ഭാ​ഗ്യരാജ് എന്നെ ചതിച്ചു; താരമായപ്പോൾ പറഞ്ഞ വാക്ക് മാറ്റി; കോവെെ സരളയുടെ വാക്കുകൾ

കോമഡി വേഷങ്ങളിൽ തിളങ്ങി നിന്ന നടിയാണ് കോവെ സരള. കാഞ്ചന ഉൾപ്പെടെയുള്ള സിനിമകളിൽ കോവെ സരള ചെയ്ത വേഷം വൻ പ്രശംസ പിടിച്ചു പറ്റി.

സിനിമാ രം​ഗത്ത് കോമഡി ചെയ്യുന്ന സ്ത്രീകൾ അപൂർവമാണ്. വളരെ ചുരുക്കം നടിമാർക്കേ കോമഡി ചെയ്ത് കൈയടി വാങ്ങാൻ കഴിയാറുള്ളൂ.

മലയാളത്തിൽ അന്തരിച്ച നടി കൽപ്പന, കെപിഎസി ലളിത, സുകുമാരി തുടങ്ങിയവരെല്ലാം കോമഡി റോളുകളിൽ തിളങ്ങിയവരാണ്.

കോമഡി റോളുകൾ ചെയ്യുന്ന മിക്ക താരങ്ങൾക്കും സീരിയസ് റോളുകൾ അനായാസമായി ചെയ്യാൻ കഴിയുന്നു. എന്നാൽ സീരിയസ് റോളുകൾ ചെയ്യുന്നവർക്ക് കോമഡി അധികം വഴങ്ങാറില്ലെന്നത് കൗതുകരമാണ്.

തമിഴിനാട്ടിൽ അന്തരിച്ച നടി മനോരമയ്ക്ക് ശേഷം കോമഡി റോളുകളിൽ തിളങ്ങിയ നടിയാണ് കോവെെ സരള.

മികച്ച കോമഡി നടിക്കുള്ള പുരസ്കാരം തമിഴ്നാട് സർക്കാരിൽ നിന്നും മൂന്ന് തവണ കരസ്ഥമാക്കിയ നടിയാണ് കോവെെ സരള.

സതി ലീലാവതി, പൂവെല്ലാം ഉൻ വാസം, ഉയിലിൻ ഓസെെ എന്നീ സിനിമകളിലെ പ്രകടനത്തിനായിരുന്നു പുരസ്കാരം.

kovai sarala

തമിഴകത്തിന് പുറമെ തെലുങ്കിലും ശ്രദ്ധേയ വേഷങ്ങൾ നടി അവതരിപ്പിച്ചു. തമിഴ് സിനിമകളിലാണ് തിളങ്ങിയതെങ്കിലും മലയാളിയാണ് കോവെെ സരള.

കോയമ്പത്തൂരിലെ മലയാളി കുടുംബത്തിലാണ് കോവെെ സരള ജനിച്ചത്. എംജിആർ സിനിമകൾ കണ്ട് വളർന്ന സരളയ്ക്ക് സിനിമാ നടി ആവണമെന്ന ആ​ഗ്രഹം വന്നു. കുടുംബത്തിന്റെ പിന്തുണയും ഇതിന് ലഭിച്ചു.

സിനിമകളിൽ ഭൂരിഭാ​ഗവും കോമഡി വേഷങ്ങളാണ് കോവൈ സരളയ്ക്ക് ലഭിച്ചത്. കരിയറിന്റെ തുടക്ക കാലത്ത് ചില സീരിയസ് വേഷങ്ങളും കോവൈ സരള ചെയ്തിരുന്നു.

താൻ നായിക ആവാഞ്ഞതിനെക്കുറിച്ച് കോവെെ സരള പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നടനും സംവിധായകനുമായ കെ ഭാ​ഗ്യരാജ് തന്നെ പറഞ്ഞ് പറ്റിക്കുകയായിരുന്നെന്നാണ് കോവെെ സരള തമാശയോടെ പറഞ്ഞത്.

ഇരുവരും ചെറുപ്പ കാലം മുതലേ അറിയുന്നവരാണ്. ഭാ​ഗ്യരാജ് തങ്ങളുടെ അയൽക്കാരനായിരുന്നു. ഇടയ്ക്കിടെ വീട്ടിൽ വരുമായിരുന്നു.

ഞാനൊരു വലിയ ഹീറോ ആയാൽ നിന്നെ നായികയാക്കും എന്ന് പറയുമായിരുന്നെന്നും കോവെെ സരള ഓർത്തു.

ഇതിനിടെ ഭാ​ഗ്യരാജിന്റെ ഒരു സിനിമ ഹിറ്റായി. എന്നാൽ പിന്നീട്. അദ്ദേഹം തന്നെ വിളിച്ചില്ല. നായികയാക്കാമെന്ന് പറഞ്ഞിട്ടും വിളിക്കാഞ്ഞതെന്തെന്ന് താൻ ചിന്തിച്ചു.

തന്റെ വീട്ടിനടുത്തുള്ള ഫ്ലാറ്റിൽ ഭാ​ഗ്യരാജുണ്ടെന്നറിഞ്ഞ് കാണാൻ പോയി തന്നെ കണ്ടതോടെ ഭാ​ഗ്യരാജ് ഞെട്ടി.

എന്താണിവിടെയെന്ന് ചോദിച്ചു. പൊയ്ക്കൊളൂ വീട്ടിൽ വന്ന് കാണാമെന്ന് പറഞ്ഞു. എന്നെ നായികയാക്കുമെന്ന് പറഞ്ഞിട്ട് ചെയ്തില്ലല്ലോ എന്ന് ഞാൻ ചോദിച്ചു.

എല്ലാ കഥാപാത്രങ്ങളും ഫിക്സ് ആയെങ്കിലും മുന്താണി മുടിച്ചു എന്ന സിനിമയിൽ വേഷം തരാമെന്ന് പറഞ്ഞു.

bhagyaraj

എന്നെ നായികയാക്കുമെന്നല്ലേ പറഞ്ഞതെന്ന് ഞാൻ‌. അത് വിട് നീ ഒരു നടിയാണെന്ന് ഭാ​ഗ്യരാജ് പറഞ്ഞെന്നും കോവെെ സരള ഓർത്തു.

മുന്താണി മുടിച്ച് എന്ന സിനിമയിൽ 32 കാരിയായ ​ഗർഭിണിയുടെ വേഷമാണ് കോവെ സരള ചെയ്തത്.

അന്ന് പത്താം ക്ലാസിൽ പഠിക്കുകയാണ് സരള. ചെറിയ പ്രായത്തിൽ തന്നെ വലിയ സ്ത്രീയുടെ വേഷം കോവൈ സരള ചെയ്തു. സിനിമ വൻ ഹിറ്റായിരുന്നു. നടി ഉർവശിയാണ് സിനിമയിൽ പ്രധാന വേഷം ചെയ്തത്.

വർഷങ്ങൾക്കിപ്പുറമാണ് സെമ്പി എന്ന സിനിമയിൽ പ്രധാന വേഷത്തിൽ കോവെെ സരള എത്തിയത്.

കഴിഞ്ഞ വർഷമാണ് സിനിമ റിലീസ് ചെയ്തത്. സിനിമകളിൽ ഇപ്പോൾ പഴയത് പോലെ സജീവമല്ല കോവെെ സരള.

More from Filmibeat

Read more about: kovai sarala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X