For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തമിഴിലും താരപോരാട്ടം! ഒന്നാം സ്ഥാനത്ത് രജനി, വിജയ്, അജിത്ത്! യുവതാരങ്ങളും ഒപ്പത്തിനൊപ്പം!

  |

  തെന്നിന്ത്യന്‍ സിനിമാലോകം വളരെ അനുഗ്രഹിക്കപ്പെട്ടതാണ്. സിനിമയുമായി യാതൊരു മുന്‍പരിചയം ഉള്ളവരും അല്ലാത്തവരുമായ നിരവധി താരങ്ങളാണ് ഇപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. രജനികാന്ത് മുതല്‍ ഇളയദളപതി വിജയ് വരെ വലിയ ആരാധക പിന്‍ബലമുള്ള താരങ്ങള്‍ ഒരുപാടുണ്ട്. അയല്‍ സംസ്ഥാനമാണെങ്കിലും തമിഴിലെ താരങ്ങള്‍ക്ക് കേരളത്തിലും വലിയ ആരാധക പിന്‍ബലമാണുള്ളത്.

  ടിക് ടോക് താരം ഫുക്രുവിനെ സിനിമയിലെടുത്ത് ഒമര്‍ ലുലു! അവനും തെറിവിളി വരുന്നുണ്ടെന്ന് സംവിധായകന്‍

  തമിഴ് നടന്‍ സൂര്യ വീണ്ടും കൊച്ചിയിലെത്തി! ഇത്തവണ എന്‍ജികെ യ്ക്ക് വേണ്ടി, ഒപ്പം നടി സായി പല്ലവിയും!

  ഇപ്പോഴിതാ കോളിവുഡില്‍ ആരാധകര്‍ ഒരു സര്‍വ്വേ നടത്തിയിരിക്കുകയാണ്. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്ന തിയറ്ററുകളുടെ എണ്ണം അനുസരിച്ച് ഒന്നും രണ്ടും കാറ്റഗറികളിലായിട്ടാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ലിസ്റ്റില്‍ കമല്‍ ഹാസനും വിക്രമും വളരെയധികം പിന്നിലാണെന്നുള്ളതാണ് രസകരമായ കാര്യം. ആദ്യത്തെ സ്ഥാനങ്ങളില്‍ നില്‍ക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാമോ?

  ബിഗ് ബോസ് തീര്‍ന്നു! സൗഹൃദം ബാക്കി വെച്ച് അതിഥിയും അരിസ്‌റ്റോ സുരേഷും! വീഡിയോ പുറത്ത്

   പുതിയ ലിസ്റ്റ് ഉണ്ടാക്കി തിയറ്റര്‍ ഉടമകള്‍

  പുതിയ ലിസ്റ്റ് ഉണ്ടാക്കി തിയറ്റര്‍ ഉടമകള്‍

  തമിഴ് സിനിമകള്‍ റിലീസിനെത്തുന്നതിന്റെ കണക്കുകളുമായി എത്തിയിരിക്കുകയാണ് തമിഴ്‌നാട് തിയറ്റര്‍, അതുപോലെ മള്‍ട്ടിപ്ലെക്‌സ് ഉടമകള്‍. 2019 മേയ് 27 മുന്‍പ് മുതല്‍ വ്യത്യസ്ത താരങ്ങളുടെ സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തിയതിന്റെ അനുപാതത്തിലാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയ വഴി പുറത്ത് വരികയും വളരെയധികം ചര്‍ച്ചയാവുകയും ചെയ്തിരിക്കുകയാണ്.

   ടോപ്പ് ലിസ്റ്റില്‍ എത്തിയവര്‍

  ടോപ്പ് ലിസ്റ്റില്‍ എത്തിയവര്‍

  ഏറ്റവും മുന്നിലെത്തി ടോപ്പ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുന്നത് മൂന്ന് താരങ്ങളാണ്. സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത്, ഇളയദളപതി വിജയ്, തല അജിത്ത് എന്നിവരാണ് ഈ മൂന്ന് താരങ്ങള്‍. വ്യത്യസ്ത കാറ്റഗറികളിലൂടെയായിരുന്നു മൂവരും മുന്നിലെത്തിയത്. ഈ മൂന്ന് പേര്‍ക്കും കേരളത്തിലും വലിയ പിന്തുണയാണ് ലഭിക്കാറുള്ളത്. താരരാജാക്കന്മാരായി തിളങ്ങി നില്‍ക്കുന്ന താരങ്ങളാണ് ഒന്നാം സ്ഥാനത്ത് എത്തിയതങ്കില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് യുവതാരങ്ങളാണ്.

  രണ്ടാം സ്ഥാനം ഇവര്‍ക്കാണ്

  രണ്ടാം സ്ഥാനം ഇവര്‍ക്കാണ്

  സൂര്യ, ജയം രവി, ധനുഷ്, ശിവകാര്‍ത്തികേയന്‍, വിജയ് സേതുപതി, ചിമ്പു എന്നിവരാണ് പട്ടികയില്‍ രണ്ടാം സ്ഥാനം നേടിയവര്‍. ഇപ്പോള്‍ തമിഴ് സിനിമയില്‍ തിളങ്ങി നില്‍ക്കുന്നവരാണ് ഇവരെല്ലാവരും. ഇതില്‍ ചിലര്‍ സംവിധാനം ചെയ്യുന്നതും നിര്‍മ്മിക്കുന്നതുമായ സിനിമകള്‍ റിലീസിനെത്താറുണ്ട്. അതിനൊപ്പം നായകന്മാരായി അഭിനയിക്കുന്ന ചിത്രങ്ങള്‍ തിയറ്ററുകളിലും ബോക്‌സോഫീസിലും പുതിയ ചരിത്രമായി മാറിയിരിക്കുകയാണ്. ഇനി ശ്രദ്ധിക്കപ്പെടേണ്ടത് ആദ്യ രണ്ട് പട്ടികകളില്‍ എത്താത്ത സൂപ്പര്‍ താരങ്ങളെ കുറിച്ചാണ്.

   ഇവരൊന്നും മുന്നിലില്ല

  ഇവരൊന്നും മുന്നിലില്ല

  അഭിനയ കുലപതി എന്നും ഉലകനായകനെന്നും വിളി പേരുള്ള താരമാണ് കമല്‍ ഹാസന്‍. ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായകന്മാരില്‍ ഒരാളായ കമല്‍ ഹാസന്‍ ഈ പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തിയില്ലെന്നതാണ് ആരാധകരെ നിരാശരാക്കുന്നത്. നിലവില്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന താരം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. എങ്കിലും കമല്‍ ഹാസന്റേതായി സിനിമകള്‍ വരാനിരിക്കുകയാണ്. ചിയാന്‍ വിക്രം ആണ് പട്ടികയില്‍ മുന്നിലെത്താതെ പോയ മറ്റൊരു താരം. അടുത്ത കാലത്തൊന്നും ബോക്‌സോഫീസിനെ വിറപ്പിച്ച സിനിമ വിക്രത്തിന് ഇല്ലെന്നുള്ളതാണ് ഇതിന് കാരണം. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഹിറ്റുകള്‍ മാത്രം സമ്മാനിച്ചിരുന്ന രണ്ട് താരങ്ങളാണ് ഇരുവരും. എന്നിട്ടും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുകയാണ്.

  English summary
  Kollywood actors Rajinikanth, Ajith & Vijay Are In The Top Tier
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X