മെഗാസ്റ്റാറിന്റെ സിനിമ അനാവശ്യമായി വൈകുന്നു, നയന്‍താര കട്ട കലിപ്പില്‍!!
ഒന്നിനു പിറകെ ഒന്നായി സിനിമകളുമായി തിരക്കിലാണ് നയന്‍താര. അതും നായക പ്രാധാന്യമുള്ള സിനിമകള്‍ നയന്‍താര തിരഞ്ഞെടുക്കുന്നത് വളരെ ചുരുക്കമാണ്. കൂടുതലും സ്ത്രീപക്ഷ ചിത്രങ്ങളാണ്. കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടാല്‍ മാത്രമേ നായക പ്രാധാന്യമുള്ള സിനിമകള്‍ തിരഞ്ഞെടുക്കുന്നുള്ളൂ.

അങ്ങനെ നയന്‍ തിരഞ്ഞെടുത്ത ചിത്രമാണ് തെലുങ്ക് മെഗാസ്റ്റാര്‍ ചിരജ്ജീവി നായകനാകുന്ന സെ റാ നരസിംഹ റെഡ്ഡി. ചിരജ്ജീവിയുടെ 151 ആമത്തെ ചിത്രത്തില്‍ പ്രേക്ഷകര്‍ക്കും വലിയ പ്രതീക്ഷയാണുള്ളത്. എന്നാല്‍ സിനിമ തുടങ്ങിയിട്ട് ഒരു വര്‍ഷമായെങ്കിലും ഇതുവരെ ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടില്ല.
ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങിന് ശേഷം സെ റാ നരസിംഹ റെഡ്ഡിയുടെ ചിത്രീകരണം നിര്‍ത്തി വച്ചിരിയ്ക്കുകയാണ്. അടുത്ത ഘട്ടം കൂടെ പൂര്‍ത്തിയാക്കി തീര്‍ക്കാനുള്ള കാത്തിരിപ്പിലാണ് നയന്‍താരയും. ഒക്ടോബര്‍ അവസാനത്തോടെ നയന്‍താരയുടെ ഭാഗം പൂര്‍ത്തിയാക്കും എന്നാണ് നടിയ്ക്ക് കൊടുത്തവാക്ക്.
എന്നാല്‍ ഇതുവരെ ഒക്ടോബറില്‍ ഷൂട്ടിങ് തുടങ്ങുന്നതിന്റെ യാതൊരു ഒരുക്കങ്ങളും ആരംഭിച്ചിട്ടില്ല. അങ്ങനെ ഒരു ചിത്രത്തെ കുറിച്ച് സംസാരിക്കുന്നുപോലുമില്ല. അനാവശ്യമായി സിനിമയുടെ ചിത്രീകരണം താമസിപ്പിയ്ക്കുന്നതിന്റെ കലിപ്പിലാണത്രെ നയന്‍താര.
നയന്‍താരയാണെങ്കില്‍ ഒന്നിനുപിറകെ ഒന്നായി സിനിമകളുമായി തിരക്കിലാണ്. പെട്ടന്ന് ഡേറ്റ് ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ കഴിയില്ല. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് (ജൂണ്‍ 13) ആരംഭിയ്ക്കുകയും ചെയ്തു. കൊലമാവു കോകില എന്ന ചിത്രമാണ് നയന്റെ അടുത്ത റിലീസ്.


Click it and Unblock the Notifications