റിലീസിങ്ങിനൊരുങ്ങി നയന്‍സ് ചിത്രം കൊലമാവ് കോകില! പുതിയ സോംഗ് ടീസര്‍ പുറത്ത്! കാണൂ
തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് കൊലമാവ് കോകില. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രം അടുത്ത മാസമാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നെല്‍സണ്‍ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നയന്‍സിനൊപ്പം യോഗി ബാബു, ശരണ്യ പൊന്‍വര്‍ണന്‍, ജാക്വലിന്‍, നവീന്‍കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
മായ, അറം എന്നീ സിനിമകള്‍ക്കു ശേഷം നയന്‍സ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് കൊലമാവ് കോകില. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിനുവേണ്ടി സംഗീതമൊരുക്കുന്നത്. കൊലമാവ് കോകിലയുടെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

ശിവകാര്ത്തികേയന്റെ വരികള്‍ക്ക് അനിരുദ്ധ് പാടിയ കല്ല്യാണ വയസ് എന്ന ഗാനമായിരുന്നു ചിത്രത്തിന്റെതായി ഇറങ്ങിയിരുന്നത്. യോഗി ബാബുവും നയന്‍താരയുമായിരുന്നു ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. നിമിഷനേരങ്ങള്‍ക്കുളളിലാണ് ഈ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.

റിലിസീങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയൊരു പാട്ടിന്റെ ടീസര്‍ കൂടി പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രത്തിലെ 'തിട്ടം പോട തെരിയലെ' എന്നു തുടങ്ങുന്ന പാട്ടിന്റെ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് ഈ പാട്ട് പാടിയിരിക്കുന്നത്. ആഗസ്റ്റ് 17നാണ് കൊലമാവ് കോകില തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











