നയന്‍സ് ലേഡി സൂപ്പര്‍ സ്റ്റാര്‍ തന്നെ, ചെന്നൈ നഗരത്തിലെ കൊലമാവ് കോകിലയുടെ കളക്ഷന്‍
ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിളിപ്പേര് അക്ഷരാര്‍ത്ഥില്‍ തനിക്ക് യോചിക്കുന്നത് തന്നെയാണെന്ന് തെളിയിക്കുകയാണ് നയന്‍താര. വെള്ളിയാഴ്ച തിയറ്ററിലെത്തിയ പുതിയ ചിത്രം കൊലമാവ് കോകില മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. ഡാര്‍ക്ക് കോമഡി ജോണറിലുള്ള ചിത്രം പ്രശംസിച്ച് തമിഴ് സിനിമ ലോകത്തെ പ്രമുഖരും രംഗത്ത് എത്തിയിട്ടുണ്ട്. സൂപ്പര്‍ നായക സാന്നിദ്ധ്യമില്ലാതെ ഒരു നയന്‍താര ചിത്രം കൂടെ ബോക്‌സ് ഓഫീസ് വിജയം നേടുകയാണ്.
ചെന്നൈ നഗരത്തില്‍ ചിത്രം മികച്ച കളക്ഷനാണ് നേടിയത്. രണ്ട് ദിവസം കൊണ്ട് 95 ലക്ഷത്തിലധികമാണ് ചെന്നൈ നഗരത്തിലെ തിയറ്ററുകളില്‍ നിന്നും ചിത്രം നേടിയത്. പല യുവതാര ചിത്രങ്ങളേക്കാള്‍ മികച്ച കളക്ഷനാണ് കൊലമാവ് കോകിലയ്ക്ക് ആദ്യ ദിനങ്ങളില്‍ നേടാനായതെന്നാണ് റിപ്പോര്‍ട്ട്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നെല്‍സണ്‍ ദിലിപ്കുമാറാണ്. ഹാസ്യതാരം യോഗി ബാബുവാണ് ചിത്രത്തിലെ മറ്റൊരു താരം.

കോലം വരയ്ക്കുന്ന കോകില എന്ന ഒരു സാധാരണ പെണ്‍കുട്ടിയായാണ് നയന്‍താര ചിത്രത്തില്‍ വേഷമിടുന്നത്. ഒരു കള്ളക്കടത്ത് മോതിരം കോകിലയുടെ കൈയില്‍ കിട്ടുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളും അതിനെ കോകില ബുദ്ധിപരമായി അതിജീവിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. സ്റ്റാര്‍ വിജയ് ചാനലിലെ ക്രിയേറ്റീവ് ഡയറക്ടറായിരുന്ന നെല്‍സണ്‍ ദിലിപ്കുമാറിന്റെ പ്രഥമ സംവിധാന സംരംഭമാണ് കൊലമാവ് കോകില.


Click it and Unblock the Notifications











