സത്യത്തില്‍ ഇവര്‍ പ്രണയത്തിലാണോ??
സിനിമാ ഇന്റസ്ട്രിയില്‍ പ്രണയ ഗോസിപ്പുകള്‍ പുത്തരിയല്ല. ഒന്ന് രണ്ട് സിനിമകളില്‍ ഒന്നിച്ചഭിനയിച്ചാല്‍ നടീ - നടന്മാരെ കുറിച്ച് ഗോസിപ്പുറങ്ങുന്നത് സ്വാഭാവികം. പലപ്പോഴും സിനിമയുടെ പ്രമോഷന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ ഈ ഗോസിപ്പുകള്‍ ഉപയോഗിക്കാറുള്ളതുകൊണ്ട് ഇത്തരം വാര്‍ത്തകള്‍ക്ക് പഞ്ഞവുമില്ല.
പക്ഷെ ചിലരുടെ പ്രണയ ഗോസിപ്പുകള്‍ സത്യമായിട്ടുണ്ട്. ഇപ്പോള്‍ കോളിവുഡ് സിനിമാ ലോകത്ത് ചില പ്രണയ ഗോസിപ്പുകള്‍ക്ക് ശക്തികൂടിയിരിക്കുകയാണ്. ഞങ്ങള്‍ തമ്മില്‍ സൗഹൃദത്തിലാണെന്നും പ്രണയത്തിലാണെന്നും അവസരങ്ങള്‍ക്ക് യോജിച്ചമട്ടില്‍ താരങ്ങള്‍ തന്നെ പറഞ്ഞു പ്രചരിപ്പിക്കുന്നു. സത്യത്തില്‍ ഈ ഗോസിപ്പുകളില്‍ പതിരുണ്ടോ...

സത്യത്തില്‍ ഇവര്‍ പ്രണയത്തിലാണോ??
'ബോസ് എന്‍കിറ ബാസികരന്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ തുടങ്ങിയ സൗഹൃദമാണ് ഇവരുടേത്. ഇരുവരെയും ചേര്‍ത്ത് വച്ച് ധാരാളം ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. തനിക്ക് നയന്‍താരയെ ഇഷ്ടമാമെന്ന് ആര്യ പറഞ്ഞതിനെ കൂട്ടുപിടിച്ചായിരുന്നു ഗോസിപ്പുകള്‍. രാജാറാണിയുടെ സെറ്റില്‍വ്ച്ച ഇരുവരുടെയും കല്ല്യാണക്കുറി വരെ അടിച്ചിറങ്ങി. എന്നാല്‍ വാര്‍ത്തകള്‍ താരങ്ങള്‍ നിഷേധിച്ചു. പക്ഷെ ആര്യയുടെ ജീവിതത്തിലെ ഏത് പ്രധാന ചടങ്ങിലും നയന്‍സിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്.

സത്യത്തില്‍ ഇവര്‍ പ്രണയത്തിലാണോ??
സിദ്ധാര്‍ത്ഥും സമാന്തയും തമ്മില്‍ പ്രണയത്തിലാണെന്ന് താരങ്ങള്‍ തന്നെ അംഗീകരിച്ചതാണ്. എന്നാല്‍ ഇടക്കാലത്ത് സമാന്ത കുറച്ച് ഗ്ലാമറസ്സായപ്പോള്‍ ഇരുവരും തമ്മില്‍ ഉടക്കിയെന്നും കേട്ടു. പക്ഷെ തങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നങ്ങളുമില്ല, പ്രണയത്തിലാണെന്നും തരങ്ങള്‍ തന്നെ പറയുന്നു

സത്യത്തില്‍ ഇവര്‍ പ്രണയത്തിലാണോ??
വരലക്ഷ്മി ശരത് കുമാറും വിശാലും തമ്മിലുള്ള ബന്ധവും പ്രണയമാണെന്നാണ് ഗോസിപ്പുകള്‍. ഇരുവരും തമ്മില്‍ വൈകാതെ വിവാഹത്തിലൂടെ ഒന്നിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 'മധ ഗജ രാജ' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും തമ്മിലടുത്തതത്രെ. പിന്നീട് പല സ്വകാര്യ ചടങ്ങുകളിലും ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടു.

സത്യത്തില്‍ ഇവര്‍ പ്രണയത്തിലാണോ??
റാണയുടെയും തൃഷയുടെയെും വിവാഹ നിശ്ചയം കഴിഞ്ഞെന്നുവരെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ തങ്ങള്‍ തമ്മില്‍ സൗഹൃദത്തിനപ്പുറം മറ്റൊരു ബന്ധവുമില്ലെന്നാണ് താരങ്ങള്‍ പറഞ്ഞത്. പക്ഷെ കഴിഞ്ഞ ദിവസം മലേഷ്യയില്‍ വച്ച് തൃഷും റാണയും ഒന്നിച്ചുനിന്നെടുത്ത സെല്‍ഫി ഗോസിപ്പുകള്‍ക്ക് വീണ്ടും അവസരമൊരുക്കുകയാണ്.


Click it and Unblock the Notifications