ദക്ഷിണേന്ത്യന്‍ സിനിമാ ചരിത്രം തിരുത്തിയെഴുതാന്‍ നയന്‍സ് എത്തുന്നു! ഇത് പൊളിക്കുമെന്നുറപ്പ്! കാണൂ
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ആരാധകര്‍ ഏറെയിഷ്ടപ്പെടുന്ന താരസുന്ദരിയാണ് നയന്‍താര. ഗ്ലാമര്‍ വേഷങ്ങള്‍ക്കൊപ്പം അഭിനയപ്രാധാന്യമുളള വേഷങ്ങളും ചെയ്തായിരുന്നു നടി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിയിരുന്നത്. നയന്‍സിന്റെ സിനിമകള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്. നായകന്‍മാരുടെ നിഴലിലൊതുങ്ങാതെയുളള ചിത്രങ്ങള്‍ ചെയ്തതിലൂടെയായിരുന്നു നയന്‍സിന് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം ആരാധകര്‍ നല്‍കിയിരുന്നത്.
ഒരിടവേളയ്ക്കു ശേഷം രാജാറാണി എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയ നയന്‍സിന്റെതായി ശ്രദ്ധേയ സിനിമകള്‍ പുറത്തിറങ്ങിയിരുന്നു. തമിഴിലെന്ന പോലെ തെലുങ്കിലും മലയാളത്തിലും മികച്ച സ്വീകരണം നടിയുടെ ചിത്രങ്ങള്‍ക്ക് ലഭിക്കാറുണ്ട്. തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരറാണി അടുത്തതായി ഒരു അപൂര്‍വ്വ നേട്ടം സ്വന്തമാക്കുവാനുളള ഒരുക്കത്തിലാണ്. പുതിയ ചിത്രം കൊലമാവ് കോകിലയിലൂടെയാണ് ഈ നേട്ടം നയന്‍സിന് സ്വന്തമാകാന്‍ പോവുന്നത്.

കൊലമാവ് കോകില
നയന്‍താര കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് കൊലമാവ് കോകില. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രത്തില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് നയന്‍സ് അവതരിപ്പിക്കുന്നത്. നയന്‍താര ആദ്യമായി ആക്ഷന്‍ വേഷത്തിലെത്തുന്ന ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മായ,അറം,ഡോറ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് പിന്നാലെയാണ് നടി മുഖ്യ വേഷത്തിലെത്തുന്ന കൊലമാവ് കോകിലയും എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിനും പോസ്റ്ററിനുമെല്ലാം തന്നെ നേരത്തെ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

ശ്രദ്ധേയമായ പാട്ട്
കൊലമാവ് കോകിലയുടെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. അനിരുദ്ധ് രവിചന്ദര്‍ പാടിയ കല്ല്യാണ വയസ് താന്‍ എന്ന പാട്ടായിരുന്നു നേരത്തെ തരംഗമായി മാറിയിരുന്നത്. ശിവകാര്‍ത്തികേയന്റെ വരികള്‍ക്ക് അനിരുദ്ധ് തന്നെയായിരുന്നു പാട്ടൊരുക്കിയിരുന്നത്. പാട്ടിനൊപ്പം നയന്‍താരയുടെയും യോഗി ബാബുവിന്റെയും പ്രകടനവും ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. 43 മില്ല്യണിലധികം ആളുകളാണ് ഈ പാട്ട് യൂടുബില്‍ ഇതുവരെ കണ്ടുകഴിഞ്ഞിരിക്കുന്നത്.

ട്രെയിലര്‍ നല്‍കിയ ആവേശം
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിനും മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. നയന്‍സിനൊപ്പം ശരണ്യ പൊന്‍വര്‍ണ്ണന്‍,യോഗി ബാബു,ജാക്വിലിന്‍,നവീന്‍ കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

റിലീസിങ്ങിനൊരുങ്ങുന്നു
ആഗസ്റ്റ് 17നാണ് നയന്‍താരയുടെ കൊലമാവ് കോകില തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നേരത്തെ കമല്‍ഹാസന്റെ വിശ്വരൂപം 2വിനൊപ്പം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറ്റുകയായിരുന്നു. നയന്‍താരയുടെ പുതിയ ചിത്രത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കാന്‍ ശേഷിയുളള നടിയായതു കൊണ്ടായിരുന്നു നയന്‍സിന് ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം ലഭിച്ചിരുന്നത്.

അപൂര്‍വ്വ നേട്ടത്തിലേക്ക്
കൊലമാവ് കോകിലയുടെ റീലിസോടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഒരു അപൂര്‍വ്വ നേട്ടം നയന്‍സിന് മാത്രമായി സ്വന്തമാകും. ദക്ഷിണേന്ത്യന്‍ സിനിമാ ചരിത്രത്തിലാദ്യമായി ഒരു നായികയുടെ ചിത്രം രാവിലെ ആറിന് റിലീസ് ചെയ്യുകയാണ്. സൂപ്പര്‍താര ചിത്രങ്ങള്‍ ഇങ്ങനെ റിലീസ് ചെയ്യുന്ന സമയത്താണ് തെന്നിന്ത്യന്‍ താരറാണിയുടെ ചിത്രവും ആറ് മണിക്ക് റിലീസ് ചെയ്യുന്നത്.
ട്രെയിലര്‍ കാണൂ
ട്രെയിലര്‍ കാണൂ


Click it and Unblock the Notifications