രണ്ട് ചിത്രശലഭങ്ങൾക്കൊപ്പം പേര്... ടാറ്റുവിൽ ഒളിപ്പിച്ച രഹസ്യം പരസ്യമാക്കി ഖുശ്ബു
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ഖുശ്ബു.ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തിയ നടി തെന്നിന്ത്യൻ സിനിമയിൽ സജീവമാകുകയായിരുന്നു. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.നടന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു,സുരേഷ്‌ഗോപി,മോഹൻലാൽ,മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങളിൽ എത്തിയിട്ടുണ്ട്. അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തി കൂടിയാണ് ഖുശ്ബു.

ഖുശ്ബുവിന്റെ കയ്യിലുള്ള ടാറ്റുവിന് പ്രേക്ഷക ശ്രദ്ധ ലഭിക്കാറുണ്ട്. ഇപ്പോഴിത ഇംഗ്ലീഷ്- തമിഴ് കലർത്തി എഴുതിയിരിക്കുന്ന ടാറ്റുവിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ടാറ്റുവിന് പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തിയത്. തന്റെ രണ്ട് പെൺ മക്കളുടെ പേരുകളാണ് കയ്യിൽ ടാറ്റു ചെയ്തിരിക്കുന്നതെന്ന് നടി പറഞ്ഞു. അവന്തിക, അനന്തിത എന്നാണ് എഴുതിയിരിക്കുന്നത്. മക്കളുടെ പേരിനൊപ്പം രണ്ട് ചിത്രശലഭങ്ങളും താരം പച്ചകുത്തിയിട്ടുണ്ട്. മക്കളെ മാത്രമല്ല ഭർത്താവിന്റെ പേരും കൈകളിൽ പച്ച കത്തിയിട്ടുണ്ട്. ഭർത്താവിനെ പോലെയാണ് രണ്ട് മക്കളെന്നും താരം കൂട്ടിച്ചേർത്തു.
Recommended Video
വാച്ചിനോടും സാരിയോടുമുള്ള തന്റെ താൽപര്യത്തെ കുറിച്ചും ഖുശ്ബു അഭിമുഖത്തിൽ പറയുന്നുണ്ട്. 300 ൽ കൂടുതൽ വാച്ചുണ്ടെന്നാണ് നടി പറയുന്നത്. വാച്ചിനോട് തനിയ്ക്ക് വല്ലാത്ത ക്രൈസാണെന്നും ഇപ്പോൾ കുറച്ച് കാലമായി നിർത്തി വെച്ചിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു. എണ്ണമറ്റാത്ത അത്രയും സാരികളുണ്ടെന്നും നടി പറഞ്ഞു. ഒരു സാരി ഷോറും തുടങ്ങാൻ സാധിക്കുമോ എന്ന ചോദ്യത്തിന് വളറെ എളുപ്പത്തിൽ തനിയ്ക്ക് തുടങ്ങാൻ സാധിക്കുമെന്നാണ് പറയുന്നത്.
ബാല്യ കാലത്ത് ഖുശ്ബു അഭിനയിച്ച സിനിമകളെ കുറിച്ചും അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. മുംബൈയിലെ മുസ്ലിം കുടുംബത്തിലായിരുന്നു ഖുശ്ബു ജനിക്കുന്നത്. ഒരുപാട് ഹിന്ദി സിനിമകളില്‍ ബാലതാരമായി അഭിനയിച്ച് കൊണ്ടാണ് കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് മുംബൈയില്‍ നിന്നും ചെന്നൈയിലേക്ക് വരുകയാണ്. നഖത് ഖാന്‍ എന്നാണ് നടിയുടെ യഥാര്‍ഥ പേര്. അതിന്റെ അര്‍ഥം ഖുശ്ബു എന്നാണ്. മലയാളത്തില്‍ സൗരഭ്യം എന്നും പറയും. തെന്നിന്ത്യന്‍ സിനിമയിലേക്ക് താന്‍ വരുമെന്ന് കരുതിയിരുന്നില്ലെന്നും നടി പറയുന്നു.


Click it and Unblock the Notifications











