ജ്യോതികയോട് ഏറ്റുമുട്ടാനൊരുങ്ങി നയന്‍താര, ഈ പോരില്‍ ആര് ജയിക്കും?
2015 ല്‍ മായ എന്ന ചിത്രത്തിലൂടെയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര ഒറ്റയ്ക്ക് നിന്ന് ബോക്‌സോഫീസ് പിടിച്ചുകുലുക്കിയത്. പിന്നീട് ധാരാളം സ്ത്രീകേന്ദ്രീകൃത ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് ചെയ്യുകയും വിജയ്പ്പിയ്ക്കുകയും ചെയ്തു. എന്നാല്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ അയ്‌റ, മിസ്റ്റര്‍ ലോക്കല്‍ എന്നീ ചിത്രങ്ങള്‍ക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ല.
2019 ല്‍ നയന്‍താരയുടേതായി ഏറ്റവും വലിയ പ്രതീക്ഷയോടെ വരുന്ന ചിത്രമാണ് കൊലയുതിര്‍ കാലം. ചക്രി ടുലറ്റി സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് ഒന്നിനാണ് റിലീസ് ചെയ്യുന്നത്. ഇതേ ദിവസം തന്നെയാണ് ജ്യോതികയുടെ ജാക്ക് പോട്ട് എന്ന സിനിമയും റിലീസ് ചെയ്യുന്നത് എന്നതാണ് ഇപ്പോള്‍ ആവേശം നിറയ്ക്കുന്ന വാര്‍ത്ത

ജ്യോതിക തീര്‍ത്തും വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ജാക്ക് പോട്ടില്‍ ഒപ്പത്തിനൊപ്പം രേവതിയുമുണ്ട്. ഹോളിവുഡ് പശ്ചാത്തലത്തിലൊരുങ്ങിയ നയന്‍താരയുടെ കൊലയുതിര്‍ കാലവും, ആക്ഷന്‍ - സ്‌റ്റൈല്‍ - മാസിലൊരുക്കിയ ജ്യോതികയുടെ ജാക്ക് പോട്ടും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ആര് നേടും വിജയം എന്നത് കാത്തിരുന്ന് കാണണം.
ചിരജ്ജീവി നായകനായി എത്തുന്ന സേ റാ നരസിംഹ റെഡ്ഡിയാണ് വലിയ പ്രതീക്ഷയോടെ റിലീസിനൊരുങ്ങുന്ന മറ്റൊരു നയന്‍താര ചിത്രം. തെലുങ്കിലെ ഏറ്റവും വലിയ ചിത്രം എന്ന വിശേഷണത്തോടെയാണ് സിനിമയുടെ വരവ്.


Click it and Unblock the Notifications