മുന്തിയ പ്രതിഫലം വാങ്ങുന്ന നായികമാര്‍
തമിഴകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് രജനികാന്താണ്. 25 കോടിമുതല്‍ മുപ്പത് കോടിവരെയാണ് ഒരു ചിത്രത്തിലെ അഭിനയിത്തിന് രജനി വാങ്ങുന്നത്. തൊട്ടുപിന്നാലെ ഉലകനായകന്‍ കമല്‍ ഹസനും ഇളയ ദളപതി വിജയ് യുമെല്ലാമുണ്ട്.
നടന്മാര്‍ മാത്രമല്ല. കോടികള്‍ പ്രതിഫലം വാങ്ങുന്ന നടിമാരുടെ നീണ്ട നിരയുമുണ്ട് കോളിവുഡില്‍. അക്കാര്യത്തില്‍ മിടുക്കി എന്നും നയന്‍താര തന്നെയാണ്. ഇവിടെയിതാ ഏറ്റവും കൂടുതല്‍ പ്രതഫലം വാങ്ങുന്ന ചില കോളിവുഡ് നടികള്‍.

തമിഴകത്തെ റേറ്റുള്ള നടികള്‍
രണ്ട് കോടിരൂപയാണ് ഇത് 'കതിരവേലിന്‍ കാതല്‍' എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് നയന്‍താര വാങ്ങിയ പ്രതിഫലം. അതിന് മുമ്പ് ചെയ്ത രാജറാണിയും ആരംഭവും ഹിറ്റായതോടെയാണ് താരത്തിന്റെ റേറ്റ് കൂടിയത്.

തമിഴകത്തെ റേറ്റുള്ള നടികള്‍
1.5 കോടിരൂപയാണ് അനുഷ്‌കയുടെ പ്രതിഫലം. സിങ്കം ടുവിനും അലക്‌സ് പാണ്ടിയനും വേണ്ടി താരം 2.20 കോടിരൂപ നേരത്തെ വാങ്ങിയിട്ടുണ്ട്.

തമിഴകത്തെ റേറ്റുള്ള നടികള്‍
ഈഗ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയാ സമാന്തയാണ് ഇപ്പോള്‍ മുന്‍നിരയില്‍ നില്‍ക്കുന്ന മറ്റൊരു നായിക. ഒരു കോടിരൂപയാണ് സമാന്തയുടെ റേറ്റ്. വിക്രം, സൂര്യ, വിജയ് തുടങ്ങിയ നടന്മാര്‍ക്കൊപ്പം വ്യത്യസ്ത ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിക്കുകയാണ് സമാന്തയിപ്പോള്‍

തമിഴകത്തെ റേറ്റുള്ള നടികള്‍
തുപ്പാക്കി എന്ന ചിത്രത്തിന് വേണ്ടി 70 ലക്ഷം രൂപ പ്രതിഫലം വാങ്ങിയ കാജല്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത് ഒരു കോടിയാണ്

തമിഴകത്തെ റേറ്റുള്ള നടികള്‍
കമല്‍ ഹസ്സന്‍ വാങ്ങുന്നത് 20 കോടിമുതല്‍ 25 കോടിവരെയാണ്. അത് നായകന്മാരുടെ പട്ടിക. മകള്‍ ശ്രുതി ഹസന്‍ വാങ്ങുന്നത് ഒരു കോടിയാണ്. നായികമാരെ സംബന്ധിച്ച് നോക്കുമ്പോള്‍ അത് വലിയ തുക തന്നെ. ഗബ്ബര്‍ സിങ് എന്ന ചിത്രത്തിന് ശേഷമാണ് ശ്രുതിയുടെ റേറ്റ് കൂടിയത്.

തമിഴകത്തെ റേറ്റുള്ള നടികള്‍
70 ലക്ഷം രൂപയാണ് തമന്ന വാങ്ങുന്ന പ്രതിഫലം. അജിത്തിനൊപ്പം വീരം എന്ന ചിത്രം ഹിറ്റായതോടെയാണ് തമന്നയുടെ റേറ്റ് കൂടിയത്.

തമിഴകത്തെ റേറ്റുള്ള നടികള്‍
ഒരുകാലത്ത് തമിഴകം അടക്കിവാണ തൃഷയ്ക്ക് ഇപ്പോള്‍ മുമ്പത്തെ പോലെ റേറ്റൊന്നുമില്ല. മറ്റുനടിമാരെ അപേക്ഷിച്ച് 60 ലക്ഷം രൂപ മാത്രമേ തൃഷ വാങ്ങുന്നുള്ളൂ

തമിഴകത്തെ റേറ്റുള്ള നടികള്‍
തമിഴിലെ വിവാദങ്ങളുടെ നായികയായ അഞ്ജലി വാങ്ങുന്നത് മുപ്പത് ലക്ഷം രൂപയാണ്. ഇതേ അഞ്ജലി തെലുങ്ക് സിനിമയില്‍ അഭിനയിക്കുമ്പോള്‍ വില 50 ലക്ഷം രൂപ


Click it and Unblock the Notifications











