അജിത്തിന്റെ 'കുട്ടിത്തല'യ്ക്ക് പേരിട്ടു
അജിത്ത് ശാലിനി ദമ്പതികള്‍ക്ക് ജനിച്ച രണ്ടാമത്തെ കുട്ടിയ്ക്ക് പേരിട്ടു. ആദ്വിക് അജിത്ത്കുമര്‍ എന്നാണ് പേര്. അസാധാരണമായ, അതുല്യമായ എന്നൊക്കെയാണ് ആദ്വിക് എന്ന പേരിന് അര്‍ത്ഥം.
മാര്‍ച്ച് രണ്ടിനാണ് അജിത്തിനും ശാലിനിയ്ക്കും ഒരു ആണ്‍ കുഞ്ഞ് പിറന്നത്. ആ മാസം ഏറ്റവും കൂടുതല്‍ ആളുകള്‍ വായിച്ച വാര്‍ത്തയായിരുന്നു ഇത്. സോഷ്യല്‍ മീഡിയയിലും കുട്ടിത്തല വാര്‍ത്തയായി. കുഞ്ഞ് പിറന്നപ്പോള്‍ തന്നെ ആരാധകര്‍ നല്‍കിയ പേരായിരുന്നു കുട്ടിത്തല എന്ന്. ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെ താരം കുട്ടിത്തലയായിരുന്നു.

2000 ല്‍ ആണ് അജിത്തും ശാലിനിയും വിവാഹിതരായത്. 2007 ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നു. അനുഷ്‌ക എന്ന് പേരിട്ട് വിളിയ്ക്കുന്ന കുട്ടിക്ക് ഇപ്പോള്‍ ഏഴ് വയസ്സ് തികഞ്ഞു.
ഗൗതം മേനോനൊപ്പം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്നതിനിടെയാണ് അജിത്തിന്റെയും ശാലിനിയുടെയും ജീവിതത്തിലേക്ക് പുതിയ ഒരാള്‍ കൂടെ വന്നത്.
സിരുതൈ സിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അജിത്തിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. അജിത്തിന്റെ അമ്പത്തിയാറാമത്തെ ചിത്രമാണിത്. നേരത്തെ വീരം എന്ന ചിത്രത്തിന് വേണ്ടി അജിത്തും സിരുതൈയും ഒന്നിച്ചിട്ടുണ്ട്.


Click it and Unblock the Notifications











