അച്ഛന്‍ മരിച്ചിട്ടും കാണാന്‍ പോയില്ല! പൈസയ്ക്ക് വേണ്ടി അഭിനയിക്കുകയാണെന്ന് പലരും പറഞ്ഞു- കോവൈ സരള
നിറം സിനിമയിലെ രുക്കു എന്ന തമിഴത്തി കഥാപാത്രത്തെ മലയാളികള്‍ ഒരിക്കലും മറക്കില്ല. ഇത്തരത്തില്‍ നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയായി മാറയ നടിയാണ് കോവൈ സരള. ഹാസ്യനടി എന്നതിലൂടെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണിവര്‍. തമിഴിന് പുറമേ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലൊക്കെ നടി അഭിനയിച്ചിട്ടുണ്ട്.
കോമഡിയ്ക്ക് പുറമേ അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങളും അവതരിപ്പിച്ചിട്ടുള്ള സരള കഴിഞ്ഞ കുറേ കാലമായി അഭിനയത്തില്‍ നിന്നും ചെറിയ ഇടവേളകള്‍ എടുത്തിരുന്നു. എന്നാലും ഇടയ്ക്കിടെ നടി സിനിമകളില്‍ അഭിനയിക്കുന്നത് തുടര്‍ന്നു. അടുത്തിടെ, കോമേഡിയന്‍ അലി അവതാരകനായ ഷോയില്‍ കോവൈ അതിഥിയായി പ്രത്യക്ഷപ്പെട്ടിരുന്നു.

തന്റെ സിനിമയിലെ ഹിറ്റായ ഡയലോഗ് പറഞ്ഞാണ് കോവൈ സരള ഷോയിലേക്ക് എന്‍ട്രി നടത്തിയത്. മാത്രമല്ല പരിപാടിയില്‍ നടിയോട് അലി നിരവധി ചോദ്യങ്ങള്‍ ചോദിക്കുകയും നടി അതിനുള്ള മറുപടികള്‍ പറയുകയും ചെയ്തിരുന്നു.
ശരിക്കും കോവൈ സരള ആരാണെന്ന ചോദ്യത്തിന് തന്റെ നാടിനെ പറ്റിയും മറ്റും സംസാരിച്ചിരിക്കുകയാണ് നടി. 'ഞങ്ങളുടെ സ്വദേശം കോയമ്പത്തൂര്‍ ആണ്. കോയമ്പത്തൂരിനെ ചുരുക്കത്തില്‍ കോവൈ എന്ന് വിളിക്കുന്നു. അങ്ങനെയാണ് എന്നെ കോവൈ സരള എന്ന് വിളിക്കുന്നത്. പിന്നീടത് എന്റെ വീട്ടുപേരായി മാറി. വീട്ടിലെനിക്ക് നാല് സഹോദരിമാരും ഒരു സഹോദരനുമുണ്ട.
നേരത്തെ കമല്‍ഹാസന്റെ നായികയായി അവസരം ലഭിച്ചിരുന്നതിനെ പറ്റിയും അലി ചോദിച്ചിരുന്നു. ടോളിവുഡിലെ തന്റെ പ്രിയപ്പെട്ട സംവിധായകനാണ് പുരി ജഗന്നാഥ്. അദ്ദേഹം സംവിധാനം ചെയ്ത ദേശമുദ്രയില്‍ ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് അഭിനയിച്ചിരുന്നു എന്നാണ് നടി പറയുന്നത്.
അടുത്ത ചോദ്യം ഇത്രയും കാലമായിട്ടും എന്താ കല്യാണം കഴിക്കാത്തത് എന്നായിരുന്നു. കല്യാണം കഴിക്കുന്നതിന്റെ ആവശ്യകത എന്താണെന്നാണ് നടി തിരികെ ചോദിച്ചത്. കല്യാണം കഴിക്കണമെന്ന് ഒരു നിബന്ധനയും ഇല്ലെന്നാണ് നടി പറയുന്നത്.

അതേ സമയം തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ കാര്യം അച്ഛന്റെ മരണമായിരുന്നു. അവസാനമായി പിതാവിനെ ഒരു നോക്ക് കാണാന്‍ പോലും പറ്റാത്തതിന്റെ കാരണവും നടി പങ്കുവെച്ചിരുന്നു. ഒരിക്കല്‍ താന്‍ ഊട്ടിയില്‍ ഷൂട്ടിങ്ങിന് പോയപ്പോഴായിരുന്നു അച്ഛന്‍ മരിക്കുന്നത്. അന്ന് ഞാന്‍ അഭിനയിച്ച് കൊണ്ടിരുന്ന സിനിമുടെ പ്രൊഡക്ഷന്‍ ഹൗസ് വളരെ ചെറുതായിരുന്നു.
ആ സിനിമയിലാണെങ്കില്‍ മുഴുനീള കോമ്പിനേഷന്‍ സീനുകളും എനിക്കുണ്ട്. അതുകൊണ്ട് അച്ഛന്‍ മരിച്ചെന്ന് പറഞ്ഞ് പോകാന്‍ എനിക്ക് പറ്റിയില്ല. കാരണം ആ സിനിമയുടെ ചിത്രീകരണത്തില്‍ നിന്നും പിന്മാറിയാല്‍ നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടമുണ്ടാകും.
അങ്ങനൊരു സാഹചര്യത്തിലാണ് ഷൂട്ടിംഗ് നിര്‍ത്തി തനിക്ക് അച്ഛനെ കാണാന്‍ പോകാന്‍ പറ്റാതെ വന്നത്. പക്ഷേ എല്ലാവരും എന്നെ തെറ്റിദ്ധരിക്കുകയാണ് ചെയ്തത്. എനിക്ക് സിനിമയുടെയും പണത്തിന്റെ


Click it and Unblock the Notifications











