നയന്‍താര സൂപ്പര്‍സ്റ്റാര്‍ തന്നെ! 25 ദിവസം, റെക്കോര്‍ഡ് കളക്ഷനുമായി കൊലമാവ് കോകില!

തമിഴ്‌നാട്ടില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് നയന്‍താര നായികയായി എത്തിയ കൊലമാവ് കോകില. തമിഴകത്ത് ഏറ്റവും അധികം കളക്ഷന്‍ നേടുന്ന നായിക ചിത്രമെന്ന റെക്കോര്‍ഡ് ഇതിനോടകം കൊലമാവ് കോകില സ്വന്തമാക്കിക്കഴിഞ്ഞു. ചിത്രമിറങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ നയന്‍താര നായികയായി എത്തിയ ഇമൈക്ക നൊടികളും തിയറ്ററിലേക്ക് എത്തി. മികച്ച പ്രതികരണവും കളക്ഷനും നേടി ഇമൈക്ക നൊടികളും ബോക്‌സ് ഓഫീസില്‍ മുന്‍നിരയില്‍ തന്നെയുണ്ട്.

kolamavu-kokila


റിലീസ് ദിവസം 3.47 കോടി രൂപയാണ് ചിത്രം നേടിയത്. രണ്ടാം ദിവസവും മൂന്നാം ദിവസവും കളക്ഷനില്‍ മുന്നേറ്റമുണ്ടാക്കാനും താരത്തിന് സാധിച്ചു. ആദ്യ വാരാന്ത്യം കൊലമാവ് കോകില തമിഴ്‌നാട്ടില്‍ നിന്ന് മാത്രം സ്വന്തമാക്കിയത് 11.9 കോടിയാണ്. ഒമ്പത് ദിവസം പിന്നിട്ടപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 20 കോടി രൂപയ്ക്ക് മുകളിലാണ് കൊലമാവ് കോകില നേടിയത്. തിയറ്റരില്‍ 25 ദിവസം പിന്നിട്ട കൊലമാവ് കോകില തമിഴ്‌നാട്ടില്‍ നിന്ന് മാത്രം നേടിയത് 30 കോടി രൂപയാണ്. പുരുഷ കേന്ദ്രീകൃത സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ബോക്‌സ് ഓഫീസ് പ്രകടനമാണ് കോലമാവ് കോകില തമിഴ്‌നാട്ടില്‍ കാഴ്ചവയ്ക്കുന്നത്.

മായ, ഡോറ, അറം എന്നീ നയന്‍താര ചിത്രങ്ങള്‍ക്ക് പിന്നാലെ പൂര്‍ണമായും നയന്‍താര ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമായി തിയറ്ററിലേക്ക് എത്തിയ കൊലമാവ് കോകില പ്രേക്ഷകരേയും നിരൂപകരേയും ഒരുപോലെ കൈയിലെടുത്തിരിക്കുകയാണ്. ഹാസ്യതാരം യോഗി ബാബുവാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. അനിരുദ്ധ് ചിട്ടപ്പെടുത്തി വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത കൊകോ പ്രമോ സോംഗ് യൂടൂബില്‍ തരംഗം സൃഷ്ടിച്ചിരുന്നു.

ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നെല്‍സണ്‍ ദിലിപ്കുമാറാണ്. ഹാസ്യതാരം യോഗി ബാബുവാണ് ചിത്രത്തിലെ മറ്റൊരു താരം. കോലം വരയ്ക്കുന്ന കോകില എന്ന ഒരു സാധാരണ പെണ്‍കുട്ടിയായാണ് നയന്‍താര ചിത്രത്തില്‍ വേഷമിടുന്നത്. ഒരു കള്ളക്കടത്ത് മോതിരം കോകിലയുടെ കൈയില്‍ കിട്ടുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളും അതിനെ കോകില ബുദ്ധിപരമായി അതിജീവിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. സ്റ്റാര്‍ വിജയ് ചാനലിലെ ക്രിയേറ്റീവ് ഡയറക്ടറായിരുന്ന നെല്‍സണ്‍ ദിലിപ്കുമാറിന്റെ പ്രഥമ സംവിധാന സംരംഭമാണ് കൊലമാവ് കോകില.

Recommended Video

നയൻതാരയുടെ കൊലമാവ്‌ കോകില | filmibeat Malayalam

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X