ലക്ഷ്മി മേനോന്റെ പൊങ്കല്‍ കാര്‍ത്തിയ്‌ക്കൊപ്പം
തമിഴകത്തിന്റെ ഭാഗ്യനായികയായി മാറിയ ലക്ഷ്മി മേനോന്‍ തന്റെ അടുത്ത ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. സൂര്യയുടെ കടുത്ത ആരാധികയായ ലക്ഷ്മിയുടെ പുതിയ ചിത്രം, സൂര്യയുടെ അനുജന്‍ കാര്‍ത്തിയ്‌ക്കൊപ്പമാണ്.
ലക്ഷ്മി മേനോനും കാര്‍ത്തിയും ആദ്യമായി താരജോഡികളായെത്തുന്ന 'കൊമ്പന്‍' എന്ന ചിത്രം പൊങ്കലിന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

ലക്ഷ്മി മേനോന്റെ പൊങ്കല്‍ കാര്‍ത്തിയ്‌ക്കൊപ്പം
ലക്ഷ്മി മേനോനും കാര്‍ത്തിയും ആദ്യമായി ജോഡി ചേരുന്ന ചിത്രമാണ് കൊമ്പന്‍. ഒരു ഗ്രാമപശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

ലക്ഷ്മി മേനോന്റെ പൊങ്കല്‍ കാര്‍ത്തിയ്‌ക്കൊപ്പം
ഉള്‍നാടന്‍ തമിഴ് ഗ്രാമത്തിന്റെ കഥ പറയുന്ന ചിത്രം തീര്‍ത്തുമൊരു കുടുംബ കഥയാണ്. കാര്‍ത്തിയുടെ ഭാര്യയുടെ വേഷത്തിലാണ് ലക്ഷ്മി എത്തുന്നത്.

ലക്ഷ്മി മേനോന്റെ പൊങ്കല്‍ കാര്‍ത്തിയ്‌ക്കൊപ്പം
എം മുത്തയ്യയാണ് ചിത്രത്തിന്റെ സംവിധായകന്‍

ലക്ഷ്മി മേനോന്റെ പൊങ്കല്‍ കാര്‍ത്തിയ്‌ക്കൊപ്പം
ജിവി പ്രകാശിന്റെ മനോഹരമായ ഗാനം ചിത്രത്തിന്റെ ഹൈലൈറ്റാണ്.

ലക്ഷ്മി മേനോന്റെ പൊങ്കല്‍ കാര്‍ത്തിയ്‌ക്കൊപ്പം
വിക്രമിന്റെ ഐ, അജിത്തിന്റെ എന്നൈ അറിന്താല്‍, ശിവകാര്‍ത്തികയേന്റ കാക്കി സട്ടൈ, വിശാലിന്റെ ആമ്പല എന്നീ ചിത്രങ്ങളും പൊങ്കലിന് തന്നെയാണ് തിയേറ്ററുകളിലെത്തുന്നത്.

ലക്ഷ്മി മേനോന്റെ പൊങ്കല്‍ കാര്‍ത്തിയ്‌ക്കൊപ്പം
ചിത്രത്തിന്റെ തൊണ്ണൂറ് ശതമാനം പണികളും പൂര്‍ത്തിയായി. ഡബ്ബിങ്ങിലേക്ക് കടക്കുകയാണെന്നാണ് അറിയുന്നത്.

Click it and Unblock the Notifications