കളക്ഷനില്‍ ആദ്യദിനത്തെ മറികടന്ന് മൂന്നാം ദിനം; തമിഴകത്ത് നയന്‍സ് തരംഗമായി കൊലമാവ് കോകില!
തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ പദവി അരക്കിട്ട് ഉറപ്പിക്കുകയാണ് നയന്‍താര. പുതിയ ചിത്രം കൊലമാവ് കോകില പ്രേക്ഷക നിരൂപ പ്രശംസ നേടുന്നതിനൊപ്പം ബോക്‌സ് ഓഫീസിലും പുതിയ തരംഗം സൃഷ്ടിക്കുകയാണ്. വെള്ളിയാഴ്ച തിയറ്ററിലെത്തിയ ചിത്രത്തിന്റെ മൂന്ന് ദിവസത്തെ കളക്ഷന്‍ പുറത്ത് വന്നിരിക്കുകയാണ്. ആദ്യ ദിനത്തേക്കാള്‍ കളക്ഷനാണ് മൂന്നാം ദിനമായ ഞായറാഴ്ച ചിത്രം സ്വന്തമാക്കിയത്. മൂന്‍നിര നായക താരങ്ങളുടെ പിന്‍ബലമില്ലാതെ മറ്റൊരു നയന്‍താര ചിത്രം കൂടെ ബോക്‌സ് ഓഫീസ് വിജയം നേടുകയാണ്.
ഓരോ ദിവസം കളക്ഷന്‍ വര്‍ദ്ധിച്ചുവരികയാണ്. ആദ്യദിനം 3.47 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രം രണ്ടാം ദിനം നേടിയത് 3.61 കോടിരൂപയാണ്. എന്നാല്‍ മൂന്നാം ദിനമായ ഞായറാഴ്ച കളക്ഷനില്‍ വന്‍കുതിപ്പാണുണ്ടായത്. ഞായറാഴ്ച മാത്രം 4.11 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രം മൂന്ന് ദിവസം കൊണ്ട് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം നേടിയത് 11.19 കോടിയാണ്. ഒരു നായിക കേന്ദ്രീകൃത ചിത്രത്തിന് ലഭിക്കുന്ന റെക്കോര്‍ഡ് വിജയമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നെല്‍സണ്‍ ദിലിപ്കുമാറാണ്. ഹാസ്യതാരം യോഗി ബാബുവാണ് ചിത്രത്തിലെ മറ്റൊരു താരം. കോലം വരയ്ക്കുന്ന കോകില എന്ന ഒരു സാധാരണ പെണ്‍കുട്ടിയായാണ് നയന്‍താര ചിത്രത്തില്‍ വേഷമിടുന്നത്. ഒരു കള്ളക്കടത്ത് മോതിരം കോകിലയുടെ കൈയില്‍ കിട്ടുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളും അതിനെ കോകില ബുദ്ധിപരമായി അതിജീവിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. സ്റ്റാര്‍ വിജയ് ചാനലിലെ ക്രിയേറ്റീവ് ഡയറക്ടറായിരുന്ന നെല്‍സണ്‍ ദിലിപ്കുമാറിന്റെ പ്രഥമ സംവിധാന സംരംഭമാണ് കൊലമാവ് കോകില.


Click it and Unblock the Notifications











