സൗന്ദര്യ മത്സരങ്ങളിലൂടെ സിനിമയിലെത്തി, മകൾ കാൻസർ സർവൈവർ, നടി കസ്തൂരിയുടെ ആരും അറിയാത്ത ജീവിതം!

By Desk

ഇന്ത്യൻ, മം​ഗല്യപല്ലക്ക് തുടങ്ങിയ സിനിമകളിലൂടെയാണ് നടി കസ്തൂരി ശങ്കർ മലയാളി സിനിമാ പ്രേമികൾക്ക് പരിചിതയാകുന്നത്. നടിയും മോഡലും അവതാരകയും എല്ലാമായ കസ്തൂരി തെലുങ്കർക്കെതിരായ വിവാദ പരാമർശത്തിന്റെ പേരിൽ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ബ്രാഹ്മണർക്കെതിരേയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ചെന്നൈയിൽ നടത്തിയ യോഗത്തിൽ പ്രസംഗിക്കുമ്പോഴായിരുന്നു കസ്തൂരി വിവാദപരാമർശം നടത്തിയത്.

ചെന്നൈ എതിരാജ് കോളേജിൽ നിന്ന് ബിരുദം നേടിയ നടി കസ്തൂരി ആതാ ഉൻ കൊയിലിലെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നടിയുടെ അമ്മ സുമതി ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച അഭിഭാഷകയായിരുന്നു. അച്ഛൻ ശങ്കർ എഞ്ചിനീയറാണ്.

Actress Kasthuri Shankar

കസ്തൂരി 1992ൽ മിസ് ചെന്നൈ മത്സരത്തിൽ വിജയിയായിരുന്നു. അതേ വർഷം ഫെമിന മിസ് മദ്രാസായും നടി തെരഞ്ഞെടുക്കപ്പെട്ടു. പഠിക്കുമ്പോൾ തന്നെ മോഡലിങ്ങിലും സജീവമായിരുന്നതിനാലാണ് സിനിമയിലേക്കുള്ള വഴി കസ്തൂരിക്ക് എളുപ്പമായത്. ധനുഷിൻ്റെ അച്ഛൻ കസ്തൂരി രാജയാണ് നടി സിനിമയിലേക്ക് വരാൻ കാരണം.

ആതാ ഉൻ കൊയിലിലെ എന്ന ചിത്രത്തിലൂടെ കസ്തൂരിയെ ആദ്യമായി തമിഴ് സിനിമയിൽ അവതരിപ്പിച്ചതും അദ്ദേഹമാണ്. ഇന്ത്യൻ, മം​ഗല്യപല്ലക്ക്, ചക്രവർത്തി, രാസാത്തി വരും നാൾ, അഭിരാമി, ആത്മ, ഉടൻ പിറപ്പ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ കസ്തൂരി അഭിനയിച്ചു. തമിഴിന് ​​പുറമെ മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ഡോക്ടറായ രവികുമാറിനെ നടി വിവാഹം ചെയ്തത്.

പക്ഷെ ഭർത്താവിനൊപ്പമുള്ള കസ്തൂരിയുടെ ചിത്രങ്ങളൊന്നും നടി എവിടെയും പോസ്റ്റ് ചെയ്തിട്ടില്ല. രവികുമാറുമായുള്ള ബന്ധത്തിൽ കസ്തൂരിക്ക് സങ്കൽപ്പ് എന്നൊരു മകനും ശോഭിനി എന്നൊരു മകളുമുണ്ട്. മകൾ ലുക്കീമിയ രോ​ഗ അതിജീവിതയാണ്. മക്കളുടെ ചിത്രങ്ങളും കസ്തൂരി സോഷ്യൽമീഡിയയിൽ പങ്കുവെക്കാറില്ല. സാമൂഹിക പ്രവർത്തകയായും സജീവമായ കസ്തൂരി സമൂഹത്തിൽ നടക്കുന്ന എല്ലാ വിഷയങ്ങളിലും പ്രതികരിക്കാറുണ്ട്.

അതിന്റെ പേരിൽ പലപ്പോഴും വിവാദങ്ങളിൽ നടി അകപ്പെട്ടിട്ടുമുണ്ട്. അത്തരത്തിൽ നടി നടത്തിയ വിവാദ പരാമർശമാണ് ഇപ്പോൾ നടിയുടെ അറസ്റ്റിന് പോലും കാരണമായിരിക്കുന്നത്. തമിഴ്‌നാട്ടിലെ രാജാക്കന്മാരുടെ അന്തപ്പുരത്തിൽ ദാസ്യവേലയ്ക്കായി എത്തിയവരാണ് സംസ്ഥാനത്തുള്ള തെലുങ്കർ എന്നപരാമർശമാണ് കസ്തൂരിയെ കുടുക്കിയത്.

Actress Kasthuri Shankar

ഇതിനെതിരേ വ്യാപക വിമർശനമുയരുകയും ചെന്നൈയടക്കം തമിഴ്‌നാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതി ലഭിക്കുകയുമായിരുന്നു. എഗ്മോർ പോലീസ് കേസെടുത്തതിനെ തുടർന്നാണ് കസ്തൂരി ഒളിവിൽപ്പോയത്. ബ്രാഹ്മണ കുടുംബത്തിലാണ് കസ്തൂരിയുടെ ജനനം.

രായർ പരമ്പരൈ, സ്ട്രൈക്കർ, സിംബ എന്നിവയാണ് അവസാനമായി കസ്തൂരി അഭിനയിച്ച് റിലീസ് ചെയ്ത ‌സിനിമകൾ. തമിഴ് സിനിമാക്കാരുമായും അത്ര സൗഹൃദം കസ്തൂരിക്കില്ല. പല താരങ്ങളുമായും പരസ്യമായി വാക്ക് തർക്കത്തിലടക്കം ഏർപ്പെട്ടിട്ടുണ്ട് നടി.

More from Filmibeat

Read more about: kasthuri
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X