10 കോടി ചിത്രം വേണ്ടെന്ന് വെച്ച് നയന്‍താര! കാരണം ഇതോ? വമ്പന്‍ സിനിമകളുമായി ലേഡീ സൂപ്പര്‍സ്റ്റാര്‍
സിനിമാലോകം പുരുഷകേന്ദ്രീകൃതമാണെന്ന് പറയുമ്പോഴും അവിടെ തിളങ്ങി നില്‍ക്കുന്ന ചില നടിമാരുണ്ട്. തെന്നിന്ത്യന്‍ സിനിമലോകത്ത് നടി നയന്‍താരയാണ് നായകന്മാരെ വെല്ലുന്ന പ്രകടനം കാഴ്ച വെക്കാറുള്ളത്. തന്റെ സിനിമകളില്‍ നായകന്‍ ഇല്ലെങ്കിലും സ്വന്തമായി വിജയിപ്പിക്കാന്‍ നയന്‍സിന് കഴിയുന്നുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. ഇതോടെ തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന വിളിപ്പേരും നയന്‍സിനെ തേടി എത്തി.
ഇന്ന് മുന്‍നിര നായകന്മാര്‍ക്കൊപ്പം താരമൂല്യവും വര്‍ദ്ധിച്ച അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് നയന്‍താര. പ്രതിഫലം ഇരട്ടികളായി കൂടി വന്നെങ്കിലും സിനിമകള്‍ വളരെ ശ്രദ്ധേയോടെയാണ് ഏറ്റെടുക്കുന്നത്. അത് വ്യക്തമാക്കുന്ന തരത്തിലൊരു വാര്‍ത്ത വന്നിരിക്കുകയാണ്. വലിയൊരു പ്രോജക്ടില്‍ നിന്നും നയന്‍താര ഒഴിവായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ പ്രതിഫലം കോടികളാണെന്നുള്ളതാണ് എല്ലാവരെയും ഞെട്ടിക്കുന്നത്.

നടന്‍ ശരവണന്റെ നായികയായി അഭിനയിക്കാനുള്ള അവസരമായിരുന്നു നയന്‍താരയെ തേടി എത്തിയത്. ഈ സിനിമയില്‍ അഭിനയിക്കുന്നതിന് പത്ത് കോടിയോളം രൂപ നടിയ്ക്ക്് പ്രതിഫലമായി പ്രഖ്യാപിച്ചിരുന്നു. നയന്‍താരയ്ക്ക് ഇപ്പോള്‍ ലഭിക്കുന്നതിനെക്കാള്‍ ഇരട്ടി തുകയ്ക്കായിരുന്നു ഈ സിനിമയിലേക്ക് അവസരം വന്നത്. എന്നാല്‍ പലവിധ കാരണങ്ങള്‍ കൊണ്ട് നയന്‍താര ഈ സിനിമയില്‍ നിന്നും പിന്മാറിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

അതേ സമയം ശരവണന്‍ വലിയ താരമല്ലാത്തതിനാലാണ് നയന്‍താര ഈ സിനിമയില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതെന്നാണ് ചല ആരോപണങ്ങള്‍. അത് മാത്രമല്ല സിനിമയിലെ കഥാപാത്രം അത്ര മനോഹരമായ ഒന്നല്ലെന്നും തോന്നിയതിനാലാണ് നയന്‍സ് പിന്മാറിയതെന്നും കോളിവുഡില്‍ സംസാരമുണ്ട്. എന്തായാലും നയന്‍സ് പത്ത് കോടി രൂപ നിഷേധിച്ചെന്ന വാര്‍ത്ത വലിയ രീതിയില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. ഇതേ കുറിച്ച് ഔദ്യോഗികമായ കൂടുതല്‍ സ്ഥീരികരണം ഇനിയും വന്നിട്ടില്ല.

മികച്ച സിനിമകളോടെയാണ് നയന്‍സിന്റെ പുതിയ വര്‍ഷം തുടങ്ങിയത്. ഈ വര്‍ഷം ജനുവരിയില്‍ റിലീസിനെത്തിയ വിശ്വാസമാണ് മികവുറ്റ പ്രകടനം കാഴ്ച വെച്ചത്. അജിത്ത് ആയിരുന്നു നായകന്‍. ശിവ സംവിധാനം ചെയ്ത വിശ്വാസം തമിഴ്നാട്ടിലെ ബോക്സോഫീസില്‍ വമ്പന്‍ കളക്ഷനായിരുന്നു സ്വന്തമാക്കിയത്. ആഗോളതലത്തിലും വമ്പന്‍ അഭിപ്രായം സ്വന്തമാക്കിയാണ് വിശ്വാസം പ്രദര്‍ശനം അവസാനിപ്പിച്ചത്. മാര്‍ച്ചിലെത്തിയ അയ്ര എന്ന ചിത്രവും മേയ് മാസമെത്തിയ മിസ്റ്റര്‍ ലോക്കല്‍ എന്ന സിനിമയും മോശമില്ലാത്ത പ്രതികരണം സ്വന്തമാക്കിയിരുന്നു.

ഇനി വരാനിരിക്കുന്ന സിനിമകളെ കുറിച്ചുള്ള ആകാംഷയിലാണ് ആരാധകര്‍. തമിഴില്‍ കൊലയുതിര്‍ കാലം എന്ന ചിത്രമാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന സിനിമ. വര്‍ഷങ്ങള്‍ക്ക് ശേഷം നയന്‍സ് മലയാളത്തിലും അഭിനയിക്കുകയാണ്. നിവിന്‍ പോളിയുടെ നായികയായി ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയിലൂടെയാണ് നയന്‍താര വീണ്ടും മലയാളത്തില്‍ എത്തുന്നത്. പിന്നാലെ ബിഗില്‍, ധര്‍ബാര്‍ എന്നിങ്ങനെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുള്ള സിനിമകളും വരികയാണ്. ഇതിനിടെ നയന്‍സ് സീത ആയി അഭിനയിക്കുന്നതായിട്ടും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ബോളിവുഡ് ചിത്രം ദംഗലിന്റെ സംവിധായകന്‍ നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന അടുത്ത ബിഗ് ബജറ്റ് ചിത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളായിരുന്നു വന്നത്. രാമായണ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ രവി ഉദയവാറും നിതീഷ് തിവാരിയും ചേര്‍ന്ന് ഒരുക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. സിനിമ അടുത്തിടെ പ്രഖ്യാപിച്ചെങ്കിലും നയന്‍സ് അഭിനയിക്കുന്നുണ്ടോ എന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വ്യക്തതയില്ല. ചിത്രത്തില്‍ സീതയുടെ വേഷം അവതരിപ്പിക്കാന്‍ നയന്‍താരയെ തീരുമാനിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications