ഒരു ഉമ്മയ്ക്ക് ഇത്രയും ബുദ്ധിമുട്ടുണ്ടോ? ആര്യ ആദ്യമായി പരാജയപ്പെട്ട ഉമ്മ, വീഡിയോ കാണാം...
പാട്ടിൽ ആര്യ സയ്യേഷയെ ഉമ്മ വയ്ക്കുന്ന ഒരു രംഗമുണ്ട്.
ഒറു ഉമ്മ വയ്ക്കുന്നതിന് ഇത്രയധികം ടേക്ക് എടുക്കണോ. തമിഴ് താരം ആര്യയുടേയും സയ്യേഷ്യയും പ്രധാന കഥാപാത്രത്തിലെത്തുന്ന ചിത്രമാണ് ഗജ്നികാന്ത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്ത് പറ്റിയ അബദ്ധങ്ങൾ കൂട്ടിയിണക്കി പുതിയ വീഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. ചിത്രത്തിലെ ഹലോ എന്ന പാട്ടിനോടൊപ്പമാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

പാട്ടിൽ ആര്യ സയ്യേഷയെ ഉമ്മ വയ്ക്കുന്ന ഒരു രംഗമുണ്ട്. ആ ഒറ്റ സീൻ നിരവധി തവണ എടുത്തിട്ടുണ്ട്. അതിന്റെ കാരണവും ആര്യ തന്നെ പറയുന്നഉണ്ട്. ആദ്യതവണ ഉമ്മ നൽകിയപ്പോൾ അതു വെറും 30 ശതമാനം മാത്രമാണുണ്ടായത്. അതിനാൽ ആവർത്തിച്ചതെന്നും വീഡിയോയിൽ പറയുന്നുണ്ട്. ബെന്നി ദയാൽ, ക്രിസ്റ്റഫർ സ്റ്റാൻലി, എം എം മാനസി എന്നിവർ ചേർന്നാണു ഗാനം ആലപിച്ചത്. മദൻ കർക്കിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ബാലമുരളി ബാലുമാണ്.
പാട്ടിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഗാനം സോഷ്യൽ മീഡിയയിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്.കൂടാതെ ചിത്രീകരണത്തിനിടെ ആര്യയ്ക്കക് പറ്റിയ അബദ്ധങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications











