സൂപ്പര്‍താരങ്ങളുടെ നായികയായിരുന്നു; തിരിച്ച് വരവ് മിനിസ്‌ക്രീനിലേക്കും, നടി റാണിയുടെ പുതിയ വിശേഷങ്ങളിങ്ങനെ
സിനിമയില്‍ എത്ര തിളങ്ങി നിന്ന താരമാണെങ്കിലും ചെറിയൊരു ഇടവേള വന്നാല്‍ പിന്നെ നല്ല വേഷങ്ങള്‍ കിട്ടിയെന്ന് വരില്ല. പ്രത്യേകിച്ചും നടിമാരുടെ കാര്യത്തില്‍ ഇത് സംഭവിക്കുന്നതാണ്. പലരും സൂപ്പര്‍നായികയുടെ റോളില്‍ നിന്നും കുടുംബിനിയായി മാറുന്നതോടെ മാര്‍ക്കറ്റ് ഇടിയുന്നതാണ് പതിവ് കാഴ്ച.
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തിരികെ വരുന്ന പലരും അമ്മ വേഷങ്ങളിലോ അല്ലെങ്കില്‍ സീരിയലുകളിലോ ഒതുങ്ങി കൂടുന്നതാണ് പതിവ്. അത്തരത്തില്‍ മലയാളികള്‍ക്ക് ഏറെ സുപരിചിതയും തമിഴ് നടിയുമായ റാണിയുടെ പുതിയ ചില വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ പ്രചരിക്കുന്നത്.

ജോണി വാക്കര്‍ എന്ന മലയാള സിനിമയിലൂടെയാണ് റാണി കരിയര്‍ ആരംഭിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിനൊപ്പം അങ്കിള്‍ ബണ്‍ എന്ന സിനിമയില്‍ അഭിനയിച്ചതോടെ നടി ശ്രദ്ധിക്കപ്പെട്ടു.
അന്ന് ബാലതാരമായിരുന്നെങ്കിലും ആദ്യ രണ്ട് മൂന്ന് സിനിമകള്‍ക്ക് ശേഷം റാണി തമിഴിലേക്ക് ചുവടുറപ്പിച്ചു. അഭിനയ പ്രധാന്യമുള്ളതും ശക്തവുമായ കഥാപാത്രങ്ങളാണ് തമിഴില്‍ നടിയെ കാത്തിരുന്നത്. അവ്വായ് ഷണ്‍മുഖി, നമ്മ അണ്ണാച്ചി, രാസയ്യ, കടല്‍ കൊട്ടി എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷം ചെയ്തു.

നാട്ടാമൈ എന്ന ചിത്രത്തിലെ ടീച്ചര്‍ കഥാപാത്രത്തിന്റെ പേരിലാണ് നടിയിപ്പോഴും അറിയപ്പെടുന്നത്. അക്കാലത്ത് യുവാക്കളുടെയടക്കം മനസില്‍ ഇടം നേടിയ കഥാപാത്രമായിരുന്നു ചിത്രത്തില്‍ റാണിയുടേത്. അതേ സമയം ഇടക്കാലത്ത് കരിയറില്‍ ചെറിയ ചെറിയ ഇടവേളകളെടുത്ത് റാണി മാറി നിന്നിരുന്നു. ഇടയ്ക്ക് തമിഴിന് പുറമേ തെലുങ്ക് സിനിമയിലും അഭിനയിച്ചിരുന്നെങ്കിലും തുടക്കത്തില്‍ ലഭിച്ച നായിക വേഷങ്ങളൊന്നും റാണിയെ തേടി വന്നില്ല.
പല ഭാഷകളിലെയും സൂപ്പര്‍താരങ്ങളുടെ കൂടെ അഭിനയിച്ച നടിയാണെങ്കിലും ചെറിയ വേഷങ്ങളാണ് പിന്നീട് റാണിയ്ക്ക് ലഭിച്ചത്. ഇതോട് കൂടിയാണ് അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കാന്‍ നടി തീരുമാനിച്ചത്.

അഞ്ച് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റാണി രണ്ടാമതും അഭിനയത്തിലേക്ക് തന്നെ തിരികെ വരികയാണെന്നാണ് പുതിയ വിവരം. ഇത്തവണ സിനിമയ്ക്ക് പകരം സീരിയലിലായിരിക്കും നടി അഭിനയിക്കുക എന്നൊരു പ്രത്യേകത കൂടിയുണ്ട്.
ബിഗ് സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലേക്ക് വരുന്ന താരങ്ങളൊക്കെ അവിടെ വിജയം നേടിയെടുക്കാറുണ്ട്. അത്തരത്തില്‍ റാണിയുടെ ടെലിവിഷന്‍ അരങ്ങേറ്റത്തെയും സ്വാഗതം ചെയ്യുകയാണ് ആരാധകര്‍. നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സീതരാമന്‍ എന്ന ടെലിവിഷന്‍ പരമ്പരയിലാണ് റാണി അഭിനയിക്കുന്നത്. നടിയുടെ കഥാപാത്രം എന്താണെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളില്ല. എന്നിരുന്നാലും പരമ്പരയില്‍ ഒരു അമ്മ കഥാപാത്രമാണ് നടി ചെയ്യുന്നതെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











