സിനിമ സെറ്റിലെ ഉപകരണം പോലെ, ആ സിനിമയില്‍ അഭിനയിച്ചത് തെറ്റായിരുന്നു; കിരണ്‍ റാത്തോഡ്
അരങ്ങേറ്റം ഹിന്ദിയിലൂടെയാണെങ്കിലും ഒരു കാലത്തെ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഹരം കൊള്ളിച്ച നടിയായിരുന്നു കിരണ്‍ റാത്തോഡ്. 2002ലെ ജെമിനി എന്ന ചിത്രത്തിലൂടെയാണ് കിരണ്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് നിരവധി ഹിറ്റി ചിത്രങ്ങളുടെ ഭാഗമായി മാറി കിരണ്‍. യാദേന്‍ എന്ന ഹിന്ദി ചിത്രത്തിലാണ് നടി ആദ്യമായി അഭിനയിച്ചത്.
തെലുഗുവില്‍ നുവ്വു ലേക നേനു ലേനു എന്ന ചിത്രത്തില്‍ അഭിനയിച്ച ശേഷമാണ് ജെമിനിയിലേക്ക് നടിക്ക് അവസരം ലഭിക്കുന്നത്. ഒരു കാലത്ത് തമിഴ് സിനിമയില്‍ നിറഞ്ഞു നിന്ന താരമായിരുന്നെങ്കിലും ഇടക്കാലത്ത് സിനിമയില്‍ സജീവമല്ലാതായി. ചില സിനിമകളില്‍ നടി ഗാനരംഗങ്ങളില്‍ മാത്രമായി ഒതുങ്ങുകയും ചെയ്തു.

ഈ സമയത്താണ് സുന്ദര്‍ സി സംവിധാനം ചെയ്ത അംബാല എന്ന ചിത്രത്തില്‍ കിരണിന് അവസരം ലഭിച്ചത്. വിശാലും ഹന്‍സികയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ രമ്യ കൃഷ്ണന്‍, ഐശ്വര്യ എന്നിവര്‍ക്കൊപ്പമാണ് കിരണ്‍ അഭിനയിച്ചത്. 2015ലായിരുന്നു സിനിമ റിലീസ് ചെയ്തത്. എന്നാല്‍ താന്‍ ഈ ചിത്രത്തില്‍ അഭിനയിച്ചതില്‍ ഇപ്പോഴും ദുഃഖിക്കുന്നു എന്ന് പറയുകയാണ് നടി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.
സംവിധായകന്‍ സുന്ദര്‍ സി തനിക്ക് സഹോദരനെ പോലെയാണ്. അദ്ദേഹം പറഞ്ഞതുകൊണ്ട് മാത്രമാണ് ആ ചിത്രത്തില്‍ അഭിനയിച്ചത്. ചിന്നപ്പൊണ്ണ് എന്നായിരുന്നു തന്റെ കഥാപാത്രത്തിന്റെ പേര്. ഒരു സെറ്റിലെ പ്രോപ്പര്‍ട്ടി പോലെ വന്നു പോകുന്ന കഥാപാത്രമായിരുന്നു ചിന്നപ്പൊണ്ണ് എന്ന് പറയുകയാണ് കിരണ്‍ റാത്തോഡ്.
ആ സിനിമ കാരണം താന്‍ ഒരുപാട് ദുഃഖിതയായി. സുന്ദര്‍ സി ആ വേഷം ചെയ്യണമെന്ന് എന്നോട് ആവശ്യപ്പെട്ടതാണെങ്കിലും ഇന്ന് ആ കഥാപാത്രം ചെയ്തതില്‍ ഖേദിക്കുന്നു. തന്റെ ദാമ്പത്യ ജീവിതം അത്ര ശോഭിച്ചില്ലെന്നും പ്രണയത്തില്‍ അന്ധമായി വിശ്വസിക്കുകയും അതില്‍ ചതിക്കപ്പെട്ട് പോകുന്ന സ്ത്രീകളില്‍ ഒരാളാണ് താന്‍ എന്നും അവര്‍ പറഞ്ഞു.
സുന്ദര്‍ സി സംവിധാനം ചെയ്ത അന്‍പേ ശിവം, വിന്നര്‍, തിമിര്, വസൂല്‍, തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിലും താണ്ഡവം, മനുഷ്യ മൃഗം, ഡബിള്‍സ് തുടങ്ങിയ മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
2016ല്‍ പുറത്തിറങ്ങിയ ഇളമൈ ഊഞ്ചല്‍ എന്ന സിനിമയ്ക്ക് ശേഷം നടി സിനിമകളില്‍ അഭിനയിച്ചിട്ടില്ല. അതേസമയം നടി തന്റെ സ്വന്തം ഗ്ലാമറസ് ഫോട്ടോകള്‍ കാണിക്കുന്നതിനായി ഒരു ആപ്പ് തന്നെ തുടങ്ങിയിരുന്നു. ഇത് വലിയ ചര്‍ച്ചയായും മാറിയിരുന്നു. നടിക്കെതിരെ വലിയ അധിക്ഷേപ കമന്റുകള്‍ ഇതിന് പിന്നാലെ വന്നു.

എന്നാല്‍ താന്‍ കൊവിഡ് കാലത്താണ് അത്തരമൊരു ആപ്ലിക്കേഷന്‍ തുടങ്ങിയത് എന്നും ഇഷ്ടപ്പെട്ട താരത്തോടൊപ്പം സംസാരിക്കാന്‍ കുറച്ചധികം പണം ചെലവഴിക്കണമെന്നും നടി പറഞ്ഞിരുന്നു. കൊവിഡ് കാലത്ത് വര്‍ക്കുകളൊന്നും ഇല്ലാതായ കാലത്താണ് ഇത്തരത്തില്‍ ആപ്ലിക്കേഷന്‍ തുടങ്ങിയത്.
ഒരു കാലത്ത് തനിക്ക് ബികിനി വേഷങ്ങളും ഡാന്‍സ് നമ്പറുകളും മാത്രമാണ് ലഭിച്ചതെന്നും നടി പറയുന്നുണ്ട്. ഇപ്പോഴും അതൊക്കെ ചെയ്യാന്‍ തയ്യാറാണെന്നും മുമ്പ് ഷക്കീലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കിരണ്‍ പറഞ്ഞിരുന്നു. ഒരു കാലത്ത് ഗ്ലാമറസ് വേഷങ്ങളില്‍ തിളങ്ങിയ നടികൂടിയായിരുന്നു കിരണ്‍ റാത്തോഡ്. നടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കടിയിലും വലിയ രീതിയിലുള്ള അധിക്ഷേപ കമന്റുകളാണ് വരാറുള്ളത്.


Click it and Unblock the Notifications











