വിവാദങ്ങള്‍ ഒഴിയാതെ ഖുശ്ബു
തമിഴകത്തിന് ഒരു വിവാദതോഴിയുണ്ട് . മറ്റാരുമല്ല നമ്മുടെ സ്വന്തം ഖുശ്ബു തന്നെ. വിവാദങ്ങള്‍ എങ്ങനെ ഉണ്ടാക്കാം എന്നു ആലോചിച്ചു നടക്കുകയാണ് ഈ താരം . സകല കാര്യങ്ങളിലും അഭിപ്രായം പറഞ്ഞ് പുലിവാല്‍ പിടിച്ചിട്ടും താരത്തിന് മതിയായില്ല എന്നു തോന്നുന്നു.
ഇപ്പോള്‍ ഉള്ള വിവാദം ദ്യ നിരോധനത്തിനെതിരെയുള്ള അഭിപ്രായത്തിന്റെ പേരിലാണ്. സംസ്ഥാനത്ത് പൂര്‍ണ മദ്യനിരോധനം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കെ അത് അസാധ്യമാണെന്നാണ് താരത്തിന്റെ കണ്ടെത്തല്‍ .

കുടാതെ നിരോധനം രാജ്യവ്യാപകമായി ചെയ്താല്‍ മാത്രമേ തമിഴ്‌നാട്ടിലും പ്രാവര്‍ത്തികമാക്കാന്‍ കഴിയൂ എന്നാണ് താരം ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത് എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.
മദ്യനിരോധന പ്രവര്‍ത്തകന്‍ ശശി പെരുമാളിന്റെ മരണത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് പൂര്‍ണ മദ്യനിരോധനം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഖുശ്ബുവിന്റെ വിവാഹേതര ബന്ധം ആവശ്യമാണെന്ന പ്രസ്താവന തമിഴ് നാട്ടില്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്


Click it and Unblock the Notifications











