നിന്റെ മുഖം കണ്ണാടിയില്‍ കണ്ടിട്ടുണ്ടോ? കുട്ടിയാനയെന്ന് കമന്റ് ചെയ്ത ആളിന് മറുപടിയുമായി ഖുശ്ബു

സോഷ്യൽ മീഡിയയിൽ നിന്നുള്ള മോശം കമന്റുകൾ നടിമാർക്ക് എക്കാലവും ഒരു ശാപമാണ്. ഇതിനെതിരെ പ്രതികകരിച്ച് താരങ്ങൾ രംഗത്ത് എത്താറുണ്ടെങ്കിലും അധികം ഗുണമൊന്നു ഉണ്ടാകില്ല. കഴിഞ്ഞ ദിവസം തെന്നിന്ത്യൻ താരം ഖുശ്ബു സുന്ദർ വർക്കൗട്ട് ചെയ്യുന്ന ചിത്രം പങ്കുവെച്ചിരുന്നു. മാനസികാരോഗ്യത്തിനും മെയ് വഴക്കത്തിനും സ്ഥിരമായുള്ള വർക്ക് ഔട്ട് അത്യാവശ്യമാണെന്ന് കുറിച്ച് കൊണ്ടാണ് നടി ചിത്രം പങ്കുവെച്ചത്. ഖുശ്ബുവിന്റെ വർക്കൗട്ട് ചെയ്യുന്ന ചിത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. ആരാധകർ മാത്രമല്ല സിനിമാരംഗത്തുള്ളവരും നടിയുടെ ഫ്ലെക്സിബിളിറ്റിയെ പുകഴ്ത്തി കൊണ്ട് രംഗത്തെത്തിയിരുന്നു.

kusbhoo

എന്നാൽ ഈ ചിത്രത്തിനെ പരിഹസിച്ച് ഒരാൾ കമന്റ് ചെയ്തിരുന്നു.
കുട്ടിയാനയെ പോലെയുണ്ട്' എന്നായിരുന്നു ഇയാളുടെ കമന്റ്. ഈ കമന്റ് വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് ഉചിതമായ മറുപടിയാണ് താരം നൽകിയിരിക്കുന്നത്. . 'നിന്റെ മുഖം കണ്ണാടിയില്‍ കണ്ടിട്ടുണ്ടോ? പന്നിയെ പോലെയുണ്ട്. നിന്നെ ശരിയായ രീതിയിൽ അല്ല വളർത്തിയത്- ഖുശ്ബു കുറിച്ചു. നടിയുടെ കമന്റ് പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. താരത്തിന് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

Recommended Video

അമാല്‍ കുഞ്ഞിക്കയുടെ നെഞ്ചിൽ കയറിയതിങ്ങനെ | FilmiBeat Malayalam

വര്‍ക്ക് ഔട്ട് മോഡ്, ഹെല്‍ത്ത് ലൈഫ് സ്റ്റൈല്‍, വേ ഓഫ് ലൈഫ് എന്നീ ഹാഷ്‍ടാഗുകളോടെയായിരുന്നു ഖുശ്ബു ചിത്രം പങ്കുവെച്ചത്. പ്രായം വെറുമൊരു നമ്പർ മാത്രമാണെന്നും വ്യായാമം തുടരണമെന്നും ആരാധകർ പറയുന്നുണ്ട്. അടുത്തിടെ ഖുശ്ബുവിന്റെ മകൾ പങ്കുവെച്ച് ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മേക്കോവർ ചിത്രമായിരുന്നു ആനന്ദിത പങ്കുവെച്ചത്. . തടിച്ച ശരീര പ്രകൃതമുള്ള താരപുത്രി മെലിഞ്ഞ് സുന്ദരിയായി സാരിയുടുത്ത് നിൽക്കുന്ന ചിത്രമായിരുന്നു ഇത്. ഇത് പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

1980 കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ൽ ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിൽ പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു,സുരേഷ്‌ഗോപി,മോഹൻലാൽ,മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു. തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കന്നട സംവിധായകനായ രവിചന്ദ്രനാണ് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഖുശ്‌ബുവിന് ആദ്യമായി അവസരങ്ങൾ കൊടുത്തത്.

ഖുശ്ബു ഇൻസ്റ്റന്റ്ഗ്രാം പോസ്റ്റ്

More from Filmibeat

Read more about: kushboo
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X