For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത് എന്‌റെ എന്‍ഗേജ്‌മെന്‌റ് റിങ്ങ്, മോതിര വിരലിനെ കുറിച്ചുളള ചോദ്യത്തിന് നയന്‍താര

  |

  ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്‌റെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നയനും വിക്കിയും ഒരുമിച്ചുളള ചിത്രങ്ങളെല്ലാം മിക്കപ്പോഴും വെെറലാകാറുണ്ട്. വിഘ്‌നേഷാണ് നയന്‍താരയ്‌ക്കൊപ്പമുളള പ്രണയ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ പങ്കുവെക്കാറുളളത്. നാനും റൗഡി താന്‍ സിനിമയുടെ സമയത്ത് തുടങ്ങിയ പ്രണയമാണ് ഇവരുടേത്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത സിനിമ നയന്‍താരയുടെ കരിയറില്‍ വഴിത്തിരിവായിരുന്നു. വിജയ് സേതുപതി നായകനായ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറി.

  മോതിര വിരലിനെക്കുറിച്ചുളള ചോദ്യത്തിന് നയന്‍താരയുടെ പ്രതികരണം

  ഗ്ലാമര്‍ ലുക്കുകളില്‍ പോസ് ചെയ്ത് എസ്തര്‍, ചിത്രങ്ങള്‍ കാണാം

  നാനും റൗഡി താന്‍ സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. തുടര്‍ന്ന് അവാര്‍ഡ് ചടങ്ങുകളിലും നിരവധി പരിപാടികളിലും എല്ലാം നയനും വിക്കിയും ഒരുമിച്ച് എത്തി. ആ സമയങ്ങളിലാണ് ഇരുവരും പ്രണയത്തിലാണെന്ന് എല്ലാവരും മനസിലാക്കിയത്. അതേസമയം വിവാഹ നിശ്ചയത്തെ കുറിച്ച്
  നയന്‍താര ഒരഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

  തമിഴിലെ പ്രശസ്ത അവതാരക ദിവ്യദര്‍ശിനിയുടെ ഷോയില്‍ അതിഥിയായി പങ്കെടുത്തപ്പോഴാണ് മോതിര വിരലിനെ കുറിച്ചുളള ചോദ്യത്തിന് നയന്‍താര മറുപടി നല്‍കിയത്. 'ഇത് വന്ത് എന്‍ഗേജ്‌മെന്‌റ് റിങ്ങ്' എന്നാണ് നയന്‍താര പറഞ്ഞത്. നയന്‍താര എത്തുന്ന എപ്പിസോഡിന്റെ പ്രൊമോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാവുന്നത്. വിഘ്‌നേഷില്‍ എന്താണ് എറ്റവുമധികം ഇഷ്ടമെന്നും നയന്‍താരയോട് അവതാരക ചോദിക്കുന്നു.

  എല്ലാം ഇഷ്ടമാണെന്ന് ആണ് ഇതിന് മറുപടിയായി നടി പറയുന്നത്. ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ തുറന്ന് സംസാരിക്കുമെന്നും നയന്‍താര പറഞ്ഞു. അതേസമയം ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് 'വിരലോട് ഉയിര്‍ കൂട കോര്‍ത്ത്' എന്ന ക്യാപ്ഷനില്‍ വിഘ്‌നേഷ് നയന്‍താരയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചത്. അന്ന് ഇവരുടെ എന്‍ഗേജ്‌മെന്‌റ് കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കാമുകിയുടെ വിരലില്‍ മോതിരം അണിഞ്ഞത് കാണിച്ചുകൊണ്ടാണ് അന്ന് വിഘ്‌നേഷ് ശിവന്‌റെ ചിത്രങ്ങള്‍ വന്നത്.

  നയന്‍താരയുമായുളള വിവാഹത്തെ കുറിച്ച് മുന്‍പ് വിക്കി മനസുതുറന്നിരുന്നു. 'ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങളുണ്ടെന്നും, ചിലതൊക്കെ ചെയ്ത് തീര്‍ക്കണമെന്ന് ആഗ്രഹമുണ്ടെന്നും, അതെല്ലാം കഴിഞ്ഞ് സ്വകാര്യ ജീവിതത്തിലേക്ക് പോകണമെന്നാണ് പ്ലാന്‍' എന്നുമാണ് വിഘ്‌നേഷ്‌
  പറഞ്ഞത്. 'ജോലിയില്‍ തന്നെയാണ് എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രണയം ബോറടിക്കുന്ന സമയത്ത് വിവാഹം കഴിക്കും.

  നസ്രിയയും അനന്യയും മേഘ്‌നയുടെ കുഞ്ഞിനെ വിളിക്കുന്ന പേരുകള്‍, തുറന്നുപറഞ്ഞ് നടി

  അടുത്ത ഘട്ടത്തിലേക്ക് പോകണമെന്ന് തോന്നുന്ന ഉചിതമായ സമയത്ത് വിവാഹിതരാകും എന്നാണ് വിക്കി പറഞ്ഞത്. എല്ലാവരെയും അറിയിച്ച് സന്തോഷമായി തന്നെ വിവാഹം നടത്തുമെന്നാണ് മുന്‍പ് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിഘ്‌നേഷ് ശിവന്‍ പറഞ്ഞത്. തമിഴിലെ മുന്‍നിര സംവിധായകരില്‍ ഒരാളാണ് ഇപ്പോള്‍ വിഘ്‌നേഷ് ശിവന്‍. ചിമ്പുവിനെ നായകനാക്കിയുളള പോടാ പോടി എന്ന ചിത്രം സംവിധാനം ചെയ്താണ് തുടക്കം.

  അദ്ദേഹത്തിന്‌റെ പ്രകടനം അത്ഭുതപ്പെടുത്തി, ക്ഷീണിച്ചതായോ ഡയലോഗ് തെറ്റിക്കുന്നതായോ കണ്ടിട്ടില്ല: പൃഥ്വിരാജ്‌

  പിന്നീട് രണ്ടാമതായി സംവിധാനം ചെയ്ത നാനും റൗഡി താന്‍ കരിയറില്‍ വഴിത്തിരിവായി. താനാ സേര്‍ന്തക്കൂട്ടം, പാവ കഥൈകള്‍ ആന്തോളജിയിലെ സിനിമ തുടങ്ങിയവയാണ് സംവിധായകന്‌റെ മറ്റു ചിത്രങ്ങള്‍. വിഘ്‌നേഷിന്‌റെ എറ്റവും പുതിയ സിനിമയിലും നയന്‍താര തന്നെയാണ് നായിക. വിജയ് സേതുപതി, നയന്‍താര, സാമന്ത തുടങ്ങിയവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന കാത്തു വാക്കുലെ രെണ്ട് കാതല്‍ ആണ് വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം.

  മമ്മൂക്കയുടെയും ലാലേട്ടന്‌റെയും ഡേറ്റ് ഒരുമിച്ച് കിട്ടിയാല്‍ ആരുടെ പടം ചെയ്യും, ഒമര്‍ ലുലുവിന്‌റെ മറുപടി

  പ്രൊമോ വീഡിയോ

  Read more about: nayanthara
  English summary
  Lady Superstar nayanthara confirms she is engaged with vignesh shivan, latest video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X