കാമുകൻ വസ്ത്രമില്ലാതെയാണ് അന്ന് തിരിച്ച് പോയത്; ഞാൻ ടോർച്ചർ ചെയ്തു; തുറന്ന് പറഞ്ഞ് കിരൺ റാത്തോ‍ഡ്

സിനിമാ താരമായി തിളങ്ങി പിന്നീട് കരിയറിൽ വീഴ്ച സംഭവിച്ച നടിയാണ് കിരൺ റാത്തോഡ്. അൻപേ ശിവം, താണ്ഡവം തുടങ്ങിയ സിനിമകളിലൂടെ ജനപ്രീതി നേടിയ കിരണിനെ പിന്നീട് ഏറെക്കാലം സിനിമകളിൽ കണ്ടില്ല. വർഷങ്ങൾക്കിപ്പുറം സ്വന്തം ചൂടൻ ഫോട്ടോകളും വീഡിയോകളും വിൽക്കുന്ന ഒരു വെബ്സൈറ്റുമായാണ് കിരൺ പ്രേക്ഷകർക്ക് മുമ്പിലെത്തിയത്. പ്രേക്ഷകരെ ഈ വാർത്ത ഞെട്ടിച്ചു. എന്തുകൊണ്ടാണ് കിരണിങ്ങനെ ചെയ്തതെന്ന ചോദ്യം വന്നു.

കഴിഞ്ഞ ദിവസം ഒരു തമിഴ് മീഡിയയിൽ ഇതേക്കുറിച്ച് കിരൺ റാത്തോഡ് തുറന്ന് സംസാരിച്ചു. വർക്കുകൾ കുറഞ്ഞതോടെയാണ് താൻ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് കിരൺ തുറന്ന് പറഞ്ഞു. കാമുകനൊപ്പം ജീവിക്കാൻ വേണ്ടി സിനിമകൾ വേണ്ടെന്ന് വെച്ചു. തീരുമാനം തെറ്റാണെന്ന് മനസിലാക്കി തിരിച്ച് വന്നെങ്കിലും പിന്നീട് പലരും അവസരത്തിന് അഡ്ജസ്റ്റ്മെന്റുകൾ ആവശ്യപ്പെട്ടെന്നും കിരൺ റാത്തോഡ് തുറന്ന് പറഞ്ഞു.

Kiran Rathod

ഇപ്പോഴിതാ ഒടുവിലത്തെ കാമുകൻ തന്നെ വിട്ട് പോയതിനെക്കുറിച്ച് സംസാരിക്കുകയാണ് കിരൺ റാത്തോഡ്. ന‌ടി ഷക്കീലയ്ക്കൊപ്പമുള്ള അഭിമുഖത്തിലാണ് കിരൺ മനസ് തുറന്നത്. കാമുകൻ തന്നിൽ നിന്നും ഓടിപ്പോവുകയായിരുന്നെന്ന് കിരൺ റാത്തോഡ് പറയുന്നു. ഞാൻ കാമുകനെ ടോർച്ചർ ചെയ്തു. ഒരിക്കൽ കാമുകൻ എന്നെ അടിച്ചു. വെറുതെ ഒരടി. എനിക്കത് ഉൾ‌ക്കൊള്ളാൻ പറ്റിയില്ല. രാത്രി അവനെ വിളിച്ചു. കാണണം എന്ന് പറഞ്ഞു. അവന്റെ വസ്ത്രങ്ങൾ ഞാൻ കീറി. വസ്ത്രങ്ങളില്ലാതെയാണ് അവൻ പോയത്. എന്ത് ധൈര്യത്തിലാണ് എന്റെ മുഖത്ത് തൊട്ടതെന്ന് ചോദിച്ചെന്നും കിരൺ റാത്തോഡ് ഓർത്തു.

അതേസമയം താൻ ഒരിക്കലും കാമുകനെ അടിച്ചിട്ടില്ലെന്നും അടി കൊണ്ടിട്ടേയുള്ളൂയെന്നും ഷക്കീല വ്യക്തമാക്കി. അടി കിട്ടി പിറ്റേ ദിവസം വിഷമിച്ചിരിക്കും. അപ്പോൾ കാമുകൻ സോറി പറയും. നമ്മുടെ വായും വെറുതെയിരിക്കില്ല. സ്നേഹിക്കുന്നവരെ അടിക്കാൻ പറ്റില്ല. അപ്പോൾ എത്രമാത്രം സഹികെട്ടിട്ടായിരിക്കും കാമുകൻ അടിച്ചിട്ടുണ്ടാവുകയെന്നും തല്ലിയതിൽ തെറ്റില്ലെന്നും ഷക്കീല പറഞ്ഞു.

Kiran Rathod

സിനിമാ രം​ഗത്തെ മോശം വശങ്ങളെക്കുറിച്ച് കിരൺ റാത്തോഡ് സംസാരിക്കുന്നുണ്ട്. സിനിമാ രം​ഗത്ത് സുഹൃത്തുക്കളായി ആരും ഇല്ലെന്ന് തിരിച്ചറിഞ്ഞു. ഉള്ളവർ മുതലെടുത്തു. വർക്ക് തരാമെന്ന് പറഞ്ഞ് രാത്രി വിളിക്കും. അവരുടെ തനിനിറം അപ്പോഴാണ് മനസിലാവുക. തന്നെക്കുറിച്ച് തെറ്റായ ​ഗോസിപ്പുകൾ പ്രചരിച്ചിട്ടുണ്ട്. താൻ‌ വിവാഹിതയാണെന്നും അമ്മയാണെന്നും ​ഗോസിപ്പുകൾ വന്നെന്നും കിരൺ‌ റാത്തോഡ് തുറന്നടിച്ചു.

കരിയറിൽ സംഭവിച്ച പിഴവുകളെക്കുറിച്ച് മുമ്പൊരിക്കലും നടി സംസാരിച്ചിട്ടുണ്ട്. നല്ല സിനിമകൾ നിരസിച്ചു. ആ സമയത്ത് ഒരു വിഡ്ഢിയുമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിച്ച് ജീവിക്കാനാണ് ആ​ഗ്രഹിച്ചത്. ജീവിതത്തിലെ മോശം തീരുമാനമായിരുന്നു അത്. ആ ബന്ധം തകരുകയായിരുന്നെന്നും കിരൺ റാത്തോഡ് തുറന്ന് പറഞ്ഞു.

ബിക്കിനി ധരിക്കുന്നത് തെറ്റായി കാണുന്നില്ല. അഡ്ജസ്റ്റ്മെന്റുകളേക്കാൾ നല്ലതാണ്. വിട്ടുവീഴ്ച ചെയ്യാൻ ഞാൻ തയ്യാറല്ല. ആളുകൾ മെസേജിൽ ചോദിക്കുന്നത് പോലെ ഞാൻ അവെയ്ലബിൾ അല്ല. ആദ്യമാെക്കെ സോഷ്യൽ മീഡിയയിൽ ഫോട്ടോ പങ്കുവെക്കുമ്പോൾ റേറ്റ് എത്രയാണെന്ന് ചോദ്യം വരും. അന്ന് കരഞ്ഞിട്ടുണ്ട്. കുടുംബവും സുഹൃത്തുക്കളുമാണ് തനിക്ക് ആശ്വാസമായതെന്നും കിരൺ റാത്തോഡ് വ്യക്തമാക്കി.

More from Filmibeat

Read more about: kiran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X