അവാർഡിൽ നിന്നും താലിമാലയിലേക്ക്; വിഘ്‌നേശ്- നയൻ‌താര പ്രണയകഥ ഇങ്ങനെ

തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആണ് നയൻതാര. ടോളിവുഡിന്റെ ദേവതയെപ്പോലയാണ് ആരാധകർ താരത്തെ കാണുന്നത്. താരത്തിന്റെ ഓരോ പുതിയ ചിത്രത്തിനായും ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇത്രയധികം ആരാധകർ ഉണ്ടെങ്കിലും ഒട്ടും താരജാഡ ഇല്ലാതെയുള്ള നയൻതാരയുടെ പെരുമാറ്റമാണ് താരത്തെ ഏവർക്കും പ്രിയങ്കരി ആക്കുന്നത്.

തനിക്ക് ഏറ്റവും പ്രീയപെട്ടവരുമായി സ്നേഹത്തോടെ ലളിതമായ ഒരു ജീവിതം നയിക്കാനാണ് നയൻതാര എന്നും ആഗ്രഹിച്ചിരുന്നത്. തന്റെ സിനിമ ജീവിതത്തിനിടെ താരം പല പ്രണയ ബന്ധങ്ങളിലും അകപ്പെട്ടിരുന്നുവെങ്കിലും അതെല്ലാം പരാജയമായിരുന്നു. എന്നാൽ ഇപ്പോൾ താരം വളരെയധികം സന്തോഷവതിയാണ്.

തന്നെ ജീവന് തുല്യം സ്നേഹിക്കുന്ന വിഘ്നേഷ് ശിവക്കൊപ്പം ജീവിതം തുടങ്ങാൻ പോകുന്നതിന്റെ സന്തോഷം. ജൂൺ 9നാണ് ഇരുവരുടെയും ജീവിതത്തിലെ ആ സുന്ദര സ്വപ്നം സത്യം ആവുന്നത്. മഹാബലിപുരത്തെ റിസോർട്ടിലാണ് വിവാഹം. നീണ്ട ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് താരജോടികള്‍ വിവാഹിതരാകുന്നത്.

പിന്നീട് ആ ബന്ധം പ്രണയത്തിലോട്ട് കടക്കുകയായിരുന്നു.

സംവിധായകൻ വിഘ്നേഷ് ശിവക്ക് നയൻതാര വളരെ പ്രിയപെട്ടവളാണ് 'നാനും റൗഡി താന്‍' എന്ന ചിത്രമാണ് ഇരുവരും ഒന്നിച്ച് ചെയ്ത ആദ്യത്തെ സിനിമ. ചിത്രത്തിന്റെ നിർമാതാവും നയൻ‌താരയായിരുന്നു.

2015ൽ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഷൂട്ടിംഗ് വേളയിൽ ഇരുവരും അടുത്ത സുഹൃത്തുക്കളായി. പിന്നീട് ആ ബന്ധം പ്രണയത്തിലോട്ട് കടക്കുകയായിരുന്നു.

2017ൽ സിംഗപ്പൂരിൽ നടന്ന ഒരു അവാർഡ് ഷോയിലാണ് വിഘ്‌നേഷും നയൻതാരയും ആദ്യമായി ഒരുമിച്ച് പൊതു സദസ്സിൽ പ്രത്യക്ഷപ്പെട്ടത്. അവർ ഒരുമിച്ച് ഇരിക്കുന്നതും ഉറക്കെ ചിരിക്കുന്നതും ഓരോ നിമിഷവും ആസ്വദിക്കുന്നതുമെല്ലാം അന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്ക് കാരണമായിരുന്നു.

അന്ന് മികച്ച സംവിധായകനുള്ള പുരസ്കാരം വിഘ്നേഷിനാണ് ലഭിച്ചത്. തുടർന്ന് അദ്ദേഹം നയൻതാരയ്ക്ക് നന്ദി അറിയിക്കുകയും താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നാളെ വ്യക്തിയാണ് നയൻ‌താര എന്ന് പറയുകയും ചെയ്തു. സ്‌ക്രിപ്റ്റ് വായിച്ച് ഇഷ്ട്ടപ്പെട്ടതിന് അദ്ദേഹം നയൻതാരയോട് നന്ദിയും പറഞ്ഞു.

തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞതായി നയൻതാര സ്ഥിരീകരിച്ചിരുന്നു

ഷോയിൽ നയൻതാരക്ക് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചു. തുടർന്ന് തന്നിൽ വിശ്വസിച്ചതിന് വിഘ്നേഷിന് താരം നന്ദി പറയുകയും തനിക്ക് വിഘ്നേഷ് അവാർഡ് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഷോയിലൂടെ ഇരുവരും തങ്ങളുടെ പ്രണയം പരസ്യമാക്കുകയായിരുന്നു.

തുടർന്ന് ഇരുവരും അതി മനോഹരമായ പ്രണയബന്ധം നിലനിർത്തിപോന്നു. ജീവിതത്തിലെ പല സുന്ദര നിമിഷങ്ങളും ഇരുവരും ചേർന്ന് അവിസ്മരണീയമാക്കി. 2021 മാർച്ച് 25 ന് നയൻതാരയ്‌ക്കൊപ്പം മോതിരം ധരിച്ച ചിത്രം വിഘ്നേഷ് പങ്കുവെച്ചിരുന്നു.

ചിത്രം ആരാധകർക്കിടയിൽ വലിയ ചർച്ചാവിഷയമായി. തുടർന്ന് ഒരു അഭിമുഖത്തിൽ, തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞതായി നയൻതാര സ്ഥിരീകരിച്ചിരുന്നു. സ്വകാര്യത വളരെയധികം ഇഷ്ട്ടപെടുന്ന ഇരുവരും വിവാഹ നിശ്ചയ വാർത്തയും പരസ്യമാക്കിയിരുന്നില്ല.

ജൂണ്‍ 9 എന്നുളള തീയതി മാത്രമാണ് ഡിജിറ്റൽ ക്ഷണകത്തിൽ ഉണ്ടായിരുന്നത്

കുറച്ച് മാസങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹിതരായെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നത്. മാർച്ചിൽ ഇരുവരും കൽഗംബാൾ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു.

ഈ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ഇരുവരും വിവാഹിതരായെന്നു വാർത്ത പ്രചരിച്ചത്. അതിനു കാരണമായത് നയൻതാര തന്റെ നെറ്റിയിൽ അണിഞ്ഞിരുന്ന സിന്തൂരവും.

ഇപ്പോൾ താരത്തിന്റെ ആരാധകരെല്ലാം വളരെ ആകാംക്ഷയിലാണ്. ഇരുവരുടെയും വിവാഹ ചടങ്ങിലുകൾക്ക് വളരെ കുറച്ച് പേരെ മാത്രമേ ക്ഷണിച്ചിട്ടുള്ളു. വിവാഹക്ഷണക്കത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

വധുവിന്റെയും വരന്റെയും പേരിനോടൊപ്പം ജൂണ്‍ 9 എന്നുളള തീയതി മാത്രമാണ് ഡിജിറ്റൽ ക്ഷണകത്തിൽ ഉണ്ടായിരുന്നത്.വിവാഹ സ്ഥലം രേഖപെടുത്തിയിരുന്നില്ല ഇത് സ്വകാര്യതയ്ക്ക് വേണ്ടിയാണെന്നും പറയുന്നു.

Recommended Video

'വിശ്വസിച്ചവരെല്ലാം ചതിച്ചു', ചേർത്ത് നിർത്തി വിക്കി. വിവാഹം ജൂണിൽ
ഇരുവരും ഒന്നിച്ച് പോകില്ലെന്ന് പ്രവചിച്ചു കൊണ്ട് ഒരു ജ്യോത്സ്യന്‍ രംഗത്ത് എത്തിയിരുന്നു

അഭിനയ ജീവിതത്തിന്റെ തുടക്കകാലങ്ങളിൽ നയൻ‌താര തമിഴ് നടൻ സിലംബരസനുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ ഇരുവരും വേർപിരിഞ്ഞെങ്കിലും ഇവരുടെ പ്രണയം മാധ്യമങ്ങളിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു.

അതിന് ശേഷം 2009ൽ നയൻതാര ഭുദേവയുമായി പ്രണയത്തിലായി. താമസിയാതെ, ദമ്പതികൾ ഒരുമിച്ച് ജീവിക്കാനും തുടങ്ങി, എന്നാൽ നാൾ വർഷത്തിന് ശേഷം ശേഷം അവർ വേർപിരിഞ്ഞു.

വിഘ്‌നേഷ് ശിവനുമായി നയൻതാരയുടെ വിവാഹനിശ്ചയം കഴിഞ്ഞ സമയം
ഇരുവരും ഒന്നിച്ച് പോകില്ലെന്ന് പ്രവചിച്ചു കൊണ്ട് ഒരു ജ്യോത്സ്യന്‍ രംഗത്ത് എത്തിയിരുന്നു. അധികനാള്‍ ദാമ്പത്യം നീണ്ടു പോകില്ലെന്നാണ് ജ്യോൽസ്യൻ പറഞ്ഞത്.

നടി സാമന്തയുടെ ജാതകത്തിന് സമാനമാണ് നയന്‍താരയുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ദോഷങ്ങൾക്കെല്ലാം പരിഹാരം കണ്ട ശേഷമാണ് വിവാഹവുമായി മുന്നോട്ട് പോകുന്നതെന്ന വാർത്തയാണ് പിന്നാലെ വന്നത്.

More from Filmibeat

Read more about: nayanthara vignesh shivan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X