നത്. ഈ ബന്ധത്തില്‍ രണ്ട് പെണ്‍മക്കളും നടിയ്ക്കുണ്ട്. പ്രഭുവും വേറെ വിവാഹം കഴിച്ച് കുടുംബമായി കഴിയുകയാണെങ്കിലും ആരാധകര്‍ക്കിടയില്‍ ഇന്നും ആ കഥകള്‍ പ്രചരിക്കുകയാണെന്ന് കമന്റുകളില്‍ നിന്നും വ്യക്തമാവും.


Click it and Unblock the Notifications











