നയൻസിന്റെ കല്യാണ വയസ്സ് ഗാനം യൂ ട്യൂബില്‍ നിന്ന് ഒഴിവാക്കി!!കാരണം ഇത്, തുറന്ന് പറഞ്ഞ് സംവിധായകൻ
യൂട്യൂബിൽ നിന്ന് നീക്കം ചെയ്തുവെങ്കിലും ഐ ട്യൂൺ പോലുളള ഫ്ലാറ്റ് ഫോമുകളിൽ ഈ ഗാനം ലഭ്യമാണ്
2018 ൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ പാടി നടന്ന ഒരു ഗാനമാണ് നയൻതാര- യോഗി ബാബു കേന്ദ്രകഥാപാത്രങ്ങളായി എത്തിയ കോലമാവ് കോകില എന്ന ചിത്രത്തിലെ കല്യാണ വയസ് എന്ന ഗാനം. തമിഴിൽ മാത്രമല്ല തെന്നിന്ത്യയിലെ മറ്റുളള ഭാഷകളിലും ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. പാട്ട് പുറത്തിറങ്ങി കുറെനാൽ യൂട്യൂബ് ട്രെന്റിങ്ങിൽ ഇടം പിടിച്ചിരുന്നു. എന്നാൽ ആ സൂപ്പർ ഹിറ്റ് ഗാനം ഇപ്പോൾ യൂട്യൂബിൽ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്.

ഇപ്പോഴിത ഇതിന്റെ കാരണം തുറന്നു പറഞ്ഞ് ചിത്രത്തിന്റെ സംവിധായകൻ നെൽസൺ ദിലീപ് രംഗത്ത്. കല്യാണ വയസ്സിന്റെ ബീറ്റ് കരാറടിസ്ഥാനത്തിൽ വിലകൊടുത്തു വാങ്ങിയതാണ്. ലൈസൻസ് ബീറ്റിന്റെ കാലാവധി കഴിഞ്ഞു. അതിനാൽ ഗാനം യൂട്യൂബിൽ നിന്ന് ഒഴിവാക്കിയെന്നും സംവിധായകൻ പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.
അതേസമയം യൂട്യൂബിൽ നിന്ന് നീക്കം ചെയ്തുവെങ്കിലും ഐ ട്യൂൺ പോലുളള ഫ്ലാറ്റ് ഫോമുകളിൽ ഈ ഗാനം ലഭ്യമാണ്. കൂടാതെ യൂ ട്യൂബിലെ അനൗദ്യോഗിക അക്കൗണ്ടുകളിൽ പാട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്. പാട്ട് പുറത്തു വന്നതിന് തൊട്ട് പിന്നാലെ ആരോപണങ്ങൾ ഉയർന്നിരുന്നു. ബീറ്റ് പാശ്ചാത്യ ഗാനത്തിന്റേതിന് സമാനമാണെന്നായിരുന്നു ആരോപണം. ഇതിനെ തുടർന്ന് പാട്ടിൽ ലൈസൻസ്ഡ് ബീറ്റാണ് ഉപയോഗിച്ചതെന്ന് സംഗീത സംവിധായകൻ അനിരുദ്ധ് വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











