ഹാൻഡ് ഇമോജി ചലഞ്ചൊക്കെ എന്ത്, ക്വാറന്റൈൻ ദിനങ്ങൾ ആഘോഷമാക്കി നയൻസും വിഘ്നേഷും

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സിനിമ ഷൂട്ടിങ്ങുകളൊക്കെ നിർത്തിവെച്ച് താരങ്ങൾ വീട്ടിൽ തന്നെ ഇരിക്കുകയാണ്. വീണ് കിട്ടുന്ന അവധി ദിനങ്ങൾ വിദേശത്തും പാർട്ടികളിലുമായി സമയം ചിലവഴിക്കുന്ന ഇവർ കൊറോണ കാലം സോഷ്യൽ മീഡിയ്ക്കൊപ്പാമാണ്. തങ്ങളുടെ ആരോഗ്യവസ്ഥ പങ്കുവെയ്ക്കുന്നതിനോടൊപ്പം ആരാധകരോട് ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ച് മുന്നോട്ട് പോകാനും നിർദ്ദേശിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ ആരോഗ്യ വകുപ്പിന്റെ കൊറോണ ജാഗ്രത നിർദ്ദേശങ്ങളും ഇവർ പങ്കുവെയ്ക്കുന്നുണ്ട്.

nayanthar-vignesh

ഹോം ക്വാറന്റൈയിൻ ദിനങ്ങൾ ആഘോഷമാക്കുകയാണ് ലേഡി സൂപ്പർ സ്റ്റാർ നയൻതാര. സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കാമുകനും സംവിധായകനുമായ വിഘ്നേഷ് ശിവനോടൊപ്പമുള്ള ഹാൻഡ് ഇമോജി ചലഞ്ചാണ്. ഒരു പാട്ടിന്റെ പശ്ചാത്തലത്തില്‍ സ്‌ക്രീനില്‍ തെളിയുന്ന ഹാന്‍ഡ് ഇമോജികള്‍ അതുപോലെ അനുകരിക്കുന്നതാണ് 'ഹാന്‍ഡ് ഇമോജി ചലഞ്ച്. ലേഡി സൂപ്പർ സ്റ്റാറും വിഘ്നേഷും കറക്ട് ടൈമിങ്ങിൽ തന്നെ രസകരമായി അവതരിപ്പിക്കുന്നുണ്ട് നയൻസ് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ലേഡി സൂപ്പർ സ്റ്റാറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. താര ജോഡികൾ ആശംസ നേർന്ന് ആരാധകർ രംഗത്തെത്തുന്നുണ്ട്.

ഹാൻഡ് ഇമോജി ചല‍ഞ്ചുമാത്രമല്ല പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കർഫ്യൂവിനെ പിന്തുണച്ചും നയൻസും വിഘ്നേഷും രംഗത്തെത്തിയിരുന്നു. ആരോഗ്യ പ്രവർത്തകർക്ക് ആദരവ് എന്ന നിലയിൽ കയ്യടിക്കുന്ന ചിത്രം താരം പങ്കുവെച്ചിരുന്നു. വിഘ്നേഷും നയൻസിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. വേഡി സൂപ്പർ സ്റ്റാറിന്റെ ഹാൻഡ് ചല‍ഞ്ചിനോടൊപ്പം ഈ ചിത്രം വൈറലായിരുന്നു. സോഷ്യൽ മീഡിയയിൽ അധികം പ്രത്യക്ഷപ്പെടാത്ത നയൻസ് ഈ അടുത്ത കാലത്തായി സമൂഹമാധ്യമങ്ങളിൽ സജീവമാണ്. സാധരാണ വിഘ്നേഷിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് നയൻസിന്റെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും പ്രേക്ഷകരിൽ എത്തുന്നത്.

ഹോം ക്വാറന്റൈൻ കാലം ഹാൻഡ് ഇമോജി ചലഞ്ചിനോടൊപ്പം ആഘോഷമാക്കുകയാണ് താരങ്ങൾ. കഴിഞ്ഞ ദിവസം നസ്രിയ- ഫഹദ് ദമ്പതിമാരും ഹാൻഡ് ചാലഞ്ചുമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. നസ്രിയയുടെ ഹാൻഡ് ചലഞ്ചിനെക്കാൾ ശ്രദ്ധിക്കപ്പെട്ടത് ഇമോജിക്കൊപ്പം മാറുന്ന ഫഫദിന്റെ മുഖഭാവമായിരുന്നു. ഇത് മോളിവുഡിലും സോഷ്യൽ മീഡിയയിലും ചിര പടർത്തുന്ന വിഷയമായിരുന്നു നസ്രിയ പങ്കുവെച്ച് വീഡിയോക്ക് രസകരമായ കമന്റുമായി താരങ്ങൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ക്വാറന്റൈൻ ചില്ല് എന്ന ഹാഷ് ടാഗോടെയായിരുന്നു നസ്രിയ വീഡിയോ പങ്കുവെച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X